ടീം ഇന്ത്യ സൂക്ഷിക്കേണ്ടത് കിവികളെയല്ല, വില്ല്യംസണിനെ!! തന്ത്രങ്ങളുടെ തമ്പുരാന്‍... ഇവ ഓര്‍മയില്ലേ?

By Manu
വില്ല്യംസണിന്റെ ചില പ്രധാനപ്പെട്ട തന്ത്രങ്ങൾ | Oneindia Malayalam

വെല്ലിങ്ടണ്‍: കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഒരുപക്ഷെ, അതിനേക്കാള്‍ കടുപ്പമുള്ള മറ്റൊരു പര്യടത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. കരുത്തരായ ന്യൂസിലാന്‍ഡിനെ അവരുടെം നാട്ടില്‍ നേരിടാന്‍ വിരാട് കോലിയും സംഘവുമൊരുങ്ങിക്കഴിഞ്ഞു. ഏകദിന, ടി20 പരമ്പരകളിലാണ ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്.

വാഹനാപകടത്തില്‍ പരിക്ക്, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍!! സഹായം തേടി കുടുംബം...

ന്യൂസിലാന്‍ഡ് ടീമിനേക്കാള്‍ ഇന്ത്യ സൂക്ഷിക്കേണ്ടത് അവരുടെ നായകനായ കെയ്ന്‍ വില്ല്യംസണിനെ ആയിരിക്കും. കാരണം, ആധുനിക ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ നായകനാണ് അദ്ദേഹം. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ക്യാപ്റ്റന്‍സിയിലൂടെ വില്ല്യംസണ്‍ ഇത് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ വിജയം കണ്ട വില്ല്യംസണിന്റെ ചില പ്രധാനപ്പെട്ട തന്ത്രങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

ഓസീസിനെ വീഴ്ത്തി

ഓസീസിനെ വീഴ്ത്തി

2017ല്‍ ഓസ്‌ട്രേലിയക്കെതിരേ ഓക്ക്‌ലാന്‍ഡില്‍ നടന്ന ഏകദിനത്തില്‍ വില്ല്യംസണിന്റെ അപ്രതീക്ഷിത നീക്കം ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ആദ്യം ബാറ്റ് ചെയത് ന്യൂസിലാന്‍ഡ് 286 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ ഓസീസിന് ആറിന് 67 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും മാര്‍ക്കസ് സ്‌റ്റോയ്ണിസിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഓസീസിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു.

47ാം ഓവറിലെ അവസാന പന്ത്. ഓസീസിന് അപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടമായിരുന്നു. ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. സ്റ്റോയ്ണിസിനൊപ്പം ജോഷ് ഹാസ്ല്‍വുഡായിരുന്നു ക്രീസില്‍. അവസാന പന്തില്‍ സിംഗിളെടുത്ത് സ്റ്റോയ്ണിസ് തൊട്ടടുത്ത ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടേക്കുമെന്നു മുന്‍കൂട്ടി കണ്ട വില്ല്യംസണ്‍ ഫീല്‍ഡിങില്‍ മാറ്റം വരുത്തി സ്വയം ഷോര്‍ട്ട് മിഡ് ഓണിലേക്ക് മാറി. വില്ല്യംസണിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഷോര്‍ട്ട് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിനായി സ്റ്റോയ്ണിസ് ഓടിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ ഹാസ്ല്‍വുഡിനെ തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ വില്ല്യംസണ്‍ റണ്ണൗട്ടാക്കി. 146 റണ്‍സുമായി പുറത്താവാതെ സ്റ്റോയ്ണിസ് അപ്പോഴും ക്രീസിലുണ്ടായിരുന്നു. ആറു റണ്‍സിന്റെ അവിസ്മരണീയ ജയമാണ് അന്നു കിവീസ് നേടിയത്. ഫീല്‍ഡിങില്‍ വില്ല്യംസണ്‍ വരുത്തിയ അപ്രതീക്ഷിത മാറ്റമാണ് അന്നു ടീമിനെ രക്ഷിച്ചത്.

ബോള്‍ട്ടും സോത്തിയുമില്ല, 3 സ്പിന്നര്‍മാര്‍

ബോള്‍ട്ടും സോത്തിയുമില്ല, 3 സ്പിന്നര്‍മാര്‍

2016ല്‍ ഇന്ത്യയില്‍ ലോകകപ്പ് ടി20യിലും വില്ല്യംസണിന്റെ സര്‍പ്രൈസ് തന്ത്രത്തിന് ലോകം സാക്ഷിയായി. നാഗ്പൂരില്‍ ഇന്ത്യക്കെതിരേയായിരുന്നു കിവീസിന്റെ ആദ്യ മല്‍സരം. ടീമിന്റെ രണ്ടു മുന്‍നിര പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടിനെയും ടിം സോത്തിയെയും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി ഏവരെയും ഞെട്ടിച്ച അദ്ദേഹം മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചു.

ഇഷ് സോധി, മിച്ചെല്‍ സാന്റ്‌നര്‍, നതാന്‍ മക്കുല്ലം എന്നീ സ്പിന്നര്‍മാര്‍ക്കൊപ്പം ആദം മില്‍നെയായിരുന്നു ടീമിലെ ഏക പേസര്‍. സ്പിന്‍ ബൗളിങിനെതിരേ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യക്കെതിരേ വില്ല്യംസ ണ്‍ ഇത്തരമൊരു പരീക്ഷണത്തിനു മുതിര്‍ന്നപ്പോള്‍ പലരും ഞെട്ടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 126 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കിവികളുടെ സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു. മൂന്നു സ്പിന്നര്‍മാരും കൂടി ഒമ്പത് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ഇന്ത്യ വെറും 79 റണ്‍സിന് പുറത്തായി. സാന്റ്‌നര്‍ നാലും സോധി മൂന്നും മക്കുല്ലം രണ്ടും വിക്കറ്റാണ് നേടിയത്.

ന്യൂസിലാന്‍ഡ് ടീം

ന്യൂസിലാന്‍ഡ് ടീം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ക്കുള്ള ടീമിനെ മാത്രമേ ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിച്ചിട്ടുള്ളൂ.

ടീം- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, ഡഹ് ബ്രെസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോളാസ്, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സോത്തി, റോസ് ടെയ്‌ലര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, January 21, 2019, 11:43 [IST]
Other articles published on Jan 21, 2019

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more