ഹിറ്റ് ഓര്‍ മിസ്? ഹിറ്റ്മാനും സംഘവും വീണ്ടുമിറങ്ങുന്നു, ഇനി ടി20 നാളുകള്‍... ലക്ഷ്യം കന്നി ജയം

വെല്ലിങ്ടണ്‍: ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്ത ടീം ഇന്ത്യ അടുത്ത പരമ്പര ലക്ഷ്യമിട്ട് വീണ്ടുമിറങ്ങുന്നു. ഇനി ട്വന്റി20 പരമ്പരയിലാണ് ഇരുടീമുകളും അങ്കം കുറിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച വെല്ലിങ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30ാണ് മല്‍സരം തുടങ്ങുന്നത്.
ജയത്തോടെ തന്നെ ടി20 പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷതിയാണ് രോഹിത് ശര്‍മയും സംഘവും. എന്നാല്‍ ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്കു ടി20യില്‍ കണക്കു തീര്‍ക്കാനായിരിക്കും കിവികളുടെ ശ്രമം.

തുടര്‍ച്ചയായ രണ്ടാം മല്‍സരം
വെല്ലിങ്ടണില്‍ മൂന്നു ദിവസത്തിന്റെ ഇടവേളയ്ക്കിടെ ഇന്ത്യയും ന്യൂസിലാന്‍ഡും കളിക്കുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയു മല്‍സരവും ഇവിടെ തന്നെയാണ് നടന്നത്. അന്നു തുടക്കത്തിലേറ്റ തകര്‍ച്ചയ്ക്കു ശേഷം കരകയറിയ ഇന്ത്യ 35 റണ്‍സിന് ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ടിരുന്നു.
മധ്യനിരയുടെയും ബൗളര്‍മാരുടെയും മികച്ച പ്രകടനമാണ് അന്നു ഇന്ത്യക്കു ജയം സമ്മാനിച്ചത്. 90 റണ്‍സെടുത്ത അമ്പാട്ടി റായുഡു കളിയിലെ താരമാവുകയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡിന് മുന്‍തൂക്കം
ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ എട്ടു ടി20കളില്‍ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ആറിലും ജയം കിവീസിനായിരുന്നു. രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്.
എന്നാല്‍ ന്യൂസിലാന്‍ഡില്‍ ഇന്ത്യ രണ്ടു ടി20 മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയിലും രണ്ടിലും ഇന്ത്യ തോല്‍വി രുചിച്ചിരുന്നു. വെല്ലിങ്ടണിലായിരുന്നു ഒരു ടി20 നടന്നത്. അന്ന് അഞ്ചു വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം.

അവസാന മല്‍സരം ഇങ്ങനെ
വെല്ലിങ്ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തില്‍ അവസാനമായി നടന്ന ടി20യില്‍ ന്യൂസിലാന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. 34 പന്തില്‍ നിന്നും 50 റണ്‍സെടുത്ത യുവരാജ് സിങായിരുന്നു ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ മുന്‍ സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ (69) ഇടിവട്ട് ഇന്നിങ്‌സ് അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്നിങ്‌സിലെ അവസാന പന്തിലാണ് ആതിഥേയര്‍ വിജയറണ്‍ നേടിയത്.
റിഷഭ് പന്ത് കളിച്ചേക്കും
ഏകദിന പരമ്പരയില്‍ വിശ്രമമനുവദിക്കപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലുണ്ട്. ആദ്യ മല്‍സരത്തില്‍ പന്തിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. വിക്കറ്റ് കീപ്പറായല്ല, മറിച്ച് ബാറ്റ്‌സ്മാനായി മാത്രം പന്തിനെ കളിപ്പിക്കാനാണ് സാധ്യത. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം സഹോദരും മറ്റൊരു ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയും ഇന്ത്യക്കായി കളിച്ചേക്കും.
എന്നാല്‍ ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്ന പേസര്‍ മുഹമ്മദ് ഷമി ടി20 പരമ്പരയില്‍ ഇല്ലെന്നത് ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച കുറച്ചേക്കും. ഭുവനേശ്വര്‍ കുമാറിനൊപ്പം ഖലീല്‍ അഹമ്മദ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുമെന്നാണ് സൂചന.

സാധ്യതാ ടീം
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍/ ഖലീല്‍ അഹമ്മദ്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.
ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ജെയിംസ് നീഷാം, കോളിന്‍ മണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡോം, ഡഗ് ബ്രെസ്‌വെല്‍, സ്‌കോട്ട് ക്യുഗെലെജിന്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ടിം സോത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications