ആധിപത്യം തുടരാന്‍ ടീം ഇന്ത്യ... ശക്തമായ തിരിച്ചുവരവിന് കിവികള്‍, രണ്ടാമങ്കം പൊടിപാറും

ബേ ഓവല്‍: ആധിപത്യം തുടരാനുറച്ച് ടീം ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാമങ്കത്തില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ശനിയാഴ്ച ബേ് ഓവലില്‍ രാവിലെ 7.30നാണ് മല്‍സരം ആരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യ അടുത്ത കളിയും ജയിച്ച് മേല്‍ക്കൈ നേടാമെന്ന ആത്മവിശ്വാലത്തിലാണ്.
നാപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മാസ്മരിക പ്രകടനമാണ് ആദ്യ കളിയില്‍ ഇന്ത്യക്കു അനായാസ ജയം നേടിക്കൊടുത്തത്. അതേസമയം, ആദ്യ മല്‍സരത്തിലെ പിഴവുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകൂട്ടുകയാണ് കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കിവീസ്.

ടീമില്‍ മാറ്റമുണ്ടായേക്കില്ല
നാപ്പിയറില്‍ മിന്നുന്ന ജയം കൊയ്ത അതേ ടീമിനെ തന്നെ ഇന്ത്യ രണ്ടാം ഏകദിനത്തിലും ഇറക്കുമെന്നാണ് സൂചന. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും കഴിഞ്ഞ കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനാല്‍ രവീന്ദ്ര ജഡേജയ്ക്കു അടുത്ത മല്‍സരത്തിലും പുറത്തിരിക്കേണ്ടിവരും.
നാപ്പിയറില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും പേസ് ബൗളിങ് ഓള്‍റൗണ്ടറായ വിജയ് ശങ്കറിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയേക്കും. ദിനേഷ് കാര്‍ത്തികിനു പകരം പ്ലെയിങ് ഇലവനിലെത്തിയ അമ്പാട്ടി റായുഡുവിനെയും ഇന്ത്യ മാറ്റാനിടയില്ല.

ഇഷ് സോധിയെ തിരിച്ചുവിളിച്ചേക്കും
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊഴികെ മറ്റുള്ളവരൊന്നും കിവി ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയില്ല.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ന്യൂസിലാന്‍ഡ് ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ടിം സോത്തിക്കു പകരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

ബാറ്റിങ് പിച്ച്
ബേ ഓവലിലെ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 300ന് മുകളില്‍ സ്‌കോര്‍ ചെയ്താല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂവെന്ന് ചുരുക്കം. എന്നാല്‍ ആദ്യ ഏകദിനം നടന്ന നാപ്പിയറിനേക്കാള്‍ വലിയ ഗ്രൗണ്ടാണ് ബേ ഓവലിലേത്. അതുകൊണ്ട് റണ്‍സ് അടിച്ചുകൂട്ടുക ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത്ര എളുപ്പവുമാവില്ല.
മല്‍സരത്തിന് മഴ ഭീഷണിയില്ലെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്വാസം നല്‍കുന്ന കാര്യമാണ്.

സാധ്യതാ ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, അമ്പാട്ടി റായുഡു/ ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.
ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്‌നര്‍, ഡഗ് ബ്രെസ്‌വെല്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications