വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: കിവീസിന് നേരിയ ലീഡ്, മുന്‍നിരയെ ഒതുക്കി ഇഷാന്ത്

46 റണ്‍സെടുത്ത രഹാനെയാണ് ടോപ്‌സ്‌കോറര്‍

India vs New Zealand, 1st Test, Day 2: NZ 216/5 at stumps, lead by 51 runs | Oneindia Malayalam
1
46211

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനു ലീഡ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് അഞ്ചു വിക്കറ്റിന് 216 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ 51 റണ്‍സിന് മുന്നിലാണ്. ബിജെ വാട്‌ലിങും (14*) കോളിന്‍ ഡി ഗ്രാന്‍ഡോമുമാണ് (4*) ക്രീസില്‍.

ishant

ടോം ലാതം (11), ടോം ബ്രെന്‍ഡല്‍ (30), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (89), റോസ് ടെയ്‌ലര്‍ (44), ഹെന്റി നിക്കോള്‍സ് (17) എന്നിവരാണ് പുറത്തായത്. 153 പന്തില്‍ 11 ബ്ൗണ്ടറികളുള്‍പ്പെട്ടതായിരുന്നു വില്ല്യംസണിന്റെ ഉജ്വല ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ ടെയ്‌ലറും കരിയറിലെ 100ാം ടെസ്റ്റ് കളിച്ച ടെയ്‌ലറും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ടെയ്‌ലറെ പുറത്താക്കി ഇഷാന്താണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 41 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ കളിയിലേക്കു തിരിച്ചു വരികയായിരുന്നു.

1

മൂന്നു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മുഹമ്മദ് ഷമിക്കും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോവുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും നേടാനായില്ല.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 46 റണ്‍സെടുത്ത വൈസ് ക്യാ്പ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 138 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍ (34), മുഹമ്മദ് ഷമി (21), റിഷഭ് പന്ത് (19), പൃഥ്വി ഷാ (16), ചേതേശ്വര്‍ പുജാര (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

3

നാലു വിക്കറ്റ് വീതമെടുത്ത ടിം സോത്തിയും അരങ്ങേറ്റക്കാരനായ കൈല്‍ ജാമിസണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ടിനു ഒരു വിക്കറ്റ് ലഭിച്ചു. ഒന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തേ കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 122 റണ്‍സെന്ന നിലയിലായിരുന്നു. ടീം സ്‌കോറിലേക്കു 43 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുത് കിവീസ് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശീലയിടുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം, ടോം ബ്രെന്‍ഡല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Saturday, February 22, 2020, 12:13 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X