ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ പകല്‍ രാത്രി ടെസ്റ്റ് കളിക്കാത്തത് സ്വാര്‍ത്ഥതയെന്ന് മാര്‍ക്ക് വോ

Posted By: rajesh mc

സിഡ്‌നി: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം പകല്‍-രാത്രിയായി കളിക്കാനില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ മാര്‍ക്ക് വോ. ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ ഡിസംബര്‍ 6 മുതല്‍ 10 വരെ അഡലെയ്ഡില്‍ നടക്കുന്ന ടെസ്റ്റ് പകല്‍ മത്സരമായി മാറി. പകല്‍-രാത്രി മത്സരത്തില്‍ കളിക്കാത്ത ഏക മുന്‍നിര ടീമാണ് ഇന്ത്യ.

ഇന്ത്യയുടെ എതിര്‍പ്പ് സ്വാര്‍ത്ഥപരമാണെന്നും ടെസ്റ്റ് ക്രിക്കറ്റിനെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും വോ പ്രതികരിച്ചു. രാത്രി-പകല്‍ മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിനെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ഇന്ത്യയുടെ ഈ നിലപാട് സ്വര്‍ത്ഥതയാണ്, സ്റ്റീവ് വോ പറയുന്നു. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിച്ചുള്ള മത്സരപരിചയത്തിലെ കുറവാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം. എന്നാല്‍ വിരാട് കോലിയുടെ ടീം ഈ പന്തിനെ ഭയക്കേണ്ടതില്ലെന്നാണ് സ്റ്റീവ് വോയുടെ അഭിപ്രായം.

markwaugh

'അവരുടെ ടീം പകല്‍-രാത്രി മത്സരത്തിന് അനുയോജ്യമാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയാണ് ഇന്ത്യക്കുള്ളത്. സ്പിന്നര്‍മാരെ മാത്രമല്ല അവര്‍ ആശ്രയിക്കുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ ടെക്‌നിക്കലായി മികവും പുലര്‍ത്തുന്നു', വോ വിശദീകരിക്കുന്നു. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും, നാല് ടെസ്റ്റ്, മൂന്ന് ഏകദിനങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന പര്യടത്തിന് മുന്‍പ് ഇന്ത്യയില്‍ വെസ്റ്റിന്‍ഡീസിന് ആതിഥേയത്വം നല്‍കുമ്പോള്‍ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് സാധ്യതയുണ്ട്. ഓസ്‌ട്രേലിയ ഇതുവരെ കളിച്ച നാല് പകല്‍-രാത്രി മത്സരങ്ങളിലും വിജയിച്ചിട്ടുമുണ്ട്. ഇതാണ് ഇന്ത്യയെ ഇത്തരമൊരു കളിക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 11:40 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