Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യ സെമിയില്‍ ഈ ടീമിനെ തോല്‍പ്പിക്കും, മുന്നേറ്റം ഇവരെ പോലെ, കാരണങ്ങള്‍ ഇതാണ്

Semi-final possiblities of team india

ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇതുവരെയുള്ള മത്സരം പരിശോധിക്കുമ്പോള്‍ ഇന്ത്യ സെമി ഫൈനലും കടന്ന് ഫൈനലില്‍ എത്താനുള്ള സാധ്യത 70 ശതമാനത്തിന് മുകളിലാണ്. പ്രകടനം ഇഴകീറി പരിശോധിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റിന്റെ അതേ രീതിയാണ് ഇത്തവണ ഇന്ത്യ പിന്തുടരുന്നത്. പ്രകടനത്തിലും ഇത് ഒരുപോലെയാണ്.

അതേസമയം ഇന്ത്യയുടെ പ്രകടനത്തിലും ഒരേയൊരു വില്ലനാണ് ഉള്ളത്. അത് വലിയ പ്രശ്‌നമാകുമോ എന്ന് വരും മത്സരങ്ങളില്‍ നിന്ന് മാത്രമേ വ്യക്തമാകൂ. ഇന്ത്യ ഫൈനലില്‍ എത്തിയാല്‍ കിരീടം നേടാനുള്ള സാധ്യത മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഇത്തവണ കൂടുതലാണ്. കിവീസിന്റെയും ഇന്ത്യയുടെയും ബാറ്റിംഗും 2015ലെ ലോകകപ്പിന് സമാനമാണ്. ഇന്ത്യ അതുകൊണ്ട് തന്നെ സെമിയില്‍ വെല്ലുവിളി നേരിടാനുള്ള സാധ്യത ഏറെയാണ്.

കിവീസിന്റെ കുതിപ്പ്

കിവീസിന്റെ കുതിപ്പ്

ന്യൂസിലന്റിന്റെ ആദ്യ മത്സരം കരുത്തരായ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. ന്യൂസിലന്റിന് ആരും സാധ്യത കല്‍പ്പിച്ചിട്ടില്ലായിരുന്നു. അവര്‍ വമ്പന്‍ ജയം നേടുകയും ചെയ്തു. പിന്നീട് സ്‌കോട്‌ലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെ പിന്നീട് ന്യൂസിലന്റ് പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് വന്‍ ശക്തികളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരാജയപ്പെടുത്തിയത്. തുടക്കത്തില്‍ തന്നെ വമ്പന്‍ ടീമുകളെ പരാജയപ്പെടുത്താന്‍ സാധിച്ചത് ന്യൂസിലന്റിന് ലോകകപ്പില്‍ വലിയ ഗുണമായി. ഇത് പിന്നീടുള്ള ജയം എളുപ്പമാക്കി, അവരെ ഫൈനലിലെത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്നേറ്റം

ഇന്ത്യയുടെ മുന്നേറ്റം

2015ല്‍ ഇന്ത്യയും ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും ജയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ കിവീസിനോളം ആധികാരികമല്ലായിരുന്നു. ഇത്തവണ ഇന്ത്യയുടെ ജയങ്ങളെല്ലാം ആധികാരികമാണ്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ഇത് കിവീസ് ശ്രീലങ്കയെ പരാജയപ്പെടുത്തിയ രീതിയിലായിരുന്നു. പിന്നെ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയെയാണ്. ഇവിടെ ന്യൂസിലന്റും ഇന്ത്യയും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നവര്‍ ഫൈനലില്‍ എത്തുമെന്നൊരു കണക്കും ഇവിടെയുണ്ട്.

ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം

ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം

ഇന്ത്യയ്ക്ക് മുന്നേറ്റ നിരയുടെ പ്രകടനമാണ് വന്‍ നേട്ടമായി മാറിയത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. കിവീസ് നിരയിലും അത് പോലെ തന്നെ. മാര്‍ട്ടിന്‍ ഗുപ്ടില്‍, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഗംഭീര പ്രകടനം കാഴ്ച്ച വെച്ചത്. സെമിയില്‍ എത്തുന്നത് വരെ ഇവരായിരുന്നു കിവീസിന്റെ നട്ടെല്ല്. സെമിയില്‍ ഗ്രാന്‍ഡ് എലിയറ്റ് എന്ന പുതിയൊരു സൂപ്പര്‍മാന്‍ അവതാരം കിവീസിന് ലഭിക്കുകയും ചെയ്തു. ഇന്ത്യക്ക് അത്തരമൊരു വെടിക്കെട്ട് വീരനെ ഹര്‍ദിക് പാണ്ഡ്യയിലൂടെ ലഭിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഫൈനലിലേക്ക് കുതിക്കും

ഫൈനലിലേക്ക് കുതിക്കും

ഇന്ത്യക്ക് സെമിയിലായിരിക്കും വന്‍ വെല്ലുവിളി നേരിടേണ്ടി വരിക. ഇംഗ്ലണ്ടായിരിക്കും സെമിയില്‍ എതിരാളിയായി വരിക. ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് എത്തുന്നത് ഇന്ത്യക്ക് മഴ മൂലം പോയിന്റ് നഷ്ടപ്പെടുന്ന അവസ്ഥയിലായിരിക്കും. ഇതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴാന്‍ ചാന്‍സുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ നേരിടും. 2015ല്‍ ന്യൂസിലന്റ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടിയപ്പോലുള്ള പോരാട്ടമായിരിക്കും സംഭവിക്കുക. ഇന്ത്യക്ക് മധ്യനിരയുടെ സഹായം കൂടി വേണ്ടി വരും. വിജയിക്കാന്‍. ന്യൂസിലന്റ് കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റത് പരിചയ കുറവ് കൊണ്ടായിരുന്നു. ഇന്ത്യക്ക് അത്തരം പ്രതിസന്ധികള്‍ മുന്നിലില്ല.

Story first published: Thursday, June 20, 2019, 22:48 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+