വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹം: തിരിച്ചടിച്ച് ഇന്ത്യ, കിവികളെ എറിഞ്ഞിട്ടു... ഒടുവില്‍ ബുംറയ്ക്കു വിക്കറ്റ്

റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 263 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് ഇലവന്‍ രണ്ടാം ദിനം ഒന്നാമിന്നിങ്‌സില്‍ 235 റണ്‍സിന് പുറത്തായി. 28 റണ്‍സിന്റെ നേരിയ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്.
തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തു. പൃഥ്വി ഷായും (35*) മായങ്ക് അഗര്‍വാളുമാണ് (23*) ക്രീസില്‍. ഇന്ത്യ ഇപ്പോള്‍ 87 റണ്‍സിനു മുന്നിലാണ്. 25 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. മായങ്ക് 17 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി.

ഐപിഎല്ലിനെ വീഴ്ത്താന്‍ ലോക സീരീസ്!! സച്ചിന്‍, സെവാഗ്, യുവി, ലാറ, മുരളി, റോഡ്സ്... എല്ലാമറിയാംഐപിഎല്ലിനെ വീഴ്ത്താന്‍ ലോക സീരീസ്!! സച്ചിന്‍, സെവാഗ്, യുവി, ലാറ, മുരളി, റോഡ്സ്... എല്ലാമറിയാം

നേരത്തേ ന്യൂസിലാന്‍ഡ് നിരയില്‍ ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 40 റണ്‍സെടുത്ത ഹാരി കൂപ്പറാണ് അവരുടെ ടോപ്‌സ്‌കോറര്‍. രചിന്‍ രവീന്ദ്ര (34), നായകന്‍ ഡാരില്‍ മിച്ചെല്‍ (32), ടോം ബ്രൂസ് (31), ഫിന്‍ അലെന്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ബൗളര്‍മാര്‍ തിളങ്ങി

ബൗളര്‍മാര്‍ തിളങ്ങി

പേസര്‍മാരുടെ പ്രകടനമാണ് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം ആഹ്ലാദം നല്‍കുന്ന കാര്യം. നാലു പേസര്‍മാരെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ പന്തെറിയിച്ചത്. അവര്‍ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് ഇലവന്റെ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് പേസര്‍മാരാണെന്നതാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം. ഒന്നു മാത്രമാണ് സ്പിന്നറുടെ പേരിലുള്ളത്.

ചുക്കാന്‍ പിടിച്ചത് സെയ്‌നി

ചുക്കാന്‍ പിടിച്ചത് സെയ്‌നി

നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ തിളങ്ങിയ നവദീപ് സെയ്‌നിയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത്. മൂന്നു വിക്കറ്റുകളാണ് താരം കൊയ്തത്.
മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യ സ്പിന്നര്‍മാരായി പരീക്ഷിച്ചത്. ഇവരില്‍ അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു.

വിക്കറ്റ് വരള്‍ച്ച തീര്‍ത്ത് ബുംറ

വിക്കറ്റ് വരള്‍ച്ച തീര്‍ത്ത് ബുംറ

കഴിഞ്ഞ കുറച്ച് മല്‍സരങ്ങളായി വിക്കറ്റ് വരള്‍ച്ച നേരിടുകയായിരുന്ന സ്റ്റാര്‍ പേസര്‍ ബുംറ ഇതിനു അറുതിയിട്ടെന്നത് ഈ സന്നാഹത്തിലെ പ്രത്യേകതയാണ്. നേരത്തേ നടന്ന ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 30 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും ബുംറയ്ക്കു വീഴ്ത്താനായിരുന്നില്ല.
ടെസ്റ്റ് പരമ്പര വരാനിരിക്കെ ബുംറയുടെ ഈ പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സന്നാഹത്തില്‍ രണ്ടു വിക്കറ്റെടുത്ത് ബുംറ വീണ്ടും ട്രാക്കിലേക്കു കയറിയത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്. 11 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ വെറും 18 റണ്‍സ് വിട്ടുകൊടുത്താണ് പേസര്‍ രണ്ടു പേരെ പുറത്താക്കിയത്.

രക്ഷകരായി വിഹാരിയും പുജാരയും

രക്ഷകരായി വിഹാരിയും പുജാരയും

നേരത്തേ ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത് ഹനുമാ വിഹാരിയും ചേതേശ്വര്‍ പുജാരയുമായിരുന്നു. 195 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്. ഇന്ത്യ നാലിന് 38 റണ്‍സെന്ന നിലയില്‍ പതറുമ്പോഴായിരുന്നു പുജാര- വിഹാരി സഖ്യം ക്രീസില്‍ ഒന്നിച്ചത്.
101 റണ്‍സെടുത്ത വിഹാരി റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ പുജാര സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായി. 182 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വിഹാരിയുടെ ഇന്നിങ്‌സ്. പുജാര 211 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും നേടി. ഇന്ത്യന്‍ നിരയില്‍ മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. അജിങ്ക്യ രഹാനെയാണ് (18) രണ്ടക്കം കടന്ന മറ്റൊരു താരം. റിഷഭ് പന്ത് (7), വൃധിമാന്‍ സാഹ (0), ആര്‍ അശ്വിന്‍ (0), രവീന്ദ്ര ജഡേജ (8) എന്നിവര്‍ നിരാശപ്പെടുത്തിരുന്നു.

Story first published: Saturday, February 15, 2020, 11:42 [IST]
Other articles published on Feb 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X