വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു; കോലി വീണ്ടും പുറത്ത്, ന്യൂസിലന്‍ഡിന് ജയപ്രതീക്ഷ

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 165 റണ്‍ലസില്‍ അവസാനിച്ചിരുന്നു

By Rajesh Mc
1
46211

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ജയപ്രതീക്ഷ. ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 4 വിക്കറ്റിന് 144 റണ്‍സ് എന്ന നിലയിലാണ്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇനി റണ്‍സ് കൂടിവേണം. ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിങ്‌സിലും മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പരാജയമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ്

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ്

രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. 43 പന്തില്‍ 19 റണ്‍സെടുത്ത കോലി ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ അനാവാശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. നേരത്തെ പൃഥ്വി ഷാ(14), ചേതേശ്വര്‍ പൂജാര(11) എന്നിവര്‍ക്കും നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. 58 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അര്‍ധശതകം തികച്ചത്. മൂന്നാദിനം കളി നിര്‍ത്തുമ്പോള്‍ അജിങ്ക്യ രഹാനെ(25), ഹനുമ വിഹാരി(15) എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനുവേണ്ടി ട്രെന്റ് ബോള്‍ട്ട് 3ഉം ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

ന്യൂസിലന്‍ഡ് ഇന്നിങ്‌സ്

ന്യൂസിലന്‍ഡ് ഇന്നിങ്‌സ്

നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 165 റണ്‍സിന് മറുപടിയില്‍ കിവീസ് മൂന്നാം ദിനം 348 റണ്‍സെടുത്ത് പുറത്തായി. 89 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്ല്യംസണാണ് കിവികളുടെ ടോപ്സ്‌കോറര്‍. 153 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. കൈല്‍ ജാമിസണ്‍ (44), റോസ് ടെയ്ലര്‍ (44), ട്രെന്റ് ബോള്‍ട്ട് (38), ടോം ബ്രെന്‍ഡല്‍ (30) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വനിതാ ടി20 ലോകകപ്പ്: ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ്

വാലറ്റം ചെറുത്തു

വാലറ്റം ചെറുത്തു

അഞ്ചു വിക്കറ്റിന് 216 റണ്‍സെന്ന നിലയിലാണ് കിവീസ് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. വാട്ലിങ് (14), സോത്തി (6) എന്നിവരെ തുടക്കത്തില്‍ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും വാലറ്റക്കാരുടെ പ്രകടനം കിവീസിന് മികച്ച ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെയും അവസാന വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചു. 45 പന്തില്‍ നാലു സിക്സറും ഒരു ബൗണ്ടറിയുമടക്കമാണ് അരങ്ങേറ്റക്കാരന്‍ കൂടിയായ ജാമിസണ്‍ 44 റണ്‍സ് അടിച്ചെടുത്തത്. ബോള്‍ട്ട് വെറും 24 പന്തിലാണ് അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമടക്കം 38 റണ്‍സ് നേടിയത്. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിന്‍ മികച്ച പിന്തുണ നല്‍കി. വിക്കറ്റ് വരള്‍ച്ച നേരിടുകയായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അതിന് അറുതിയിട്ട് ഒരു വിക്കറ്റ് നേടി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റ് ലഭിച്ചു.

ഹസരങ്ക രക്ഷകനായി, ആവേശ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ശ്രീലങ്ക

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ്

നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് വെറും 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 46 റണ്‍സെടുത്ത വൈസ് ക്യാ്പ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടീമിന്റെ ടോപ്സ്‌കോറര്‍. 138 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു. മായങ്ക് അഗര്‍വാള്‍ (34), മുഹമ്മദ് ഷമി (21), റിഷഭ് പന്ത് (19), പൃഥ്വി ഷാ (16), ചേതേശ്വര്‍ പുജാര (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഐഎസ്എല്‍ സീസണിലെ അവസാന അങ്കത്തിന് ബ്ലാസ്റ്റേഴ്‌സ് ഒഡീഷയിലിറങ്ങുന്നു

ന്യൂസിലന്‍ഡ് ബൗളിങ്

ന്യൂസിലന്‍ഡ് ബൗളിങ്

നാലു വിക്കറ്റ് വീതമെടുത്ത ടിം സോത്തിയും അരങ്ങേറ്റക്കാരനായ കൈല്‍ ജാമിസണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ടിനു ഒരു വിക്കറ്റ് ലഭിച്ചു. ഒന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തേ കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 122 റണ്‍സെന്ന നിലയിലായിരുന്നു. ടീം സ്‌കോറിലേക്കു 43 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുത് കിവീസ് ഇന്ത്യന്‍ ഇന്നിങ്സിനു തിരശീലയിടുകയായിരുന്നു.

Story first published: Sunday, February 23, 2020, 12:36 [IST]
Other articles published on Feb 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X