വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയൊരു നാണക്കേട് താങ്ങാനാവില്ല!! കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ, രണ്ടാമങ്കം ഓക്ക്‌ലാന്‍ഡില്‍

പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിട്ടുനില്‍ക്കുകയാണ്

By Manu
കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ആദ്യ മല്‍സരത്തിലേറ്റ നാണംകെട്ട തോല്‍വിക്കു കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് മല്‍സരം തുടങ്ങുന്നത്.

മൂന്നാം നമ്പറില്‍ ഇനി കോലി ഇറങ്ങില്ല!! മറ്റൊരാള്‍, ഞെട്ടിക്കുന്ന മാറ്റം... സൂചന നല്‍കി ശാസ്ത്രിമൂന്നാം നമ്പറില്‍ ഇനി കോലി ഇറങ്ങില്ല!! മറ്റൊരാള്‍, ഞെട്ടിക്കുന്ന മാറ്റം... സൂചന നല്‍കി ശാസ്ത്രി

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാമങ്കത്തില്‍ ജയിച്ചേ തീരൂവെനന് അഗ്നിപരീക്ഷയുമായാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. തികച്ചും ഏകപക്ഷീയമായ ആദ്യ മല്‍സരത്തില്‍ 80 റണ്‍സിനാണ് കിവീസ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്.

ദയനീയ തോല്‍വി

ദയനീയ തോല്‍വി

വെല്ലിങ്ടണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എല്ലാ മേഖലയിലും ഇന്ത്യയെ നിഷ്പ്രഭരാക്കുന്ന കളിയാണ് കിവീസ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ടിം സെയ്‌ഫേര്‍ട്ടാണ് (84) ഇന്ത്യന്‍ ബൗളിങിന്റെ അന്തകനായത്. വെറും 43 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മറുപടിയില്‍ നാലു പന്ത് ബാക്കിനില്‍ക്കെ 139ന് ഇന്ത്യ കൂടാരം കയറി. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല.

ന്യൂസിലാന്‍ഡിന് വ്യക്തമായ മുന്‍തൂക്കം

ന്യൂസിലാന്‍ഡിന് വ്യക്തമായ മുന്‍തൂക്കം

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയില്ല. ഇതുവരെ നടന്ന ഒമ്പത് ടി20കളില്‍ ഏഴിലും ജയം കിവീസിനായിരുന്നു. വെറും രണ്ടു കളികളില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.
ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ചരിത്രവും ഇന്ത്യയെ ഭയപ്പെടുത്തുന്നതാണ്. ഇവിടെ കളിച്ച മൂന്നു ട്വന്റി20കളിലും ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

ഗുപ്റ്റിലിന്റെ അഭാവം നികത്തി സെയ്‌ഫേര്‍ട്ട്

ഗുപ്റ്റിലിന്റെ അഭാവം നികത്തി സെയ്‌ഫേര്‍ട്ട്

വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനു പകരം ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച സെയ്‌ഫേര്‍ട്ട് കഴിഞ്ഞ മല്‍സരത്തില്‍ ഇതു ശരിക്കും മുതലെടുക്കുക തന്നെ ചെയ്തു. ഇന്ത്യക്കെതിരായ കഴിഞ്ഞ മല്‍സരത്തിനു മുമ്പ് ടി20യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 14 മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് സെയ്‌ഫേര്‍ട്ട് പുറത്തെടുത്തത്.
പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളിലും സെയ്‌ഫേര്‍ട്ട് ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാന്‍ഡ്.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, എംഎസ് ധോണി, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ/ ക്രുനാല്‍ പാണ്ഡ്യ, കേദാര്‍ ജാദവ്/ സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ്-കെയ്ന്‍ വില്ല്യസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലെയ്ന്‍, ടിം സോത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, കോളിന്‍ മണ്‍റോ, ടിം സെയ്‌ഫേര്‍ട്ട്.

Story first published: Thursday, February 7, 2019, 13:42 [IST]
Other articles published on Feb 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X