ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചോ? ഇന്ത്യന്‍ ആരാധകര്‍ക്ക് കോലിയുടെ മറുപടി ഇങ്ങനെ
ലണ്ടന്‍: ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ കഴിഞ്ഞ ദിവസം തകര്‍ത്തെറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചെന്ന് ക്രിക്കറ്റ് ആരാധകരില്‍ വിലയിരുത്തലുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീം ഓസ്‌ട്രേലിയയാണെന്നും, അവരെ തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് മറ്റ് എതിരാളികളില്ലെന്നായിരുന്നു എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്ന് വന്നത്. ഇതിനോട് ആദ്യമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചിരിക്കുകയാണ്.
എന്നാല്‍ കോലി ഇതിനോട് പോസിറ്റീവായല്ല പ്രതികരിച്ചിരിക്കുന്നത്. ആകെ രണ്ട് മത്സരങ്ങളേ കഴിഞ്ഞിട്ടുള്ളൂ എന്ന് ആരും മറക്കരുതെന്ന് കോലി പറഞ്ഞു. അതിനിടെ ഇന്ത്യന്‍ ആരാധകരോട് സ്മിത്തിനെ ചതിയനെന്ന് വിളിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞ കോലിയുടെ പെരുമാറ്റത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുമായി നാസര്‍ ഹുസൈനും നിക് ക്രോപ്ടണും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യ സെമി ഉറപ്പിച്ചോ?
ഇന്ത്യ സെമി ഉറപ്പിച്ചിട്ടില്ലെന്ന് കോലി പറയുന്നു. ഇത്തരം അപക്വമായ കാര്യങ്ങള്‍ പറയാന്‍ ടീമിനാവില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഇന്ത്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്. ഇനിയുള്ള ഓരോ മത്സരത്തിലും വമ്പന്‍ ടീമിനെയാണ് നേരിടേണ്ടത്. ഇന്ത്യയുടെ മികച്ച തുടക്കത്തില്‍ സന്തോഷവാനാണ്. പക്ഷേ അവസാന നാലിലെത്തി എന്ന് ഇപ്പോള്‍ കരുതുന്നത് വലിയ മണ്ടത്തരമാണെന്നും കോലി പറഞ്ഞു. കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെയാണ് ഉള്ളതെന്നും താരം പറഞ്ഞു.

ഒന്നും പറയാറായിട്ടില്ല
ഇന്ത്യയുടെ ആറ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ പ്രവചനങ്ങള്‍ എല്ലാവര്‍ക്കും നടത്താം. അപ്പോള്‍ ഇന്ത്യ മികച്ച പൊസിഷനിലാണോ എന്നറിയാനും പറ്റും. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരെ തന്നെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ സെമിയിലേക്കുള്ള വഴി എളുപ്പമാകും. ആദ്യ രണ്ട് മത്സരങ്ങളിലും അതാണ് സംഭവിച്ചത്. അതേസമയം ഹര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ ഇംഗ്ലണ്ടില്‍ ഇനിയും കാണാമെന്നും കോലി പറഞ്ഞു.

കോലിയുടെ തെറ്റ്
സ്മിത്തിനെ പരിഹസിച്ച ഇന്ത്യന്‍ ആരാധകരെ, കോലി ഉപദേശിച്ച സംഭവത്തില്‍ മുന്‍ ഇംഗ്ലീഷ് ഓപ്പണറായ നിക് കോമ്പ്ടണാണ് പുതിയ വിവാദം തുറന്നിട്ടിരിക്കുന്നത്. കോലി ചെയ്തത് ഒട്ടും ശരിയായില്ലെന്ന് കോമ്പ്ടണ്‍ പറയുന്നു. ക്രിക്കറ്റ് ലോകം മുഴുവന്‍ കോലിയെ ഇക്കാര്യത്തില്‍ പുകഴ്ത്തുമ്പോഴാണ് കോമ്പ്ടണ്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. വിരാട് കോലിക്ക് സ്മിത്തിനെയും വാര്‍ണറെയും കളിയാക്കരുതെന്ന് ആരാധകരോട് പറയാന്‍ യാതൊരു അവകാശവും ഇല്ലെന്നയിരുന്നു കോമ്പ്ടന്റെ പരാമര്‍ശം.

കോലി സൂക്ഷിക്കണം
കോലിയുടെ പ്രവൃത്തി മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം കോലി ഒരുപാട് സൂക്ഷിക്കണം. ഇംഗ്ലണ്ട് ആരാധകര്‍ ഇതേ രീതി ഒരിക്കലും അംഗീകരിക്കില്ലെന്നും നാസര്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. കോലിയെ ഇതിഹാസമാക്കുന്നത് ഇത്തരം പ്രവര്‍ത്തികളാണ്. സ്വന്തം ആരാധകരോട് സ്മിത്തിനെ കളിയാക്കരുതെന്ന് വേറെ ഏത് താരത്തിനാണ് സാധിക്കുകയെന്നും ഹുസൈന്‍ ചോദിക്കുന്നു. അതേസമയം ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ഇത്തരമൊരു കാര്യം കോലി പ്രതീക്ഷിക്കരുതെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications