വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-ന്യൂസിലാന്‍ഡ്: രാഹുല്‍ തുടങ്ങി, ശ്രേയസ് തീര്‍ത്തു... കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ

ഇന്ത്യന്‍ വിജയം ആറു വിക്കറ്റിന്

India Beat New Zealand By 6 Wickets In The First T20I | Oneindia Malayalam
1
46203

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു മിന്നുന്ന വിജയം. റണ്‍മഴ കണ്ട പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് കോലിപ്പട കിവീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിന് 203 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

rahul

ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (56) ശ്രേയസ് അയ്യരുടെയും (58*) തീപ്പൊരി ഫിഫ്റ്റികളാണ് ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വെറം 29 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ശ്രേയസ് പുറത്താവാതെ 58 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 27 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. നായകന്‍ വിരാട് കോലിയാണ് (45) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെന്ന മികച്ച സ്‌കോര്‍ കിവീസ് പടുത്തുയര്‍ത്തി. ഓപ്പണര്‍ കോളിന്‍ മണ്‍റോ (59), റോസ് ടെയ്‌ലര്‍ (54*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (51) എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റികളാണ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചത്.

മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. 42 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കാണ് 59 റണ്‍സെടുത്തതെങ്കില്‍ ടെയ്‌ലര്‍ 27 പന്തിലാണ് മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 54 റണ്‍സെടുത്തത്. വില്ല്യംസണ്‍ 26 പന്തിലാണ് നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 51 റണ്‍സ് വാരിക്കൂട്ടിയത്. ആറു ബൗളര്‍മാരെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ആര്‍ക്കും ഒന്നില്‍ക്കൂടുതല്‍ വിക്കറ്റ് ലഭിച്ചില്ല. ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെകിരേയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ തിളങ്ങിയ ലോകേഷ് രാഹുല്‍ തന്നെ ഈ മല്‍സരത്തിലും വിക്കറ്റ് കീപ്പറായി ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ന്യൂസിലാന്‍ഡിന്റെ തുടക്കം. ന്യൂബോള്‍ ബൗളര്‍മാര്‍ക്കെതിരേ കിവീസ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും കത്തിക്കയറി.
ഈ സഖ്യത്തെ പിരിക്കാന്‍ കോലി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവില്‍ ബ്രേക്ക്ത്രൂ സമ്മാനിച്ചത് ശിവം ദുബെയായിരുന്നു. ടീം സ്‌കോര്‍ 80ല്‍ വച്ചാണ് 30 റണ്‍സെടുത്ത ഗുപ്റ്റില്‍ ക്രീസ് വിട്ടത്. രോഹിത് ശര്‍മയാണ് മിന്നുന്ന ക്യാച്ചിലൂടെ ഗുപ്റ്റിലിനെ മടക്കിയത്. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് വായുവില്‍ ക്യാച്ചെടുത്ത രോഹിത് ലാന്‍ഡ് ചെയ്യും മുമ്പ് ഇത് ഉയര്‍ത്തിയിട്ട ശേഷം വീണ്ടും പിടികൂടി.

രണ്ടാം വിക്കറ്റ് താക്കൂറിന്

രണ്ടാം വിക്കറ്റ് താക്കൂറിന്

ഏറെ തല്ലു വാങ്ങിയെങ്കിലും ഇന്ത്യക്കു രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചത് പേസര്‍ ശര്‍ദ്ദുല്‍ താക്കൂറായിരുന്നു. അപ്പോഴേക്കും മണ്‍റോ ഫിഫ്റ്റി തികച്ചിരുന്നു. 42 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 59 റണ്‍സ് നേടിയ മണ്‍റോയെ ചഹല്‍ അനായാസ ക്യാച്ചിലൂടെ പുറത്താക്കി.

ഗ്രാന്‍‍ഡോം പൂജ്യത്തിന് പുറത്ത്

ഗ്രാന്‍‍ഡോം പൂജ്യത്തിന് പുറത്ത്

വമ്പനടിക്കാരനായ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ന്യൂസിലാന്‍ഡ് നേരത്തേ ഇറക്കിയെങ്കിലും അക്കൗണ്ട് തുറക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. മണ്‍റോ മടങ്ങി ടീം സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കിവീസിനെ ഇന്ത്യ അനുവദിച്ചുള്ളൂ. രവീന്ദ്ര ജഡേജ തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഗ്രാന്‍ഡോമിന് പുറത്തേക്കു വഴി കാട്ടി. ശിവം ദുബെയാണ് ക്യാച്ചെടുത്തത്.

വില്ല്യംസണ്‍ വെടിക്കെട്ട്

വില്ല്യംസണ്‍ വെടിക്കെട്ട്

നായകന്‍ കെയ്ന്‍ വില്ല്യംസണിനു കൂട്ടായി പിന്നീട് പരിചയ സമ്പന്നനായ റോസ് ടെയ്‌ലര്‍ വന്നതോടെ ന്യൂസിലാന്‍ഡ് സ്‌കോര്‍ കുതിച്ചുയര്‍ന്നു. വില്ല്യംസണായിരുന്നു കൂടുതല്‍ അപകടകാരി.
വില്ല്യംസണിനെ പുറത്താക്കി ചഹലാണ് ന്യൂസിലാന്‍ിന്റെ റണ്ണൊഴുക്കിനു തടയിട്ടത്. വെറും 26 പന്തില്‍ നാലു വീതം ബൗണ്ടറികും സിക്‌സറുമടക്കം 51 റണ്‍സെടുത്ത വില്ല്യസണിനെ കോലി അനായാസ ക്യാച്ചിലൂടെ പുറത്താക്കി.

അഞ്ചാം വിക്കറ്റ്

അഞ്ചാം വിക്കറ്റ്

വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ടാണ് അഞ്ചാമതായി പുറത്തായത്. താരത്തെ ഒരു റണ്‍സെടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. 18ാം ഓവറിലെ അഞ്ചാം പന്തില്‍ ബുംറയാണ് സെയ്‌ഫേര്‍ട്ടിനെ പുറത്താക്കിയത്. വമ്പന്‍ ഷോട്ട് കളിച്ച സെയ്‌ഫേര്‍ട്ടിനെ ലോങ് ഓണില്‍ ശ്രേയസ് അയ്യരാണ് റണ്ണിങ് ക്യാച്ചിലൂടെ ഔട്ടാക്കിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടിം സെയ്‌ഫേര്‍ട്ട്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സോത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്ക്‌നര്‍, ഹാമിഷ് ബെര്‍ണറ്റ്

Story first published: Friday, January 24, 2020, 15:55 [IST]
Other articles published on Jan 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X