Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടി20: പൊരുതിവീണ് ഇന്ത്യ, തോല്‍വി 4 റണ്‍സിന്... പരമ്പര ന്യൂസിലാന്‍ഡിന്

1
44087
പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്

ഹാമില്‍റ്റണ്‍: ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പൊരുതിവീണു. അവസാന പന്ത് വരെ ആരാധകരെ ആവേശം കൊള്ളിച്ച പോരാട്ടത്തില്‍ നാലു റണ്‍സിനാണ് ഇന്ത്യ മല്‍സരം കൈവിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ന്യൂസിലാന്‍ഡ് 2-1ന് സ്വന്തമാക്കുകയും ചെയ്തു. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു ആറു വിക്കറ്റിന് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അപരാജിതമായ ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്- ക്രുനാല്‍ പാണ്ഡ്യ സഖ്യം 28 പന്തില്‍ 63 റണ്‍സെടുത്തെങ്കിലും ജയം കൈയെത്തുംദൂരത്ത് വഴുതിപ്പോയി. കാര്‍ത്തിക് 33 റണ്‍സുമായും ക്രുനാല്‍ 26 റണ്‍സുമായും പുറത്താവാതെ നിന്നു.

1

43 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 28 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് (38), റിഷഭ് പന്ത് (28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ശിഖര്‍ ധവാനും (5) എം എസ് ധോണിയും (2) ഫ്‌ളോപ്പായി മാറി. ന്യൂസിലാന്‍ഡിനായി മിച്ചെല്‍ സാന്റ്‌നറും ഡാരില്‍ മിച്ചെലും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് തകര്‍ത്തടിച്ച കിവീസ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സ് വാരിക്കൂട്ടി. 72 റണ്‍സെടുത്ത ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ്് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. 40 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് മണ്‍റോയുടെ ഇന്നിങ്‌സ്. പരമ്പരയില്‍ ന്യൂസിലാന്‍ഡിന്റെ കണ്ടെത്തലായി മാറിയ ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ട് (43) ഇത്തവണയും നിരാശപ്പെടുത്തിയില്ല. 25 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (27), കോളിന്‍ ഡി ഗ്രാന്‍ഡോം (30) എന്നിവരും മികച്ച പ്രകടനം നടത്തി. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, വിജയ് ശങ്കര്‍, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടിം സെയ്‌ഫേര്‍ട്ട്, കോളിന്‍ മണ്‍റോ, ഡാരില്‍ മിച്ചെല്‍, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലെയ്ന്‍, ടിം സോത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്കനര്‍.

ഓപ്പണര്‍മാരുടെ പ്രഹരം

ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും മണ്‍റോയും ചേര്‍ന്ന് ആഗ്രഹിച്ച തുടക്കമാണ് ന്യൂസിലാന്‍ഡിന് നല്‍കിയത്. പതിയെ തുടങ്ങിയ ഇരുവരും പിന്നീട് തകര്‍ത്തടിച്ചതോടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ന്നു. അപകടകരമായ രീതിയില്‍ മുന്നേറിയ ഈ സഖ്യത്തെ വേര്‍പിരിച്ചത് കുല്‍ദീപ് യാദവായിരുന്നു. എന്നാല്‍ ധോണിയുടെ മികവിനാണ് യഥാര്‍ഥത്തില്‍ കൈയടിക്കേണ്ടത്.
43 റണ്‍സെടുത്തു നില്‍ക്കെ കുല്‍ദീപിന്റെ ബൗളിങില്‍ സെയ്‌ഫേര്‍ട്ടിനെ ധോണി ഒരു മിന്നല്‍ സ്റ്റംപിങിലൂടെ പുറത്താക്കി. ടീം സ്‌കോര്‍ 80ല്‍ വച്ചാണ് സെയ്‌ഫേര്‍ട്ട് ക്രീസ് വിട്ടത്.

പിടിതരാതെ മണ്‍റോ

സെയ്‌ഫേര്‍ട്ട് മടങ്ങിയെങ്കിലും ഓപ്പണിങ് പങ്കാളിയായ മണ്‍റോ നിര്‍ത്തിയില്ല. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മണ്‍റോ ടീമിനെ വന്‍ സ്‌കോറിലക്കു നയിച്ചു. കുല്‍ദീപ് തന്നെയാണ് മണ്‍റോയെയും പുറത്താക്കിയത്. 72 റണ്‍സെടുത്ത മണ്‍റോയെ കുല്‍ദീപിന്റെ ബൗളിങില്‍ ഹര്‍ദിക് പാണ്ഡ്യ പിടികൂടുകയായിരുന്നു. മണ്‍റോ മടങ്ങുമ്പോഴേക്കും ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ 135ല്‍ എത്തിയിരുന്നു.

വില്ല്യംസണ്‍ പുറത്ത്

മണ്‍റോ പുറത്തായി അധികം വൈകാതെ തന്നെ നായകന്‍ വില്ല്യംസണിനെയും ഇന്ത്യ തിരിച്ചയച്ചു. ടീം സ്‌കോറിലേക്കു 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വില്ല്യംസണിനെ ഖലീല്‍ പവലിയനിലേക്കു മടക്കി. 21 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത കിവീസ് ക്യാപ്റ്റനെ ഖലീലിന്റെ ബൗളിങില്‍ കുദീപാണ് പുറത്താക്കിയത്. ന്യൂസിലാന്‍ഡ് മൂന്നിന് 150.

അടിനിര്‍ത്താതെ ഗ്രാന്‍ഡോം

കോളിന്‍ ഡി ഗ്രാന്‍ഡോം നടത്തിയ വെടിക്കെട്ടാണ് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ 200 കടത്തിയത്. അതിവേഗം റണ്‍സ് വാരിക്കൂട്ടിയ ഗ്രാന്‍ഡോം മടങ്ങുമ്പോഴേക്കും ന്യൂസിലാന്‍ഡ് 193ല്‍ എത്തിയിരുന്നു. വെറും 16 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 30 റണ്‍സെടുത്ത ഗ്രാന്‍ഡോമിനെ ഭുവിയുടെ ബൗളിങില്‍ ധോണി ക്യാച്ച് ചെയ്തതോടെയാണ് ഇന്ത്യക്കു ആശ്വാസമായത്.

Story first published: Sunday, February 10, 2019, 16:11 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+