വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: നാണംകെട്ട് കോലിപ്പട... തൂത്തുവാരി കിവീസ്, ടി20യിലെ കണക്കുതീര്‍ത്തു

അഞ്ചു വിക്കറ്റിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം

New Zealand Beat India By 5 Wickets In The Third ODI | Oneindia Malayalam
1
46210

ബേ ഓവല്‍: ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്കു ആശ്വാസ ജയം പോലും നല്‍കാതെ ന്യൂസിലാന്‍ഡിന്റെ മധുരപ്രതികാരം. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ കോലിപ്പടയോട് കിവീസ് അതേ നാണയത്തില്‍ കണക്കുതീര്‍ത്തു. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയും ജയിച്ച് ഏകദിന പരമ്പര കിവീസ് 3-0നു തൂത്തുവാരി. അഞ്ചു വിക്കറ്റിനാണ് മൂന്നാം ഏകദിനത്തില്‍ കിവീസിന്റെ ജയം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ 296 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഞ്ചു വിക്കറ്റും 17 പന്തുകളും ശേഷിക്കെ കിവീസ് ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സ് (80), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (66), കോളിന്‍ ഡി ഗ്രാന്‍ഡോം (58*) എന്നിവരുടെ ഫിഫ്റ്റികളാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. 103 പന്തില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് നിക്കോള്‍സ് 80 റണ്‍സെടുത്തത്. ഗുപ്റ്റില്‍ 46 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും നേടി. വെറും 28 പന്തിലാണ് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം ഗ്രാന്‍ഡോം പുറത്താവാതെ 58 റണ്‍സെടുത്തത്.

നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (22), റോസ് ടെയ്‌ലര്‍ (12), ജെയിംസ് നീഷാം (19) എന്നിവരാണ് പുറത്തായ മറ്റു കളിക്കാര്‍. ടോം ലാതവും (32*) ഗ്രാന്‍ഡോമും ചേര്‍ന്ന് കിവീസിന്റെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിക്കറ്റ് വീഴ്ത്താനായില്ല. ന്യൂസിലാന്‍ഡിന്റെ ടോപ്‌സ്‌കോററായ നിക്കോള്‍സാണ് മാന്‍ ഓഫ് ദി മാച്ച്. കിവീസിന്റെ തന്നെ റോസ് ടെയ്‌ലര്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

2

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 296 റണ്‍സാണ് നേടിയത്. ലോകേഷ് രാഹുലിന്റെ (112) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. 113 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ഏകദിന കരിയറിലെ നാലാമത്തെ സെഞ്ച്വറി കൂടിയാണ് രാഹുല്‍ നേടിയത്. ശ്രേയസ് അയ്യര്‍ (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മൂന്നിന് 62 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് ശ്രേയസ്- രാഹുല്‍ സഖ്യമായിരുന്നു. നാലാം വിക്കറ്റില്‍ ഈ സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ രാഹുല്‍- പാണ്ഡെ സഖ്യവും 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നാലു വിക്കറ്റെടുത്ത ഹാമിഷ് ബെന്നറ്റാണ് കിവി ബൗളിങ് നിരയില്‍ തിളങ്ങിയത്. രാഹുലിനെയും പാണ്ഡെയെയും അടുത്തടുത്ത പന്തിലാണ് ബെന്നറ്റ് പുറത്താക്കിയത്.

ടോസിനു ശേഷം കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ വില്ല്യംസണ്‍ ഈ കളിയിലൂടെ കിവീസ് നിരയില്‍ തിരിച്ചെത്തി. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. കേദാര്‍ ജാദവിനു പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മറുഭാഗത്ത് വില്ല്യംസണിന്‍റെ മടങ്ങിവരവോടെ ടോം ബ്രെന്‍ഡലിനു സ്ഥാനം നഷ്ടമായി. മാര്‍ക്ക് ചാപ്പ്മാനു പകരം മിച്ചെല്‍ സാന്‍റ്നറും കളിച്ചു.

നിരാശപ്പെടുത്തി മായങ്ക്

നിരാശപ്പെടുത്തി മായങ്ക്

സ്ഥിരം ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും അഭാവത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച മായങ്ക് അഗര്‍വാള്‍ തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും നിരാശപ്പെടുത്തി. വെറും ഒരു റണ്‍സ് മാത്രമാണ് മായങ്കിനു നേടാനായത്. മൂന്നു പന്ത് മാത്രം ആയുസ്സുണ്ടായിരുന്ന മായങ്കിനെ കൈല്‍ ജാമിസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു മായങ്കിന്റെ മടക്കം.

