For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, ഇത്തവണ കോലിപ്പടയല്ല, ഹിറ്റ്മാനും സംഘവും... കോലിക്കു പകരമാര്?

പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിട്ടുനില്‍ക്കുകയാണ്

By Manu
നാലാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുന്നു | #NZvsIND Match Preview | Oneindia Malayalam

ഹാമില്‍റ്റണ്‍: പരമ്പര ഇതിനകം പോക്കറ്റിലാക്കിയെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഹാമില്‍റ്റണില്‍ വ്യാഴാഴ്ചയാണ് നാലാം ഏകദിനം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.30ന് മല്‍സരം തുടങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിട്ടുനില്‍ക്കുകയാണ്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ആധികാരിക വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ആദ്യ കളിയില്‍ എട്ടു വിക്കറ്റിന്റെ വിജയവുമായി തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ മല്‍സരത്തില്‍ 90 റണ്‍സിനും മൂന്നാമത്തെ കളിയില്‍ ഏഴു വിക്കറ്റിനും കിവികളെ തകര്‍ത്തെറിയുകയായിരുന്നു.

കോലിക്കു പകരം രോഹിത്

കോലിക്കു പകരം രോഹിത്

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ നാലാം ഏകദിനത്തില്‍ ഇറങ്ങുക. ഈ പരമ്പരയിലെ നാലും അഞ്ചു മല്‍സരങ്ങളിലും തുടര്‍ന്നു നടക്കുന്ന മൂന്നു കളികളുടെ ടി20 പരമ്പരയിലും കോലിക്കു ബിസിസിഐ വിശ്രമം നല്‍കുകയായിരുന്നു. ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തെ തുടര്‍ന്നു താരത്തിനു വിശ്രമം നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഗില്ലിന് അരങ്ങേറ്റം

ഗില്ലിന് അരങ്ങേറ്റം

കോലിയുടെ പകരക്കാരനായി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെ ഉള്‍പ്പെടുത്തുമെന്നാണ് ഇനി അറിയാനുള്ളത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന. കോലിയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ നേരത്തേ ജൂനിയര്‍ ടീമിനായി കളിച്ചതിന്റെ അനുഭവസമ്പത്തും താരത്തിനുണ്ട്.
അണ്ടര്‍ 19 ലോകകപ്പിനു ശേഷം ഐപിഎല്ലിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് ഗില്‍ നടത്തിയത്. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായും താരം കസറിയിരുന്നു.

ധോണിയുടെ മടങ്ങിവരവ്

ധോണിയുടെ മടങ്ങിവരവ്

കണംകാലിലെ പരിക്കിനെ തുടര്‍ന്നു മൂന്നാം ഏകദിനത്തില്‍ നിന്നും വിട്ടുനിന്ന മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി നാലാം ഏകദിനത്തില്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ധോണി മടങ്ങിയെത്തിയാല്‍ ദിനേഷ് കാര്‍ത്തിക്കിനാവും സ്ഥാനം നഷ്ടമാവുക.
ടീമില്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നാണ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.

ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമുണ്ടാവും

ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമുണ്ടാവും

സ്വന്തം നാട്ടില്‍ ഇന്ത്യക്കു മുന്നില്‍ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലാണ് കിവീസ്. പരമ്പരയിലെ ശേഷിച്ച രണ്ടു കളികളിലും ജയിച്ച് മാനം കാക്കാനായിരിക്കും ഇനി കിവികളുടെ ശ്രമം. മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ കിവീസ് ചില മാറ്റങ്ങള്‍ വരുത്താനിടയുണ്ട്.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കമുള്ള ടീമിലുള്‍പ്പെടുത്തിയ ജിമ്മി നീഷാമും ടോഡ് ആസിലും വ്യാഴാഴ്ചത്തെ കളിയില്‍ ആദ്യ ഇലവനിലെത്തിയേക്കും.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍പീദ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ്-കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടോഡ് ആസില്‍, ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്.

Story first published: Wednesday, January 30, 2019, 11:01 [IST]
Other articles published on Jan 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+