For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരിക്കലും പ്രതീക്ഷിച്ചില്ല... പെര്‍ത്തില്‍ ഇന്ത്യക്കു വിനയായത് അതുതന്നെ, സമ്മതിച്ച് കോലി

ഒരു സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്

By Manu
മല്‍സരശേഷം വിരാട് കോലി മാധ്യമങ്ങളോട് | Oneindia Malayalam

പെര്‍ത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് കനത്ത തോല്‍വിയേറ്റുവാങ്ങിയതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ ടെസ്റ്റില്‍ മികച്ച വിജയവുമായി തുടങ്ങിയ ടീം ഇന്ത്യക്കു പെര്‍ത്തില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. 146 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് പെര്‍ത്തില്‍ ഇന്ത്യക്കു നേരിട്ടത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു.

നാലു പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പെര്‍ത്തില്‍ പരീക്ഷിച്ചത്. ഒരു അംഗീകൃത സ്പിന്നര്‍ ടീമില്‍ ഇല്ലാതിരുന്നത് ഇന്ത്യക്കു തിരിച്ചടിയാവുകയും ചെയ്തു. ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റെടുത്ത് മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. പെര്‍ത്തില്‍ സ്പിന്നര്‍ക്കു തിളങ്ങാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മല്‍സരശേഷം വിരാട് കോലി മാധ്യമങ്ങളോടു പറഞ്ഞു.

ഒരിക്കലും കരുതിയില്ല

ഒരിക്കലും കരുതിയില്ല

പെര്‍ത്തിലെ അതിവേഗ പിച്ചില്‍ സ്പിന്നറിനെക്കറുച്ച്് തങ്ങള്‍ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നു കോലി വ്യക്തമാക്കി. രവീന്ദ്ര ജഡേജയെ പെര്‍ത്തില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ടീം ഒരു ഘട്ടത്തില്‍ പോലും ആലോചിച്ചില്ല. ലിയോണ്‍ ഓസീസിനു വേണ്ടി മനോഹരമായി പന്തെറിഞ്ഞു. നാലു പേസര്‍മാര്‍ ഈ പിച്ചില്‍ തങ്ങള്‍ക്കു മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു തങ്ങളെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്നു സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയിരുന്നു. പകരം രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും നാലു പേസര്‍മാരെ മാത്രം ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി

ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി

ഒന്നാമിന്നിങ്‌സില്‍ 123 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. എന്നാല്‍ ടീമിനെ ജയിപ്പിക്കാനായില്ലെങ്കില്‍ ഈ ഇന്നിങ്‌സിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോലി ചൂണ്ടിക്കാട്ടി.
മെല്‍ബണില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാണ് ശ്രമം. അടുത്ത തവണ ടീമിനു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

ഓസീസ് ടീമിനെ പ്രശംസിച്ചു

ഓസീസ് ടീമിനെ പ്രശംസിച്ചു

പെര്‍ത്തില്‍ തങ്ങളെ നിസ്സഹായരാക്കി മികച്ച ജയം കൊയ്ത ഓസ്ട്രലേിയന്‍ ടീമിനെ കോലി അഭിനന്ദിച്ചു. ഒരു ടീമെന്ന നിലയില്‍ പെര്‍ത്തില്‍ ഇന്ത്യ നല്ല പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയ ഇന്ത്യയേക്കാള്‍ നന്നായി കളിച്ചു. ഈ പിച്ചില്‍ 330 റണ്‍സെന്നത് കുറച്ച് കൂടുതലാണ് (ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 326 റണ്‍സെടുത്തിരുന്നു).
ഓസ്‌ട്രേലിയ തന്നെയാണ് പെര്‍ത്തില്‍ വിജയമര്‍ഹിച്ചിരുന്നത്. രണ്ടാം ടെസ്റ്റിലും ജയിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പോരാട്ടവീര്യം കൈവിടാതെ കളിച്ച ഓസീസ് തങ്ങള്‍ക്കു നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി കൊണ്ടിരകുന്നതായും കോലി ചൂണ്ടിക്കാട്ടി.

ആശ്വാസമെന്ന് പെയ്ന്‍

ആശ്വാസമെന്ന് പെയ്ന്‍

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. ടീമിന്റെ പ്രകടനത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. വളരെ ബുദ്ധിമുട്ടേറിയ ടെസ്റ്റ് മല്‍സരമായിരുന്നു ഇത്. ഓസീസും ഇന്ത്യയും ഒരുപോലെ കരുത്തരായ ടീമാണ്. മാത്രമല്ല ഇരുടീമിന്റെയും പേസ് ബൗളിങ് ആക്രമണവും ശക്തമാണമെന്ന് പെയ്ന്‍ ചൂണ്ടിക്കാട്ടി.
ഒന്നാമിന്നിങ്‌സില്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും മാര്‍ക്കസ് ഹാരിസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് കൡയില്‍ നിര്‍ണായകമായതെന്നും ഓസീസ് നായകന്‍ പറഞ്ഞു.

Story first published: Tuesday, December 18, 2018, 12:16 [IST]
Other articles published on Dec 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+