For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 പരമ്പര: ബാറ്റിങ് കിങായി സെയ്‌ഫേര്‍ട്ട്, ഇന്ത്യയുടെ മാനം കാത്തത് ഹിറ്റ്മാന്‍!!

പരമ്പര 2-1നാണ് ന്യൂസിലാന്‍ഡ് പോക്കറ്റിലാക്കിയത്

By Manu
ന്യൂസിലാന്റിൽ രാജാവായത് ആര്....? | Oneindia Malayalam

ഹാമില്‍റ്റണ്‍: അവസാന പന്ത് വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവിലാണ് മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ മുട്ടുകുത്തിച്ചത്. നാലു റണ്‍സിന്റെ ആവേശോജ്വല ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര കിവീസ് കൊത്തിയെടുക്കുകയും ചെയ്തു. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് ടി20യില്‍ കണക്കുതീര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് കിവീസ് കിരീടമേറ്റുവാങ്ങിയത്.

മാര്‍ട്ടിന്‍ ഗുപ്റ്റിലിനു പകരം ടീമിലെത്തിയ ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടാണ് പരമ്പരയുടെ താരമായത്. ഗംഭീര പ്രകടനത്തിലൂടെ ഗുപ്റ്റിലിന്റെ തിരിച്ചുവരവ് പോലു ദുഷ്‌കരമാക്കിയിരക്കുകയാ ണ് അദ്ദേഹം. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

ആകെ പിറന്നത് 1098 റണ്‍സ്

ആകെ പിറന്നത് 1098 റണ്‍സ്

മൂന്നു മല്‍സരങ്ങളില്‍ ആറ് ഇന്നിങ്‌സുകളിലായി ഇന്ത്യയും ന്യൂസിലാന്‍ഡും കൂടി വാരിക്കൂട്ടിയത് 1098 റണ്‍സാണ്. ആദ്യ മല്‍സരത്തിലും മൂന്നാമത്തെ മല്‍സരത്തിലും 200ന് മുകളില്‍ സ്‌കോറും കുറിക്കപ്പെട്ടിരുന്നു. ആദ്യ കളിയില്‍ കിവീസ് 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 139ന് പുറത്തായി.
എന്നാല്‍ അവസാന കളിയില്‍ ഇരുടീമുകളും 200ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ന്യൂസിലാന്‍ഡ് 212ഉം ഇന്ത്യ 208ഉം റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയില്‍ ഒരു സെഞ്ച്വറി പോലും പിറന്നില്ലെന്നത് ആരാധകരെ നിരാശരാക്കിയ കാര്യമാണ്.

 സെയ്‌ഫേര്‍ട്ട് ഷോ

സെയ്‌ഫേര്‍ട്ട് ഷോ

മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പണറും വിക്കറ്റ് കീപ്പറുമായ സെയ്‌ഫേര്‍ട്ട് തന്നെയാണ് ബാറ്റിങിലെ കിങായത്. പരമ്പരയിലെ ബാറ്റിങ് പ്രകടനത്തിലെ പല കണക്കുകളിലും താരം തന്നെയാണ് മുന്നില്‍. പരമ്പരയില്‍ ആകെ പിറന്നത് 75 ബൗണ്ടറികളാണ്. ഇവയില്‍ 11ഉം നേടിയത് സെയ്‌ഫേര്‍ട്ടാണ്. കൂടാതെ പരമ്പരയിലെ 56 സിക്‌സറുകളില്‍ 10ഉം നേടിയത് അദ്ദേഹം തന്നെ.
ആദ്യ കളിയില്‍ സെയ്‌ഫേര്‍ട്ട് അടിച്ചെടുത്ത 84 റണ്‍സാണ് പരമ്പരയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

രോഹിത് മാത്രം

രോഹിത് മാത്രം

മൂന്നു മല്‍സരങ്ങളിലും കൂടി പിറന്നത് നാല് അര്‍ധസെഞ്ച്വറികളാണ്. ഇതില്‍ മൂന്നും ന്യൂസിലാന്‍ഡ് താരങ്ങളുടെ വകയായിരുന്നു. സെയ്‌ഫേര്‍ട്ടിനെ കൂടാതെ കോളിന്‍ മണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവരാണ് ഫിഫ്റ്റി തികച്ച മറ്റു താരങ്ങള്‍. ഇന്ത്യയുടെ ഏക ഫിഫ്റ്റി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വകയായിരുന്നു.
പരമ്പരയില്‍ ബാറ്റിങ് ശരാശരിയില്‍ (46.33) സെയ്‌ഫേര്‍ട്ടാണ് തലപ്പത്ത്. കൂടുതല്‍ റണ്‍സെടുത്തതും അദ്ദേഹം (139 റണ്‍സ്) തന്നെ.

37 വിക്കറ്റുകള്‍

37 വിക്കറ്റുകള്‍

മൂന്നു മല്‍സരങ്ങളിലും കൂടി ആകെ വീണത് 37 വിക്കറ്റുകളാണ്. ആദ്യ മല്‍സരത്തില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയുടെ ബൗളിങാണ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനമായി മാറിയത്.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനാണ് ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ളത്. നാലോവറെങ്കിലും ബൗള്‍ ചെയ്ത താരങ്ങളുടെ പ്രകടനം പരിഗണിച്ചാല്‍ 6.50 ആണ് കുല്‍ദീപിന്റെ ഇക്കോണമി റേറ്റ്.

റണ്‍വേട്ടയില്‍ മുന്നിലെത്തി രോഹിത്

റണ്‍വേട്ടയില്‍ മുന്നിലെത്തി രോഹിത്

പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന് വ്യക്തിപരമായി നേട്ടമാണ് പരമ്പരയിലുണ്ടായത്. ടി20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി അദ്ദേഹം മാറിയത് ഈ പരമ്പരയിലാണ്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് ഹിറ്റ്മാന്‍ പിന്തള്ളിയത്.
ഇത് കൂടാതെ ടി20യില്‍ സിക്‌സറുകളില്‍ സെഞ്ച്വറി തികയ്ക്കാനും രോഹിത്തിന് കഴിഞ്ഞു. നിലവില്‍ ഗുപ്റ്റിലും ക്രിസ് ഗെയ്‌ലും മാത്രമേ ടി20യില്‍ നൂറില്‍ അധികം സിക്‌സറുകള്‍ നേടിയിട്ടുള്ളൂ.

Story first published: Monday, February 11, 2019, 10:01 [IST]
Other articles published on Feb 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+