വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: റെക്കോര്‍ഡ് കാക്കാന്‍ കോലിപ്പട, പക്ഷെ കടുപ്പം!! ഇനി ടെസ്റ്റ് പരീക്ഷ

വെല്ലിങ്ടണിലാണ് ആദ്യ ടെസ്റ്റ്

New Zealand Vs India First Test Match Preview | Oneindia Malayalam

വെല്ലിങ്ടണ്‍: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനു വെള്ളിയാഴ്ച വെല്ലിങ്ടണില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ജയത്തോടെ തന്നെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്.

IPL2020: ധോണി, കോലി, രോഹിത് ഒരൊറ്റ ടീമില്‍... ആ സ്വപ്‌നം നടക്കില്ല!! ഇതാണ് കാരണംIPL2020: ധോണി, കോലി, രോഹിത് ഒരൊറ്റ ടീമില്‍... ആ സ്വപ്‌നം നടക്കില്ല!! ഇതാണ് കാരണം

നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടു സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ഇന്ത്യ ടെസ്റ്റില്‍ ഒരു കൈ നോക്കുന്നത്. മറുഭാഗത്ത് ഏകദിനത്തിലെ ജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിവികള്‍ ടെസ്റ്റില്‍ പാഡണിയുക.

ലോക ചാംപ്യന്‍ഷിപ്പ്

ലോക ചാംപ്യന്‍ഷിപ്പ്

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഈ വര്‍ഷം കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണ് വെല്ലിങ്ടണിലേത്. കഴിഞ്ഞ വര്‍ഷമവസാനം ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ്.
ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ച് 360 പോയിന്റുമായി തലപ്പത്ത് നില്‍ക്കുന്ന ഇന്ത്യ വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഇറങ്ങുക.

ന്യൂസിലാന്‍ഡിന്റെ ആദ്യ ഹോം മാച്ച്

ന്യൂസിലാന്‍ഡിന്റെ ആദ്യ ഹോം മാച്ച്

ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സമീപത്തൊന്നും ന്യൂസിലാന്‍ഡിനെ കാണാന്‍ സാധിക്കില്ല. ഇതുവരെ അഞ്ചു ടെസ്റ്റുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ കിവീസ് കളിച്ചത്. ഇവയില്‍ നാലിലും തോറ്റ കിവീസിന് ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. വെറും 60 പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ടെസ്റ്റെന്ന പ്രത്യേകത വെല്ലിങ്ടണ്‍ ടെസ്റ്റിനുണ്ട്.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ടീം സെലക്ഷന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്. ഓപ്പണര്‍മാര്‍ ആരൊക്കെയാവണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഹിത് ശര്‍മയ്ക്കു പരിക്കേറ്റതിനാല്‍ മായങ്ക് അഗര്‍വാളിന്റെ ഓപ്പണിങ് പങ്കാളി ആരാവുമെന്നതാണ് ചോദ്യം. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ യുവതാരങ്ങളില്‍ ഒരാള്‍ക്കായിരിക്കും നറുക്ക് വീഴുക.
നേരത്തേ രണ്ടു ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ടെന്നത് പൃഥ്വിക്കു പ്ലസ് പോയിന്റാണ്. മറുഭാഗത്തു ഗില്‍ ഇനിയും ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല.

പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

ടെസ്റ്റിനു വേദിയാവുന്ന വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വ് പേസ് ബൗളര്‍മാരുടെ പ്രിയ വേദികളിലൊന്നാണ്. പേസര്‍മാര്‍ക്കു മികച്ച പേസും ബൗണ്‍സും ഈ പിച്ചില്‍ നിന്നും ലഭിക്കും. എന്നാല്‍ മല്‍സരം പുരോഗമിക്കുന്തോറും, നാലും അഞ്ചും ദിവസങ്ങളില്‍ പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നുള്ള ആനുകൂല്യം കുറയും. അതേസമയം, സ്പിന്നര്‍മാര്‍ ഈ പിച്ചില്‍ നിന്നും ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുന്നതാവും ഉചിതം.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം, ടോം ബ്രെന്‍ഡല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ ബാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേല്‍, കൈല്‍ ജാമിസണ്‍.

Story first published: Thursday, February 20, 2020, 13:06 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X