ബാബര്‍, റിസ്വാന്‍ എന്നിവരെപ്പോലെ രണ്ട് പേരെയാണ് ഇന്ത്യ ഇപ്പോള്‍ ആഗ്രഹിക്കുന്നത്- റാഷിദ് ലത്തീഫ്
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്. ടി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനമാണ് പാകിസ്താന്‍ ടീം നടത്തിയിരിക്കുന്നത്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനമാണ് സമീപകാലത്തായി പാകിസ്താന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. ഈ വര്‍ഷത്തെ പാകിസ്താന്റെ വലിയ നേട്ടമെന്ന് പറയുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയെ ആദ്യമായി തോല്‍പ്പിക്കാനായി എന്നതാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയെ ലോകകപ്പ് മത്സരത്തില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത്.
വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊന്നും ഉണ്ടായിട്ടും ഇന്ത്യക്ക് ടി20 ലോകകപ്പില്‍ സെമി പോലും കാണാനായില്ല. ഇപ്പോഴിതാ പണ്ട് പാകിസ്താന്‍ ടീം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ രണ്ട് പേരെയാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ഇന്ന് ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെപ്പോലെ രണ്ട് പേരെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം റാഷിദ് ലത്തീഫ്. പിടിവി സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വര്‍ഷം മുമ്പ് വരെ പാകിസ്താന് വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെപ്പോലെയുള്ള താരങ്ങളില്ലല്ലോ എന്നാണ് ആലോചിച്ച് സങ്കടപ്പെട്ടിരുന്നത്. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ പറയുന്നത് ബാബര്‍ ആസമിനെപ്പോലെയും മുഹമ്മദ് റിസ്വാനെപ്പോലെയുമുള്ള താരങ്ങള്‍ ഞങ്ങള്‍ക്കില്ലെന്നാണ്'-റാഷിദ് ലത്തീഫ് പറഞ്ഞു.
സമീപകാലത്തായി ബാബറും റിസ്വാനും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് റിസ്വാന്‍. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കനായ അദ്ദേഹം വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പിലും ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു.

ബാബറും ഈ വര്‍ഷം മോശമാക്കിയില്ല. പാകിസ്താന്‍ നായകന്നെ നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ബാബറിന് സാധിക്കുന്നുണ്ട്. നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാനാണ് ബാബര്‍ ആസം. ടി20യില്‍ 1779 റണ്‍സാണ് ഈ വര്‍ഷം ബാബര്‍ നേടിയത്. ടി20 ലോകകപ്പില്‍ 60.60 സ്‌ട്രൈക്കറേറ്റില്‍ 303 റണ്‍സാണ് അദ്ദേഹം നേടിയത്. പാകിസ്താനെ സെമിയിലെത്തിക്കാന്‍ ബാബറിന് സാധിച്ചിരുന്നെങ്കിലും ഫൈനലിലേക്കെത്തിക്കാനായില്ല. എങ്കിലും എതിരാളികളുടെ പോലും കൈയടി നേടാന്‍ പാകിസ്താന്‍ ടീമിന് സാധിച്ചിരുന്നു.
ടി20യില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ ഒരിടക്ക് ബാബറും റിസ്വാനും വിമര്‍ശനം നേരിട്ടിരുന്നു. മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖടക്കം ഇരുവരെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മെല്ലപ്പോക്ക് ബാറ്റിങ് ശൈലി മാറ്റണമെന്ന ഇന്‍സമാമിന്റെ ഉപദേശം ഇരുവരും സ്വീകരിച്ചെന്ന് തന്നെ പറയാം. പിന്നീടങ്ങോട്ട് ഗംഭീര ബാറ്റിങ്ങാണ് ഇവര്‍ കാഴ്ചവെച്ചത്.

ഇന്ത്യക്ക് മികച്ച താരനിരയുണ്ടെങ്കിലും പ്രധാന മത്സരങ്ങളില്‍ ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാറില്ല. പ്രധാനമായും ഐസിസി ടൂര്‍ണമെന്റുകളില്‍. വിരാട് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവറില്‍ നായകനായി നിയമിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ട് ശക്തമായ മുന്നൊരുക്കം നടത്തുകയാണ് ഇന്ത്യ. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന്റെ സാന്നിധ്യവും ഇന്ത്യക്ക് ശക്തി പകരുന്നു.
രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യ-പാകിസ്താന്‍ പരമ്പര നടക്കുന്നില്ല. ഐസിസി ട്രോഫികളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2021ലെ ടി20 ലോകകപ്പ് തോല്‍വിക്ക് 2022ലെ ലോകകപ്പില്‍ ഇന്ത്യ കണക്കുതീര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications