Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ, എതിരാളി കിവീസ്... കണക്കുതീര്‍ക്കുമോ കിവിക്കൂട്ടം?

ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെ

ഓവല്‍: മൂന്നാം ലോക കിരീടം സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ടീം ഇന്ത്യ ശനിയാഴ്ച ആദ്യമായി കളത്തിലിറങ്ങുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് കളിയാരംഭിക്കുന്നത്. മല്‍സരം സറ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

kohli

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇന്ത്യയും കിവീസും ഏകദിനത്തില്‍ ശക്തി പരീക്ഷിക്കുന്നത്. നേരത്തേ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു കൈക്കലാക്കിയിരുന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേറ്റ ഈ അപ്രതീക്ഷിത ഷോക്കിന് ലോകകപ്പ് സന്നാഹത്തില്‍ കണക്കുതീര്‍ക്കാനാവും കിവികളുടെ ശ്രമം. എന്നാല്‍ അന്നത്തെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വീണ്ടുമിറങ്ങുന്നത്.

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ചില പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യക്കു ലഭിച്ച അവസാന അവസരം കൂടിയാണ് സന്നാഹ മല്‍സരങ്ങള്‍. കിവീസിനെതിരായ മല്‍സരശേഷം ബംഗ്ലാദേശുമായി മറ്റൊരു മല്‍സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്.

ടീമുകള്‍ ഇങ്ങനെ
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടെല്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.

Story first published: Friday, May 24, 2019, 10:37 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+