Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ച്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ; ന്യൂസിലന്‍ഡിനെതിരെ വിജയം, പരമ്പര 4-1ന് സ്വന്തം

1
44084

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 35 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ കടപുഴക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ സ്വന്തമാക്കി. അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മികവില്‍ ഇന്ത്യ 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44.1 ഓവറില്‍ എല്ലാവരും പുറത്തായി.

india

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തുടക്കം പിഴച്ചു. നാലാം ഏകദിനത്തിന് സമാനമായി രണ്ടക്കം കടക്കാനാകാതെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആണ് പുറത്തായത്. അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്നും ഇന്ത്യയെ കരകയറ്റിയത്. വിജയ് ശങ്കര്‍ 45ഉം റായിഡു 90 റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു.

നേരത്തെ നാലാം ഏകദിനത്തില്‍ വന്‍ തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ദിനേഷ് കാര്‍ത്തികിനു പകരം പരിക്കു ഭേദമായ എംഎസ് ധോണി തിരിച്ചെത്തിയപ്പോള്‍ ഖലീല്‍ അഹമ്മദിനു പകരം മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവിനു പകരം വിജയ് ശങ്കറും ടീമിലെത്തി. മറുഭാഗത്ത് ന്യൂസിലാന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്റ്റിലിനു പകരം കോളിന്‍ മണ്‍റോ കളിച്ചു.

തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തുടക്കം പിഴച്ചു. നാലാം ഏകദിനത്തിന് സമാനമായി രണ്ടക്കം കടക്കാനാകാതെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആണ് പുറത്തായത്. 18 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. വിജയ് ശങ്കര്‍ 45ഉം റായിഡു 90 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു. കേദാര്‍ ജാദവ് 34 റണ്‍സെടുത്തു.

ന്യൂസിലന്‍ഡ് ബാറ്റിങ്

ന്യൂസിലന്‍ഡ് ബാറ്റിങ്

ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീണതാണ് തിരിച്ചടിയായത്. കോളിന്‍ മണ്‍റോ(24), കെയ്ന്‍ വില്യംസണ്‍(39), ടോം ലതാം(37), ജെയിംസ് നീഷാം(44), മിച്ചല്‍ സാന്റ്‌നര്‍(22), മാത്യു ജെയിംസ് ഹെന്റി(17) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. റണ്‍നിരക്ക് സൂക്ഷിക്കുന്നതില്‍ വിജയിച്ചെങ്കിലും തുടരെ വിക്കറ്റ് നഷ്ടമാക്കിയത് ന്യൂസിലന്‍ഡിന്റെ തോല്‍വിക്കിടയാക്കി.

ഇന്ത്യന്‍ ബൗളിങ്

ഇന്ത്യന്‍ ബൗളിങ്

അവസാന ഓവറുകളില്‍ ബാറ്റ്‌സ്മാന്മാര്‍ ഉയര്‍ത്തിയ ആവേശം ഏറ്റെടുത്ത് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശത ഒരിക്കല്‍ക്കൂടി വിജയം കണ്ടു. യുസ്‌വേന്ദ്ര ചാഹല്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

നാലാം ഏകദിനത്തിന് സമാനമായി ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ചേര്‍ന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. രോഹിത് ശര്‍മ(2), ശിഖര്‍ ധവാന്‍(7), ശുഭ്മാന്‍ ഗില്‍(7), എംഎസ് ധോണി(1) എന്നിവര്‍ പൊടുന്നനെ കൂടാരം കയറി.

അമ്പാട്ടി റായിഡു വിജയ് ശങ്കര്‍ കൂട്ടുകെട്ട്

അമ്പാട്ടി റായിഡു വിജയ് ശങ്കര്‍ കൂട്ടുകെട്ട്

അതിസമ്മര്‍ദ്ദത്തില്‍ ബാറ്റ് വീശിയ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ഒന്നാന്തരം കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 98 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയുടെ ഇന്നിങ്‌സിനെ ഭദ്രമാക്കി. നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെ 45 റണ്‍സെടുത്ത വിജയ് ശങ്കര്‍ പുറത്താവുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട റായിഡു 90 റണ്‍സെടുത്തു.

വെടിക്കെട്ട് തീര്‍ത്ത് പാണ്ഡ്യ

വെടിക്കെട്ട് തീര്‍ത്ത് പാണ്ഡ്യ

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. 22 പന്തില്‍ നിന്നും 45 റണ്‍സെടുത്ത പാണ്ഡ്യയെ ജെയിംസ് നീഷാമിന്റെ പന്തില്‍ ട്രെന്റ് ബോള്‍ട്ട് പിടിച്ചാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ തുണയ്‌ക്കെത്താറുള്ള ജാദവ് ഒരിക്കല്‍ക്കൂടി മികച്ച പ്രകടനം കാഴ്ചവെച്ചു. 45 പന്തില്‍ 34 റണ്‍സെടുത്താണ് ജാദവ് പുറത്തായത്.

Story first published: Sunday, February 3, 2019, 16:15 [IST]
Other articles published on Feb 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+