വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാഞ്ചസ്റ്ററില്‍ സെമി പോരാട്ടത്തില്‍ വില്ലനായി മഴ, മത്സരം മാറ്റിവെച്ചു, കിവീസ് നാളെ വീണ്ടും ഇറങ്ങും

By Vaisakhan MK

1
43689
Rain Shifts India-New Zealand Semis on Wednesday

ലണ്ടന്‍: ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടങ്ങിയത്. പിന്നീട് പുനരാരംഭിക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ ബാക്കി റിസര്‍വ് ദിനമായ നാളെ നടക്കും. നേരത്തെ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ഒരു മാറ്റവുമായിട്ടാണ് കളത്തില്‍ ഇറങ്ങിയത്. കുല്‍ദീപ് യാദവിന് പകരം യൂസവേന്ദ്ര ചാഹല്‍ ടീമില്‍ ഇടംപിടിച്ചു. മികച്ച രീതിയിലുള്ള ബൗളിംഗാണ് മത്സരത്തില്‍ ഇന്ത്യ കാഴ്ച്ചവെച്ചത്.

1

റണ്‍ ഒഴുകുമെന്ന് പ്രതീക്ഷിച്ച കിവീസിന് വന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്. തുടര്‍ച്ചയായി വേഗമേറിയ ബൗണ്‍സറുകള്‍ കൊണ്ട് ഓപ്പണര്‍മാരെ വിറപ്പിച്ച ജസ്പ്രീത് ബുംറ ഗുപ്ടലിനെ കോലിയുടെ കൈയ്യിലെത്തിച്ചു. ഒരു റണ്‍സുമായി ഗുപ്ടില്‍ മടങ്ങി. പിന്നീട് വില്യംസണും നിക്കോള്‍സും ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കി. 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ തിരിച്ചുകൊണ്ടുവന്നെങ്കിലും റണ്‍നിരക്ക് വളരെ മോശമായിരുന്നു. നിക്കോള്‍സിനെ ഗംഭീര പന്തില്‍ ജഡേജയാണ് മടക്കിയത്. കെയ്ന്‍ വില്യംസണ്‍ 67 റണ്‍സെടുത്ത് മികവ് കാണിച്ചു. നീഷാം, ഗ്രാന്‍ഡോം എന്നിവര്‍ പെട്ടെന്ന് മടങ്ങി. മഴ പെയ്തപ്പോള്‍ റോസ് ടെയ്‌ലര്‍ 67 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു.

Jul 09, 2019, 11:19 pm IST

ഇന്ത്യ ന്യൂസിലന്റ് സെമി ഫൈനല്‍ മത്സരം മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. മത്സരത്തിന്റെ ബാക്കി നാളെ വീണ്ടും നടക്കും

Jul 09, 2019, 6:37 pm IST

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍

Jul 09, 2019, 6:26 pm IST

ന്യൂസിലന്റിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 203

Jul 09, 2019, 6:25 pm IST

റോസ് ടെയ്‌ലര്‍ക്ക് അര്‍ധ സെഞ്ച്വറി

Jul 09, 2019, 6:04 pm IST

ന്യൂസിലന്റിന് നാലാം വിക്കറ്റ് നഷ്ടം. നീഷാമിനെ പാണ്ഡ്യ പുറത്താക്കി. സ്‌കോര്‍ 162

Jul 09, 2019, 5:35 pm IST

ന്യൂസിലന്റിന് മൂന്നാം വിക്കറ്റ് നഷ്ടം. 67 റണ്‍സെടുത്ത വില്യംസണ്‍ പുറത്ത്. സ്‌കോര്‍ 134

Jul 09, 2019, 5:35 pm IST

ന്യൂസിലന്റ് 35 ഓവറില്‍ രണ്ടിന് 133 എന്ന നിലയില്‍

Jul 09, 2019, 5:12 pm IST

കെയ്ന്‍ വില്യംസണ് അര്‍ധ സെഞ്ച്വറി. സ്‌കോര്‍ ന്യൂസിലന്റ് 30 ഓവറില്‍ രണ്ടിന് 113

Jul 09, 2019, 4:30 pm IST

ന്യൂസിലന്റിന് രണ്ടാം വിക്കറ്റ് നഷ്ടം. നിക്കോള്‍സിനെ ജഡേജ പുരത്താക്കി

Jul 09, 2019, 4:25 pm IST

ന്യൂസിലന്റ് 17 ഓവറില്‍ ഒരു വിക്കറ്റിന് 66 എന്ന നിലയില്‍. വില്യംസണും നിക്കോള്‍സും ക്രീസില്‍

Jul 09, 2019, 3:23 pm IST

ന്യൂസിലന്റിന് ആദ്യ വിക്കറ്റ് നഷ്ടം. നാല് ഓവറില്‍ മൂന്ന് റണ്‍സെന്ന നിലയിലാണ് കിവീസ്‌

Jul 09, 2019, 2:48 pm IST

ഇന്ത്യക്കെതിരെ ന്യൂസിലന്റിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Tuesday, July 9, 2019, 23:31 [IST]
Other articles published on Jul 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X