Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴ മാറി മാനം തെളിയണം, ഇന്ത്യക്കും കിവീസിനും ഒരേ പേടി, സെമി പോരാട്ടത്തിന് പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഇന്ത്യക്കും കിവീസിനും നെഞ്ചിടിപ്പ് സെമി പോരാട്ടത്തിന് പ്രശ്‌നങ്ങള്‍ ഇങ്ങനെ

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ ന്യൂസിലന്റിനെയാണ് നാളെ നടക്കുന്ന ആദ്യ സെമിയില്‍ നേരിടുന്നത്. എന്നാല്‍ മഴ കടുത്ത ഭീഷണിയാണ് ഈ മത്സരത്തിന്. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ചെറിയൊരു ആശങ്കയാണ്. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി തന്നെ എത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

കിവീസ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റാണ് സെമിയില്‍ ഇന്ത്യയെ നേരിടാന്‍ എത്തുന്നത്. പക്ഷേ ഒരിക്കലും എഴുതി തള്ളാന്‍ പറ്റാത്ത ടീമാണ് അവര്‍. ഓപ്പണിംഗ് ക്ലിക്കായാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ഭയക്കേണ്ട ടീമും കിവീസാണ്. ഇന്ത്യയെ സന്നാഹ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ കരുത്തും അവര്‍ക്കുണ്ട്. മികച്ച ബൗളിംഗ് നിരയില്‍ വലിയ പ്രതീക്ഷയുണ്ട് ന്യൂസിലന്റിന്. ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് അവര്‍ വെല്ലവിളിയാകും.

മഴപ്പേടിയില്‍ ഇരുടീമുകള്‍

മഴപ്പേടിയില്‍ ഇരുടീമുകള്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്റുമായുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ സെമി ഫൈനലും അത്തരത്തില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന. അതേസമയം മഴ പെയ്ത് കളി മുടങ്ങിയാല്‍ അത് അടുത്ത ദിവസം നടത്തും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ഐസിസി. എന്നാല്‍ ഇവിടെ റിസര്‍വ് ദിനത്തിലും കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയതിന്റെ അടിസ്ഥാനത്തിലാണിത്.

ബാറ്റിംഗ് പോരാട്ടം

ബാറ്റിംഗ് പോരാട്ടം

ഇന്ത്യക്ക് ടോപ് ഓര്‍ഡര്‍ ശക്തമായ ബാറ്റിംഗ് നിരയാണ് ഉള്ളത്. രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ കിവീസിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ പരാജയമായിരുന്നു. അതിനുള്ള സാധ്യത സെമിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ ഫോം തുടര്‍ന്നാല്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടും. മധ്യനിര ഇന്ത്യയുടേത് തീര്‍ത്തും ദുര്‍ബലമാണ്. മഹേന്ദ്ര സിംഗ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവര്‍ ഇതുവരെ തിളങ്ങിയിട്ടില്ല. വലിയ സ്‌കോര്‍ അതുകൊണ്ട് ഇന്ത്യ നേടുക അസാധ്യമായിരിക്കും.

കിവീസിന്റെ പദ്ധതി ഇങ്ങനെ

കിവീസിന്റെ പദ്ധതി ഇങ്ങനെ

ഇന്ത്യയെ ബൗളിംഗ് കരുത്ത് കൊണ്ട് വീഴ്ത്താനായിരിക്കും കിവീസിന്റെ ശ്രമം. ട്രെന്‍ഡ് ബൂള്‍ട്ട് നയിക്കുന്ന ബൗളിംഗ് നിര മികച്ച ഫോമിലാണ്. മാറ്റ് ഹെന്റിയെന്ന തകര്‍പ്പന്‍ ബൗളറും കൂട്ടിനുണ്ട്. മിച്ചല്‍ സാന്റ്‌നര്‍, കോളിന്‍ ഗ്രാന്‍ഡോമെ എന്നിവര്‍ മികച്ചവരാണ്. അതേസമയം ന്യൂസിലന്റിന്റെ മുന്‍നിര മോശം ഫോമിലാണ്. മാര്‍ട്ടിന്‍ ഗുപ്ടിലും കോളിന്‍ മണ്‍റോയും താളം കണ്ടെത്തിയിട്ടില്ല. എന്നാല്‍ മധ്യനിര മികച്ച ഫോമിലാണ്. കെയ്ന്‍ വില്യംസണ്‍, സാന്റ്‌നര്‍, ഗ്രാന്‍ഡോമെ എന്നിവര്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്നത് ന്യൂസിലന്റിന് പ്രതീക്ഷയാണ്.

മുന്‍തൂക്കം ആര്‍ക്ക്

മുന്‍തൂക്കം ആര്‍ക്ക്

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നാല് തവണ ഇന്ത്യയും മൂന്ന് തവണ ന്യൂസിലന്റും വിജയിച്ചിട്ടുണ്ട്. പക്ഷേ 2015ന് ശേഷം ന്യൂസിലന്റ് കരുത്തുറ്റ നിരയാണ്. അവരെ പരാജയപ്പെടുത്തുക എളുപ്പമല്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. പക്ഷേ കിവീസിനെ ഇന്ത്യ വിലകുറച്ച് കണ്ടാല്‍ തോറ്റ് മടങ്ങേണ്ടി വരും. കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലന്റ് പുറത്തെടുത്ത പോരാട്ടവീര്യം ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കും. കിവീസിനെ കഴിഞ്ഞ തവണ ഫൈനലിലെത്തിച്ചതും ഈ പോരാട്ടമാണ്.

{headtohead_cricket_3_4}

Story first published: Monday, July 8, 2019, 14:27 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+