IND vs AUS: ഇന്ത്യക്ക് ആ കഴിവ് നഷ്ടമായിരിക്കുന്നു! ഹാര്‍ദിക് ടെസ്റ്റിലും വേണമെന്നു ചാപ്പല്‍

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു സ്പിന്‍ ബൗളിങിനെതിരേയുള്ള ആധിപത്യം ഇപ്പോള്‍ നഷ്ടമായതായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വിശകലനം ചെയ്യുകയായിരുന്നു. ഇരുടീമുകളുടെയും ബാറ്റിങ് ലൈനപ്പിന്റെ സ്ഥിരതയില്ലാത്ത പ്രകടനം പരമ്പരയെ കൂടുതല്‍ ആവേശഭരിതമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1നു ഒപ്പം നില്‍ക്കുകയാണ്. ഫൈനലിനു തുല്യമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ബ്രിസ്ബണിലെ ഗാബ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

ഇരുടീമിനും ആധിപത്യമില്ല

ഇരുടീമിനും ആധിപത്യമില്ല

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ആധിപത്യമില്ലെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി. രണ്ടു ടീമുകളുടെയും ബാറ്റിങ് നിരയുടെ ദൗര്‍ബല്യം പരമ്പരയെ അപ്രവചനീയവും ആവേശഭരിതവുമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ആക്രമണത്തിനെതിരേ ഇന്ത്യ കാഴ്ചവയ്ക്കുന്ന പോരാട്ടവീര്യവും ചെറുത്തുനില്‍പ്പും എടുത്തുപറയേണ്ടതാണെന്നു ചാപ്പല്‍ തന്റെ കോളത്തില്‍ കുറിച്ചു.

ഫൈനലില്‍ ഇരുടീമും കളിക്കണം

ഫൈനലില്‍ ഇരുടീമും കളിക്കണം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത് കാണാനാണ് ആഗ്രഹമെന്നും ചാപ്പല്‍ വെളിപ്പെടുത്തി. രണ്ടു ടീമുകളും ഏറ്റവും മികച്ച ഇലവനെ ഫൈനലില്‍ അണിനിരത്തിയാല്‍ അത് എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നായി മാറും.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി നേരിടുന്നവരാണെന്നു ഇനി പറയാന്‍ സാധിക്കില്ല. അവര്‍ മറ്റുള്ളവരേക്കാള്‍ മോശല്ലായിരിക്കാം. എന്നാല്‍ മറ്റു താരങ്ങളേക്കാള്‍ സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കേമന്‍മാരാണെന്നു പറയാന്‍ സാധിക്കില്ലെന്നു ചാപ്പല്‍ വിശദമാക്കി.

പരമ്പരയില്‍ കണ്ടു കഴിഞ്ഞു

പരമ്പരയില്‍ കണ്ടു കഴിഞ്ഞു

സ്പിന്‍ ബൗളിങിനെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വീക്ക്‌നെസ് ഇപ്പോള്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പല തവണ തുറന്നു കാണിക്കപ്പെട്ടതായി ചാപ്പല്‍ അഭിപ്രായപ്പെട്ടു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര എന്നിവര്‍ ഇതിനു ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

സ്പിന്നര്‍ നതാന്‍ ലിയോണിനെ ഇരുവരും പ്രതിരോധിച്ച രീതി ശരിയായിരുന്നില്ല. മോശം ഫുട്ട്‌വര്‍ക്ക് മാത്രമല്ലായിരുന്നില്ല, സ്വയം കുഴപ്പത്തിലാക്കുന്നതായിരുന്നു രണ്ടു പേരുടെയും ബാറ്റിങ്. രോഹിത്തിനെയും പുജാരയെയും പുറത്താക്കിയത് ലിയോണ്‍ ആയിരുന്നെങ്കിലും ഫുട്ട് വര്‍ക്കിന്റെ മിടുക്കിനേക്കാള്‍ ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും ചാപ്പല്‍ വിലയിരുത്തി.

ഓള്‍റൗണ്ടറെ വേണം

ഓള്‍റൗണ്ടറെ വേണം

ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ മികവുറ്റ ഒരു ഓള്‍റൗണ്ടറെ ടെസ്റ്റില്‍ ഇന്ത്യക്കു ആവശ്യമാണെന്നു ചാപ്പല്‍ വ്യക്തമാക്കി. ഹാര്‍ദിക് ഫുള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടെസ്റ്റ് ടീമില്‍ തിരികെയെത്തണം. ഹാര്‍ദിക് കൂടി വരുന്നതോടെ അത് ഇന്ത്യന്‍ ആക്രമണത്തിനു കൂടുതല്‍ വൈവിധ്യം നല്‍കും.

ക്യാച്ചിങാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ട മറ്റൊരു മേഖല. തുടര്‍ച്ചയായി ക്യാച്ചുകള്‍ പാഴാക്കിക്കൊണ്ടിരുന്നാല്‍ എത്ര മികച്ച ബൗളിങ് ആക്രമണമുണ്ടായിട്ടും കാര്യമില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ സ്ഥാനവും ഇതോടെ ചോദ്യം ചെയ്യപ്പെടും. സിഡ്‌നി ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലേതു പോലെ ആക്രമണോത്സുക ബാറ്റിങ് തുടരാന്‍ കഴിഞ്ഞാല്‍ പന്ത് തന്നെ വിക്കറ്റ് കാക്കുന്നതാണ് നല്ലത്. എന്നാല്‍ മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹം ശ്രമിക്കണം. അതിനാവുന്നില്ലെങ്കില്‍ വൃധിമാന്‍ സാഹയെ പകരം വിക്കറ്റ് കീപ്പറാക്കണമെന്നും ചാപ്പല്‍ നിര്‍ദേശിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, January 17, 2021, 10:19 [IST]
Other articles published on Jan 17, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X