വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പട കലിപ്പടക്കുമോ? മൂന്നു മാറ്റങ്ങള്‍ക്കു സാധ്യത... ടോസിലറിയാം വിധി

ആദ്യ ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശനിയാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂ.

New Zealand Vs India 2nd test match preview | Oneindia Malayalam

പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ... ഉപദേശം ലക്ഷ്മണിന്റേത്പൃഥ്വിക്കു പിഴയ്ക്കുന്നതെവിടെ? മായങ്കിനെയും വില്ല്യംസണിനെയും കണ്ടു പഠിക്കൂ... ഉപദേശം ലക്ഷ്മണിന്റേത്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു ജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയമായിരുന്നു ഇത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വന്‍ തോല്‍വിക്കു കാരണം. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കു 200 റണ്‍സ് തികയ്ക്കാന്‍ സാധിച്ചിരുന്നില്ല.

മാറ്റങ്ങള്‍ക്കു സാധ്യത

മാറ്റങ്ങള്‍ക്കു സാധ്യത

ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടായിരിക്കും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചനകള്‍. പരിക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായും വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ക്രൈസ്റ്റ്ചര്‍ച്ചില്‍ കളിച്ചേക്കില്ല. പകരം ശുഭ്മാന്‍ ഗില്ലും ഉമേഷ് യാദവും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലത്തിയേക്കും.
കഴിഞ്ഞ ടെസ്റ്റില്‍ ബൗളിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന സ്പിന്നര്‍ ആര്‍ അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടോസ് നിര്‍ണായകം

ടോസ് നിര്‍ണായകം

ആദ്യ ടെസ്റ്റിനെപ്പോലെ തന്നെ രണ്ടാം ടെസ്റ്റിലും ടോസ് നിര്‍ണായകമായി മാറും. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിങ് തന്നെയാവും തിരഞ്ഞെടുക്കുക. കളി പുരോഗമിക്കുന്തോറും ബാറ്റിങ് കുറേക്കൂടി എളുപ്പമായി മാറുമെന്നതാണ് ഇതിനു പ്രധാന കാരണം.
മികച്ച ടേണും സ്വിങും ലഭിക്കുന്നതായിരിക്കും പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ഈ ടെസ്റ്റിലും പേസര്‍മായിരിക്കും ടീമുകളുടെ തുറുപ്പുചീട്ടുകളായി മാറുക.

കാലാവസ്ഥ

കാലാവസ്ഥ

ഭാഗികമായി മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും ശനിയാഴ്ച ഇവിടുത്തേതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടയ്ക്കു ചാറ്റല്‍ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. എന്നാല്‍ മഴ കളി തടസ്സപ്പെടുത്തുന്ന തരത്തില്‍ വില്ലനാവാന്‍ സാധ്യത കുറവാണ്. നാലാം ദിനത്തില്‍ തന്നെ ടെസ്റ്റിന്റെ ഫലം എന്തായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായേക്കും.

പേസ് ത്രയം

പേസ് ത്രയം

ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, കൈല്‍ ജാമിസണ്‍ എന്നിവരുള്‍പ്പെടുന്ന ന്യൂസിലാന്‍ഡിന്റെ പേസ് ത്രയത്തെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ വിജയസാധ്യതകള്‍. ജാമിസണിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു വെല്ലിങ്ടണിലേത്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം തിളങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ നിന്നു പിന്‍മാറിയ നീല്‍ വാഗ്നര്‍ രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ജാമിസണിന്റെ സ്ഥാനത്തിനാണ് ഭീഷണിയുയര്‍ന്നത്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
ന്യൂസിലാന്‍ഡ്-ടോം ലാതം, ടോം ബ്രെന്‍ഡല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍/ നീല്‍ വാഗ്നര്‍.

Story first published: Friday, February 28, 2020, 14:03 [IST]
Other articles published on Feb 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X