Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് തോല്‍വി, ഉത്തര കൊറിയക്കെതിരെ പൊരുതി വീണു

ദില്ലി: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ തിരിച്ചുവരവിന് തയ്യാറെടുത്ത ഇന്ത്യക്ക് ഉത്തരകൊറിയക്കെതിരെ വമ്പന്‍ തിരിച്ചടി. രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു. ഉത്തര കൊറിയക്കെതിരെ ഇതുവരെ ജയം നേടാന്‍ സാധിച്ചിട്ടില്ലെന്ന റെക്കോര്‍ഡും അതേ സ്ഥാനത്ത് തുടരുകയാണ്. ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ത്യ പിന്നിലായിരുന്നു. മത്സരത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ പിന്നിലായി പോയിരിക്കുകയാണ്. പ്രതിരോധത്തില്‍ സന്ദേശ് ജിംഗന്‍ വന്നിട്ടും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല.

1

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ഫൗളുകള്‍ക്ക് ശ്രമിച്ചത് തന്നെ സമ്മര്‍ദമുണ്ടെന്ന് ഉറപ്പിക്കുന്നതായിരുന്നു. ഇതിനിടെ രണ്ട് അവസരങ്ങള്‍ കൊറിയ പാഴാക്കുകയും ചെയ്തു.എട്ടാം മിനുട്ടില്‍ കൊറിയ ആദ്യ ഗോള്‍ നേടി ഇന്ത്യയെ ഞെട്ടിച്ചു. ജോംഗ് വാന്‍ ഫ്രീകിക്കില്‍ നിന്ന് പിടിച്ചെടുത്ത പന്തില്‍ നിന്നാണ് ഗോള്‍ നേടിയത്. മികച്ച സെറ്റ് പീസിലാണ് ഈ ഗോള്‍ പിറന്നത്. അസേമയം ഗോള്‍കീപ്പറുടെ മോശം പ്രകടനം ഈ ഗോളിന് വഴിയൊരുക്കി. ആദ്യ പത്ത് മിനുട്ടി കഴിഞ്ഞപ്പോഴേക്ക് ഇന്ത്യ മത്സരത്തിലെ പിടവിട്ടിരുന്നു.

പിന്നീട് ഇടയ്ക്കിടെ കൊറിയ ഇന്ത്യ ഞെട്ടിക്കുകയായിരുന്നു. 16ാം മിനുട്ടിലായിരുന്നു അടുത്ത ഗോള്‍. സിം യോന്‍ ജി ജിംഗാന്റെ പ്രതിരോധം പൊളിച്ചാണ് ഗോള്‍ നേടിയത്. ഇതിനിടെ യോംഗ് വാന്‍ മൂന്നാം ഗോളും നേടി. 29ാം മിനുട്ടിലെ ഈ ഗോളോടെ ഇന്ത്യ വമ്പന്‍ തോല്‍വിയും ഉറപ്പിച്ചിരിക്കുകയാണ്. മികച്ച ഗോളായിരുന്നു മൂന്നാമതേത്. രണ്ടാം പകുതിയില്‍ ഇന്ത്യ പൊരുതി കളിക്കുന്നതാണ് കണ്ടത്. കൊറിയയുടെ മികവ് നോക്കാതെ തിരിച്ചടിച്ചാണ് ഇന്ത്യ രണ്ടുഗോളുകളും നേടിയത്.

61ാം മിനുട്ടില്‍ റി ഉന്‍ ചോളിന്റെ ഗോളോടെ കൊറിയ ലീഡെടുത്തു. ഇതോടെ ഇന്ത്യ വമ്പന്‍ തോല്‍വിയിലേക്കാണ് പോകുന്നതെന്ന് ഉറപ്പിച്ചിരുന്നു. 71ാം മിനുട്ടില്‍ സുനില്‍ ഛേത്രി ഒരിക്കല്‍ കൂടി ഗംഭീര ഗോള്‍ നേടി ഇന്ത്യക്ക് ആശ്വാസം നല്‍കി. പിന്നീട് സഹലും ഉദാന്തയും ചേര്‍ന്ന നടത്തിയ നീക്കങ്ങള്‍ കൊറിയയെ പ്രതിരോധത്തിലാക്കി. ഇതിനിടെ ഛേത്രി വീണ്ടും സ്‌കോര്‍ ചെയ്തു. അധികസമയത്ത് റി ജിന്‍ വീണ്ടും സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ തോല്‍വി സമ്മതിച്ചു. നിരവധി അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് മത്സരത്തില്‍ തിരിച്ചടിയായത്.

Story first published: Saturday, July 13, 2019, 22:08 [IST]
Other articles published on Jul 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+