Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s ഓസീസ്: കംഗാരുക്കളെ തുരത്തി കോലിപ്പടയ്ക്ക് കപ്പടിക്കാം... ഇവ കൂടി നടക്കണം

വിശാഖപട്ടണം: ലോകകപ്പിന് മുമ്പുള്ള അവസാന തയ്യാറെടുപ്പ് കിരീടവിജയത്തോടെ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് കോലിപ്പട.

വിശ്രമം കഴിഞ്ഞ് നായകന്‍ വിരാട് കോലിയും സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയും തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ടി20യിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഓസീസിനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. 11 മല്‍സരങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ആറെണ്ണമാണ് ഓസീസിന് ജയിക്കാനായത്. ഇത്തവണ പരമ്പര കൈക്കലാക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ഇന്ത്യ പ്രാവര്‍ത്തികമാക്കിയേ തീരൂ.

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍

തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഓസീസിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യക്കാവുകയുള്ളൂ. ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോട്ട്, മാര്‍ക്കസ് സ്‌റ്റോയ്ണിസ് എന്നീ ഓസീസിന്റെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ അപകടകാരികളാണ്. ഇവര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമാവും.
ബുംറയുടെ വരവ് തുടക്കത്തില്‍ തന്നെ വിക്കറ്റ് നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കാരണം ന്യൂബോള്‍ കൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് താരം.

പന്തിനെ നേരത്തേ ഇറക്കണം

പന്തിനെ നേരത്തേ ഇറക്കണം

ഇന്ത്യന്‍ ടീമിന്റെ പുതിയ കണ്ടെത്തലായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ നേരത്തേ ഇന്ത്യ ക്രീസിലിറക്കണം. ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള പന്തിനെ ഈ പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കേണ്ടതുണ്ട്. മധ്യഓവറുകളില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ച് ഇന്ത്യന്‍ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്താന്‍ താരത്തിനാവും. ഓസീസ് സ്പിന്നറായ ആദം സാംപയെയെല്ലാം അനായാസം നേരിട്ട് റണ്‍സ് വാരിക്കൂട്ടാന്‍ പന്തിന് കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ബാറ്റിങിന് കരുത്ത് പകരും.
ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കൂടി ആയതിനാല്‍ കോലി, ധോണി എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനും പന്തിനു കഴിയും.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കണം

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കണം

പ്രതിരോധത്തിലൂന്നി കളിക്കാതെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് ഓസീസ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുകയെന്ന തന്ത്രമാണ് ഇന്ത്യ പരീക്ഷിക്കേണ്ടത്. ഓസീസ് ബൗളിങ് നിര അത്ര അനുഭവസമ്പത്തുള്ളവരല്ല. നതാന്‍ കോള്‍ട്ടര്‍ നൈലാണ് ഓസീസ് ബൗളര്‍മാരില്‍ അല്‍പ്പമെങ്കിലും ടി20 മല്‍സരപരിചയമുള്ളത്. 26 ടി20കളാണ് താരം ഇതുവരെ കളിച്ചത്. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നതെങ്കിലും ഇരുവര്‍ക്കും ടി20 മല്‍സരപരിചയം കുറവാണ്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച് ഇന്ത്യക്കു മികച്ച തുടക്ക നല്‍കാനാണ് ശ്രമിക്കേണ്ടത്. ആദ്യ 10 ഓവറില്‍ പരമാവധി റണ്‍സ് നേടാനായാല്‍ കളിയില്‍ പിടിമുറുക്കാന്‍ ഇന്ത്യക്കാവും.

Story first published: Sunday, February 24, 2019, 10:05 [IST]
Other articles published on Feb 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+