ബിസിസിഐയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പര മുടങ്ങും?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ലോധ കമ്മീഷനാണ് ബാങ്കുകളോട് ബി സി സി ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് അറിയുന്നത്.
Read Also: ജയലളിതയെ കാണാന്‍ ഗവര്‍ണറെ പോലും സമ്മതിച്ചില്ല.. അപ്പോള്‍ കണ്ടു എന്ന് പറഞ്ഞതോ, ശരിക്കും സ്ഥിതിയെന്ത്?
ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനെ അനിശ്ചിതത്വത്തിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ പരമ്പരയില്‍ ബാക്കിയുള്ള ഒരു ടെസ്റ്റും ഏകദിനങ്ങളും മുടങ്ങും എന്നാണ് ബി സി സി ഐയുടെ ഭീഷണി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു.

പ്രതിഷേധം ഇങ്ങനെയോ
തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ജസ്റ്റിസ് ലോധ കമ്മിറ്റി നിര്‍ദേശം നല്‍കിയത്
ബാങ്കുകള്‍ അനുസരിച്ചാല്‍ ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയില്‍ ബാക്കിയുള്ള കളികള്‍ മുടങ്ങുമെന്നാണ്
ബി സി സി ഐ പറയുന്നത്. ഒരു ടെസ്റ്റും ഏകദിന മത്സരങ്ങളുമാണ് ഇനി ബാക്കിയുള്ളത്.

വേറെ നിവൃത്തിയില്ല
അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ പരമ്പര പാതിവഴിയില്‍ നിര്‍ത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് ബി സി സി ഐ ഓഫീഷ്യലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ ലോകത്തിന് മുന്നില്‍ നാണംകെടണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ല. പക്ഷേ ഞങ്ങള്‍ എങ്ങനെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

ഇതൊരു തമാശയല്ല
ബി സി സി ഐയുടെ അക്കൗണ്ട് ഫ്രീസ് ചെയ്യുക എന്നത് തമാശയല്ല. കളിക്കാര്‍ക്ക് ആരാണ് പണം കൊടുക്കുക. ഒരു അന്താരാഷ്ട്ര ടീം ഇന്ത്യയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്.

കത്ത് കൊടുത്തത് തിങ്കളാഴ്ച
ബി സി സി ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനായി തിങ്കളാഴ്ചയാണ് ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് കത്ത് കൊടുത്തത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബി സി സി ഐയില്‍ അംഗങ്ങളായുള്ള അസോസിയേഷനുകള്‍ക്ക് ഭീമമായ തുക നല്‍കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്. പണം
കൊടുക്കാനുള്ള തീരുമാനത്തെ നിയമവിരുദ്ധം എന്നാണ് ലോധ കമ്മിറ്റി പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications