രണ്ടാം ടെസ്റ്റും ടീം ഇന്ത്യക്കു തന്നെ!! മെച്ചപ്പെടുത്തേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം... കഴിയുമോ?
അഡ്‌ലെയ്ഡ്: ഓസ്ട്രലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചരിത്ര ജയം കൊയ്തതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. 31 റണ്‍സാണ് കംഗാരുപ്പടയെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ നാലു കളികളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തിരുന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയുടെ രണ്ടു അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളും പേസര്‍മാരുടെയും സ്പിന്നര്‍ ആര്‍ അശ്വിന്റെയും പ്രകടനമാണ് ഇന്ത്യന്‍ ജയത്തിന് പിന്നില്‍.
വെള്ളിയാഴ്ച പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ജയിച്ച് ആധിപത്യമുറപ്പിക്കാനാവും ഇനി ഇന്ത്യയുടെ ശ്രമം. പെര്‍ത്തില്‍ ജയിച്ചാല്‍ നാലു ടെസ്റ്റുകളുടെ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യക്കു ഉറപ്പിക്കാം. മൂന്നു പോരായ്മകളാണ് രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യപരിഹരിക്കേണ്ടതുള്ളത്. അവ എന്തൊക്കെയെന്നു നോക്കാം.

ലോവര്‍ മിഡില്‍ ഓര്‍ഡറിന്റെ പ്രകടനം
അഡ്‌ലെയ്ഡില്‍ ഒന്നാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 282 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. ചുരുങ്ങിയത് 400 റണ്‍സെങ്കിലും ഇന്ത്യക്കു നേടാനാവുമെന്നും ഇതോടെ കരുതിയിരുന്നു. എന്നാല്‍ ശേഷിച്ച അഞ്ചു വിക്കറ്റുകളും തുരുതുരാ നഷ്ടപ്പെടുത്തി ഇന്ത്യ 307ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇത്തരമൊരു തകര്‍ച്ച ഒഴിവാക്കാനായിരിക്കണം ഇന്ത്യ ശ്രമിക്കേണ്ടത്.
ട്വന്റി20 മല്‍സരത്തിന്‍റെ ശൈലിയില്‍ അമിത ആക്രമണോത്സുകത കാണിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിഹരിച്ചേ തീരൂ. ടെസ്റ്റ് മല്‍സരത്തെ അതിന്റെ ഗൗരവത്തോടെ തന്നെ കണ്ട് ശൈലി മാറ്റി ടീമിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ ശ്രമിക്കുകയാണ് 21കാരന്‍ ചെയ്യേണ്ടത്.
ടെസ്റ്റില്‍ നേരത്തേ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ ഓസീസിന്റെ വാലറ്റക്കാര്‍ ആദ്യ ടെസ്റ്റില്‍ നടത്തിയ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ടീമിന് വിലപ്പട്ട സംഭാവനകള്‍ നല്‍കാനാവും.

ഓപ്പണിങ് കൂട്ടുകെട്ട്
ടെസ്റ്റ് മല്‍സരങ്ങളില്‍ ജയിക്കുന്നതില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് നിര്‍ണായകമാണ്. അഡ്‌ലെയ്ഡില്‍ ഒന്നാമിന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ക്ലിക്കായതാണ് ഇന്ത്യക്കു മുതല്‍ക്കൂട്ടായത്. മുരളി വിജയ്- ലോകേഷ് രാഹുല്‍ സഖ്യത്തിന് 50ന് മുകളില്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ രണ്ടാമിന്നിങ്‌സിലായിരുന്നു. ഇതാണ് മികച്ച ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്.
പെര്‍ത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലും വിജയ്-രാഹുല്‍ സഖ്യം ടീമിന് മികച്ച തുടക്കം നല്‍കിയാല്‍ മാത്രമേ ആധിത്യം നേടാന്‍ ഇന്ത്യക്കാവുകയുള്ളൂ. കഴിഞ്ഞ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളില്‍ ഇന്ത്യയുടെ ഓപ്പര്‍മാര്‍ ഫ്‌ളോപ്പായിരുന്നു.
നിലവിലെ ഓപ്പണര്‍മാരില്‍ ഒരാളായ വിജയിയുടെ അവസാന ഓസീസ് പര്യടനം കൂടിയായിരിക്കും ഇത്. രാഹുലാവട്ടെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് പുറത്താവലിന്റെ വക്കിലുമാണ്. അടുത്ത ടെസ്റ്റിലും ഫോമിലെത്തിയില്ലെങ്കില്‍ താരത്തെ മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.

വാലറ്റത്തെ എളുപ്പം തീര്‍ക്കണം
എതിര്‍ ടീമിന്റെ മുന്‍നിരയെയും മധ്യനിരയെയുമെല്ലാം എളുപ്പം പുറത്താക്കാന്‍ ഇന്ത്യക്കു അഡ്‌ലെയ്ഡില്‍ കഴിഞ്ഞെങ്കിലും വാലറ്റക്കാരെ ചുരുട്ടിക്കെട്ടാന്‍ ബൗളര്‍മാര്‍ക്കു നന്നായി വിയര്‍ക്കേണ്ടിവന്നു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെയാണ് ഓസീസിന്റെ ബൗളര്‍മാരായ താരങ്ങള്‍ രണ്ടാമിന്നിങ്‌സില്‍ നേരിട്ടത്. പെര്‍ത്തില്‍ ഇതു മാറ്റിയേ തീരൂ.
വാലറ്റക്കാരെ കഴിയുന്നതും വേഗത്തില്‍ പുറത്താക്കിയാല്‍ മാത്രമേ കളിയില്‍ ഇന്ത്യക്കു മേല്‍ക്കൈ നേടാന്‍ സാധിക്കുകയുള്ളൂ. ഇതിനായി ബൗളര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടടതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications