അഡിലെയ്ഡ്: വിജയത്തോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമെന്ന സ്വപ്‌നം സാക്ഷ്താക്കരിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 364 റണ്‍സ്. രാഹുല്‍ ദ്രാവിഡിനെയും ലക്ഷ്മണിനെയും പോലുള്ള സമനില വീരന്മാരുടെ കാലമല്ല, അത് കൊണ്ട് തന്നെ ഇന്ത്യ ജയിക്കാനും തോല്‍ക്കാനും സമനില പിടിക്കാനും സാധ്യതയുണ്ട് അഡിലെയ്ഡില്‍.
വിരാട് കോലി നയിക്കുന്ന ടീമില്‍ യുവരക്തത്തിന്റെ ആവേശമാണ് കാണാനുള്ളത്. എല്ലാം ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍. അഡിലെയ്ഡാണെങ്കില്‍ കഴിഞ്ഞ നാല് ദിവസവും ഓവറില്‍ നാല് റണ്‍സിലേറെ വിട്ടുകൊടുത്തിട്ടുമുണ്ട്. കോലിയും രോഹിത് ശര്‍മയും പൂജാരയും രഹാനെയും അടങ്ങുന്ന ടീം അഡിലെയ്ഡില്‍ വിജയം കുറിച്ചാല്‍ അത് ചരിത്രമാകും. സമനില പോലും വിജയത്തിന് തുല്യമാണ് ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍.

പക്ഷേ ഓസ്‌ട്രേലിയ കളിച്ച കളിയാണ് ശരിക്കുള്ള കളി, മൈന്‍ഡ് ഗെയിം. തലേന്നത്തെ സ്‌കോറായ 263 ല്‍ മൈക്കല്‍ ക്ലാര്‍ക്ക് ഡിക്ലയര്‍ ചെയ്തു കളഞ്ഞു. അതും അഞ്ചാം ദിവസം രാവിലെ. ഓസ്‌ട്രേലിയ കുറച്ചുനേരം കൂടി ബാറ്റ് ചെയ്യും എന്ന് കരുതി ബൗളര്‍മാര്‍ തയ്യാറെടുത്തുവന്നപ്പോഴേക്കും അവര്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും തയ്യാറായിട്ടുണ്ടാകില്ല എന്ന് എടുത്തു പറയേണ്ടല്ലോ.
അഡിലെയ്ഡില്‍ ജയിച്ചേ തീരൂ എന്ന ലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ 290 ല്‍ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യയ്ക്ക് അടിക്കാവുന്ന ലക്ഷ്യം വെച്ചുനീട്ടി ഒരു സൈക്കളോജിക്കല്‍ മൂവ്. അതില്‍ ഇന്ത്യ വീഴുമോ. അതോ ദിവസം മുഴുവന്‍ പൊരുതി നിന്ന് സമനില പിടിക്കുമോ. അതോ എന്തും വരട്ടെ എന്ന് കരുതി വിജയത്തിന് വേണ്ടി കളിക്കുമോ. എന്തും സംഭവിക്കാം. സുന്ദരമായ ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനാണ് അഡിലെയ്ഡ് അഞ്ചാം ദിവസം സാക്ഷ്യം വഹിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 57 എന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ 307 റണ്‍സ് കൂടി വേണം.
കളി കാര്യമായി, ഒന്നാം ടെസ്റ്റില് വാക്കേറ്റം, അടിയുടെ വക്കില്