Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ഏകദിനം, ഇന്ത്യ ജയിക്കാന്‍ പോകുന്നില്ലെന്ന് ചാപ്പല്‍

ഒന്നാം ഏകദിനം നാളെ, ഇന്ത്യ ജയിക്കാന്‍ പോകുന്നില്ലെന്ന് ചാപ്പല്‍
പെര്‍ത്ത്: ടീം ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ പരീക്ഷണം ചൊവ്വാഴ്ച പെര്‍ത്തില്‍. ഫാസ്റ്റ് ബൗളിംഗിന്റെ പറുദീസയായ പെര്‍ത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയും ഓസ്‌ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളിംഗ് നിരയും തമ്മിലാകും മത്സരം. മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്ക് മൂലം കളിക്കുന്നില്ലെങ്കിലും സ്‌കോട്ട് ബൊലാന്‍ഡ് അടക്കമുള്ള ഓസീസ് യുവ ബൗളര്‍മാര്‍ ഇന്ത്യയെ ശരിക്കും പരീക്ഷിക്കും.

ഒരു കളിയെങ്കിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്്ക്ക് നിലവിലുള്ള രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പറ്റൂ. അതേസമയം ഓസ്‌ട്രേലിയയ്ക്ക് അഞ്ച് മത്സരങ്ങളും തോറ്റാലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാം എന്നതാണ് സ്ഥിതി. ഒരു കളിയല്ല എല്ലാ കളിയും ജയിച്ച് പുതിയ വര്‍ഷം ഉജ്വലമായി തുടങ്ങാനാകാം ഇന്ത്യന്‍ ടീമിന്റെ ശ്രമം. എന്നാല്‍ ഇന്ത്യ പോലും ജയിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ക്യാപ്റ്റനും കോളമിസ്റ്റും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍ പറയുന്നു.

പോയിന്റുകളുടെ കളി

പോയിന്റുകളുടെ കളി

ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 127 പോയിന്റുണ്ട്. 5 കളിയും തോറ്റാലും ഇന്ത്യയെക്കാള്‍ 1 പോയിന്റിന് മുന്നിലായിരിക്കും അവരുടെ സ്ഥാനം. അതേസമയം 5 കളിയും തോറ്റാല്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകും.

 ബാറ്റിംഗില്‍ ഇന്ത്യ മുന്നില്‍

ബാറ്റിംഗില്‍ ഇന്ത്യ മുന്നില്‍

ബാറ്റിംഗ് റാങ്കിങില്‍ ഇന്ത്യയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആദ്യ പത്തിലുണ്ട്. വിരാട് കോലി (2), ധോണി (6), ധവാന്‍ (7) എന്നിവരാണ് ഇത്. എന്നാല്‍ പത്താം റാങ്കിലുള്ള ഗ്ലെന്‍ മാകസ് വെല്‍ മാത്രമാണ് ഓസീസിന്റെ ഭാഗത്ത് നിന്നും ആദ്യ പത്തിലുള്ളത്.

ബൗളിംഗിലും ഇന്ത്യ തന്നെ

ബൗളിംഗിലും ഇന്ത്യ തന്നെ

മിച്ചല്‍ സ്റ്റാര്‍ക് കളിക്കാനില്ലാത്ത സ്ഥിതിക്ക് ബൗളിംഗ് റാങ്കിംഗിലും ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ ആര്‍ അശ്വിനാണ് രണ്ട് ടീമില്‍ നിന്നുമുള്ള ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. ടെസ്റ്റില്‍ ഒന്നാം റാങ്കിലുള്ള അശ്വിന്‍ ഏകദിനത്തില്‍ പത്താം റാങ്കിലാണ്.

കളി കലക്കും

കളി കലക്കും

ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളിംഗ് പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം എങ്ങനെയിരിക്കും എന്നതാണ് ഈ പരമ്പരയിലെ പ്രസക്തമായ ചോദ്യം. രോഹിത് ശര്‍മ പറഞ്ഞത് പോലെ തീയും തീയും തമ്മിലുള്ള ഏറ്റുമുട്ടലാകും ഈ പരമ്പര എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Monday, January 11, 2016, 12:27 [IST]
Other articles published on Jan 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+