കോലിക്കു തിളങ്ങാനായില്ല

കോലിക്കു തിളങ്ങാനായില്ല

നായകന്‍ വിരാട് കോലിക്ക് ഈ മല്‍സരത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. രണ്ടാം ഏകദിനത്തിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു.വെറും ഒമ്പത് റണ്‍സ് മാത്രമാണ് കോലിക്കു ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാനായത്. 12 പന്തില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ ബെന്നറ്റിന്റെ ബൗളിങില്‍ ജാമിസണ്‍ തേര്‍ഡ് മാനില്‍ വച്ച് പിടികൂടി.

തുടക്കം മുതലാക്കാനാതെ പൃഥ്വി

തുടക്കം മുതലാക്കാനാതെ പൃഥ്വി

മികച്ച രീതിയില്‍ തുടങ്ങിയിട്ടും യുവതാരം പൃഥ്വി ഷായ്ക്ക് ഇത്തവണയും അത് വലിയ ഇന്നിങ്‌സിലേക്കു മാറ്റാന്‍ കഴിഞ്ഞില്ല. അറ്റാക്കിങ് ഗെയിം കളിച്ച് മുന്നേറിയ പൃഥ്വി നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. 42 പന്തില്‍ മൂന്നു ബൗണ്ടറികളു രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുത്ത പൃഥ്വിയെ ഗ്രാന്‍ഡോമിന്റെ ബൗളിങില്‍ ലാതം റണ്ണൗട്ടാക്കി. സിംഗിള്‍ മാത്രം ലഭിക്കേണ്ടയിടത്ത് അനാവശ്യമായി രണ്ടാം റണ്ണിന് ശ്രമിച്ച പൃഥ്വി സ്വയം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 62 റണ്‍സെന്ന നിലയിലേക്കു വീണു

രക്ഷകരായി ശ്രേയസും രാഹുലും

രക്ഷകരായി ശ്രേയസും രാഹുലും

കഴിഞ്ഞ ഏകദിനത്തെപ്പോലെ ഇത്തവണയും ഇന്ത്യക്കു മറ്റൊരു ബാറ്റിങ് തകര്‍ച്ച നേരിടുമെന്ന് ആരാധകര്‍ ഭയന്നെങ്കിലും ശ്രേയസ്- രാഹുല്‍ സഖ്യം ടീമിനെ രക്ഷിച്ചു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ കൈപിടിച്ചുയര്‍ത്തി. ഇതിനിടെ ശ്രേയസ് ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.
ഈ ജോടി കരുത്താര്‍ജിക്കവെയാണ് ശ്രേയസിനെ പുറത്താക്കി ന്യൂസിലാന്‍ഡ് തിരിച്ചടിച്ചത്. നീഷാമിന്റെ ഷോര്‍ട്ട് ബോള്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച ശ്രേസിനെ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഗ്രാന്‍ഡോം അനായാസം പിടികൂടുകയായിരുന്നു

വീണ്ടും സെഞ്ച്വറി കൂട്ടുകെട്ട്

വീണ്ടും സെഞ്ച്വറി കൂട്ടുകെട്ട്

നാലാം വിക്കറ്റിനു പിന്നാലെ അഞ്ചാം വിക്കറ്റിലും ഇന്ത്യ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രാഹുലും പാണ്ഡെയും ചേര്‍ന്ന് 107 റണ്‍സാണ് അടിച്ചെടുത്തത്. ഇതിനിടെ രാഹുല്‍ കരിയറിലെ നാലാം ഏകദിന സെഞ്ച്വറിയും തികച്ചു. ബെന്നറ്റാണ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്. 47ാം ഓവറില്‍ അതിവേഗത്തില്‍ റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച രാഹുലിനെ ജാമിസണ്‍ പിടികൂടുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ സമാനമായ ഷോട്ടിനു ശ്രമിച്ച് പാണ്ഡെയും മടങ്ങി. 48 പന്തില്‍ രണ്ടു ബൗണ്ടറിയോടെ 42 റണ്‍സെടുത്ത പാണ്ഡെയെ സാന്റ്‌നറാണ് ക്യാച്ചെടുത്തത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം, റോസ് ടെയ്‌ലര്‍, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, മിച്ചെല്‍ സാന്റ്‌നര്‍, ഹാമിഷ് ബെന്നറ്റ്.

toss
Story first published: Tuesday, February 11, 2020, 15:21 [IST]
Other articles published on Feb 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X