Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലിലെ കണക്ക് അഞ്ചില്‍ തീര്‍ക്കാന്‍ ടീം ഇന്ത്യ... ജയത്തോടെ കിരീടമേറ്റുവാങ്ങുമോ ഹിറ്റ്മാന്‍?

New Zealand Vs India 2019 : അഞ്ചാമത്തെ കളിയിൽ ഇന്ത്യ തിരിച്ച് വരുമോ? | #NZvsIND | Oneindia Malayalam

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച വെല്ലിങ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 7.30നാണ് കൡയാരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയെങ്കിലും അവസാന കളിയില്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ മൂന്നു കളികളിലെ ആധികാരിക ജയങ്ങള്‍ക്കു ശേഷം കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ കിവീസ് നാണംകെടുത്തിയിരുന്നു. അന്നത്തെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും രോഹിത് ശര്‍മയും സംഘവും അവസാന അങ്കത്തില്‍ ഇറങ്ങുക.

ഷോക്കില്‍ നിന്നും കരകയറാന്‍ ഇന്ത്യ

ഷോക്കില്‍ നിന്നും കരകയറാന്‍ ഇന്ത്യ

മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് നേരിട്ടത്. കിവികളുടെ ബൗളിങ് ആക്രമണത്തില്‍ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നാണംകെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 92 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
ആദ്യ മൂന്നു കളികളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ എതിരാളികളെ വില കുറച്ചു കണ്ടതാണ് ഇന്ത്യക്കു തിരിച്ചടിയായത്. അഞ്ചാമത്തെ മല്‍സരത്തില്‍ രണ്ടും കല്‍പ്പിച്ചൊരു പോരിന് കച്ചമുറുക്കിയാവും ഇന്ത്യ വീണ്ടുമിറങ്ങുക.

ധോണി തിരിച്ചെത്തിയേക്കും

ധോണി തിരിച്ചെത്തിയേക്കും

പരിക്കു മൂലം മൂന്നും നാലും ഏകദിനങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണിക്കു പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇന്ത്യ തകര്‍ന്നടിഞ്ഞ നാലാം ഏകദിനത്തില്‍ ധോണി ഉണ്ടായിരുന്നെങ്കില്‍ ടീമിന് ഇത്രയും വലിയൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.
ടീമിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തിയ ധോണി അവസാന മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ദിനേഷ് കാര്‍ത്തികിനായിരിക്കും ഇതോടെ സ്ഥാനം നഷ്ടമായേക്കുക.

മുന്‍തൂക്കം ഇന്ത്യക്ക്

മുന്‍തൂക്കം ഇന്ത്യക്ക്

ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. 100 മല്‍സരങ്ങളിലാണ് ഇരുടീമും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇവയല്‍ 54ലും ജയം ഇന്ത്യക്കായിരുന്നു. 45 മല്‍സരങ്ങളിലാണ് ന്യൂസിലാന്‍ഡ് ജയിച്ചു കയറിയത്.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഇന്ത്യക്ക് ഈ മേല്‍ക്കൈ ഇല്ല. ഇവിടെ നടന്ന 36 മല്‍സരങ്ങളില്‍ 13 എണ്ണത്തിലേ ഇന്ത്യക്കു ജയിക്കാനായുള്ളൂ. 22 മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് വെന്നിക്കൊടി പാറിച്ചു.

അവസാന കളിയില്‍ കിവീസ്

അവസാന കളിയില്‍ കിവീസ്

അവസാനമായി വെല്ലിങ്ണില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ ഇന്ത്യയെ 87 റണ്‍സിന് കിവീസ് കെട്ടുകെട്ടിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 303 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആതിഥേയരുടെ പേസാക്രമണത്തില്‍ ഇന്ത്യ തകര്‍ന്നു. 216 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. വിരാട് കോലി (82), അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണി (47) എന്നിവര്‍ മാത്രമേ പൊരുതി നോക്കിയുള്ളൂ.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് / യുസ് വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി / ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ടോം ലാതം, മിച്ചെല്‍ സാന്റ്‌നര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടോഡ് ആസില്‍, ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്.

Story first published: Saturday, February 2, 2019, 9:20 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+