Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോട്ടിംഗ്ഹാമില്‍ മഴ ചതിച്ചു.... ഇന്ത്യ ന്യൂസിലന്റ് പോരാട്ടം പന്തെറിയാനാവാതെ ഉപേക്ഷിച്ചു

Match abandoned due to rain
1
43661

നോട്ടിംഗ്ഹാം: ലോകകപ്പില്‍ വിജയം തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് മഴ വില്ലനായി. മത്സരത്തില്‍ ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെയാണ് ഇന്ത്യ ന്യൂസിലന്റ് പോരാട്ടം ഉപേക്ഷിച്ചത്. ഇരുടീമുകളും മത്സരത്തില്‍ ഒരു പോയിന്റ് വീതം പങ്കിട്ടു. അതേസമയം ന്യൂസിലന്റ് ഒരു പോയിന്റ് കൂടി ലഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അവര്‍ക്കിപ്പോള്‍ ഏഴ് പോയിന്റുണ്ട്. അതേസമയം ഇന്ത്യക്ക് ഇപ്പോള്‍ അഞ്ച് പോയിന്റായി. ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു.

1

അതേസമയം ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആവേശത്തിലാണ് ഇന്ത്യ നോട്ടിംഗ്ഹാമില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ നേരത്തെ തന്നെ മത്സരത്തിന് മഴ ഭീഷണിയുണ്ടായിരുന്നു. ഇടയ്ക്ക് മഴ മാറിയപ്പോള്‍ കളി നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എട്ടോളം തവണ മഴ പെയ്ത് പോയപ്പോള്‍ മത്സരം നടക്കാനാവില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഫീല്‍ഡ് ഇന്‍സ്‌പെക്ഷനായി എത്തിയപ്പോള്‍ തന്നെ മഴ പെയ്യുകയും ചെയ്തു. അവസാന നിമിഷം 20 ഓവറെങ്കിലും കളി നടക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരും ഇതോടെ നിരാശരായി.

Story first published: Thursday, June 13, 2019, 19:51 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+