Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റിന് മുരളി വിജയ് ഇല്ല, പകരം രാഹുല്‍.. ഇന്ത്യയ്ക്ക് തിരിച്ചടി?

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണര്‍ മുരളി വിജയ് പരിക്കേറ്റ് പിന്മാറിയതാണ് കാരണം. ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് മുരളി വിജയ്ക്ക് പരിക്കേറ്റത്. ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേലിന്റെ പന്ത് തള്ളവിരലില്‍ കൊണ്ടാണ് പരിക്കേറ്റത്. ഇതേ പന്തില്‍ കെ സി ബ്രാത്‌വൈറ്റിന് ക്യാച്ച് നല്‍കിയാണ് വിജയ് പുറത്തായത്.

Read Also: ഇതാണ് മോനേ ബന്ദ്... ഒന്നും രണ്ടുമല്ല, കര്‍ണാടക ബന്ദിന് 1200 സംഘടനകളുടെ പിന്തുണ!

Read Also: ശാലു മേനോന്റെ വിവാഹ വാര്‍ത്തയ്ക്ക് ഫേസ്ബുക്കില്‍ ചൂടന്‍ കമന്റുകള്‍... പിന്നില്‍ സോളാറോ അതോ പണ്ടത്തെ ആ നഗ്നവീഡിയോയോ?

ഒന്നാം ടെസ്റ്റില്‍ വെറും 7 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ എങ്കിലും മുരളി വിജയ് ഇല്ലാതെ കളിക്കേണ്ടി വരുന്നത് ഇന്ത്യയ്ക്ക് എളുപ്പമാകില്ല. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പുറമേ വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് കളിച്ച് പരിചയമുളള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് മുരളി വിജയ്. 38 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച വിജയ് രണ്ടായിരത്തഞ്ഞൂറിന് മേല്‍ റണ്‍സും നേടി. നിലവിലെ ടീമില്‍ ഒരു വെറ്ററനാണ് വിജയ് എന്ന് പറയാം

muralivijay

മുരളി വിജയ് പരിക്കേറ്റ് പിന്‍വാങ്ങുമ്പോള്‍ അവസരം കിട്ടുന്നത് കെ എല്‍ രാഹുലിനാകും. പരിശീലന മത്സരങ്ങളില്‍ ലഭിച്ച രണ്ട് അവസരവും വിനിയോഗിച്ചിട്ടും രാഹുലിന് ഒന്നാം ടെസ്റ്റില്‍ അവസരം കിട്ടിയിരുന്നില്ല. രണ്ട് കളിയില്‍ രണ്ട് ഫിഫ്റ്റിയാണ് വിന്‍ഡീസില്‍ ഇതുവരെ രാഹുലിന്റെ സമ്പാദ്യം. മറുവശത്ത് ശിഖര്‍ ധവാന്‍ ഒന്നാം ടെസ്റ്റില്‍ 84 റണ്‍സ് നേടിയിരുന്നു എന്നതും കോലിക്ക് ആശ്വാസം പകരും.

Read Also: കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!

ഒന്നാം ടെസ്റ്റിലെ ആധികാരികമായ വിജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിംഗ്സ്റ്റണില്‍ ഇറങ്ങുന്നത്. ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടില്ല എന്ന് ഉറപ്പിക്കാം. ആന്റിഗ്വയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ന്ംഗ്‌സിനും 92 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ കെട്ടുകെട്ടിച്ചത്. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നാണ് ഇത്. ഇന്ത്യ എട്ടിന് 566 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ 243 നും രണ്ടാം ഇന്നിംഗ്‌സില്‍ 231 റണ്‍സിനും ഓളൗട്ടായി.

Story first published: Saturday, July 30, 2016, 12:07 [IST]
Other articles published on Jul 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+