വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ല!! വീണ്ടും വരുന്നത് ഓസീസ് ആധിപത്യം? ഇന്ത്യ തോല്‍ക്കാന്‍ കാരണങ്ങള്‍...

നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര

By Manu
ഇന്ത്യ തോൽക്കും, കാരണങ്ങൾ ഇതാണ് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇത്തവണ ചരിത്രവിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. വിലക്കിനെ തുടര്‍ന്നു സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ ഇല്ലെന്നത് ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് കംഗാരുപ്പടയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

ടി10ല്‍ പുതിയ ചാംപ്യന്‍മാര്‍... കിരീടം വാരിയേഴ്‌സിന്, അഫ്രീഡിയുടെ ടീമിനെ തുരത്തിടി10ല്‍ പുതിയ ചാംപ്യന്‍മാര്‍... കിരീടം വാരിയേഴ്‌സിന്, അഫ്രീഡിയുടെ ടീമിനെ തുരത്തി

യൂറോ 2020 യോഗ്യത: ജര്‍മനിക്കു കടുപ്പമാവും... ഹോളണ്ടിനൊപ്പം ഒരേ ഗ്രൂപ്പില്‍, ഡ്രോ പ്രഖ്യാപിച്ചു യൂറോ 2020 യോഗ്യത: ജര്‍മനിക്കു കടുപ്പമാവും... ഹോളണ്ടിനൊപ്പം ഒരേ ഗ്രൂപ്പില്‍, ഡ്രോ പ്രഖ്യാപിച്ചു

സ്മിത്തും വാര്‍ണറും ഇല്ലെങ്കിലും ഓസീസിനെതിരേ ഇന്ത്യക്കു ടെസ്റ്റ് പരമ്പര നേടുക അത്ര എളുപ്പമാവില്ല. ഒരു പക്ഷെ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഓപ്പണിങിലെ അവ്യക്തത

ഓപ്പണിങിലെ അവ്യക്തത

ടെസ്റ്റ് പരമ്പരയില്‍ ഓപ്പണിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും വ്യക്തതയായിട്ടില്ല. മികച്ച ഫോമിലുള്ള യുവതാരം പൃഥ്വി ഷായ്ക്കു പരിക്കേറ്റത് ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയായിട്ടുണ്ട്. പൃഥ്വിയുടെ അഭാവത്തില്‍ ലോകേഷ് രാഹുലിനൊപ്പം ആര് ഓപ്പണറായി കളിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. മുരളി വിജയ്, രോഹിത് ശര്‍മ എന്നിവരിലൊരാള്‍ ഓപ്പണറായി എത്തിയേക്കുമെന്നാണ് സൂചന. ഓപ്പണിങിലെ ഈ അവ്യക്തത തന്നെയാണ് ഇന്ത്യയുടെ ഒരു വീക്ക്‌നെസ്.
പരിശീലന മല്‍സരത്തില്‍ വിജയ് സെഞ്ച്വറിയോടെ ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്കു ആശ്വാസം നല്‍കുന്നുണ്ട്. മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ്ഹാസ്ല്‍വുഡ് എന്നിവര്‍ നയിക്കുന്ന ഓസീസ് പേസാക്രമണത്തെ ഓപ്പണര്‍മാര്‍ എങ്ങനെ അതിജിവീക്കുമെന്നത് ഇന്ത്യയുടെ വിധി നിര്‍ണയിക്കും.

സ്ലിപ്പിലെ ക്യാച്ചിങ്

സ്ലിപ്പിലെ ക്യാച്ചിങ്

സ്ലിപ്പിലെ ക്യാച്ചിങ് ടെസ്റ്റ് മല്‍സരങ്ങളുടെ ഫലം തന്നെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ഇന്ത്യയാവട്ടെ കുറച്ചുകാലമായി സ്ലിപ്പിലെ ക്യാച്ചിങില്‍ മോശവുമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്ലിപ്പില്‍ ഇന്ത്യ നഷ്ടപ്പെടുത്തിയ ചില ക്യാച്ചുകള്‍ മല്‍സരത്തില്‍ നിര്‍ണായകമാവുകയും ഇന്ത്യയുടെ തോല്‍വിക്കു തന്നെ ഇതു വഴിവയ്ക്കുകയും ചെയ്തിരുന്നു. പേസര്‍മാര്‍ ബൗള്‍ ചെയ്യുമ്പോഴാണ് ഇന്ത്യ സ്ലിപ്പില്‍ ഏറെ ക്യാച്ചുകള്‍ പാഴാക്കിയിട്ടുള്ളത്.
പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചിലും സ്ലിപ്പിലെ ക്യാച്ചിങ് ദുഷ്‌കരമാവും. ഇംഗ്ലണ്ടിലെ പിഴവ് ഇന്ത്യ ഇവിടെയും ആവര്‍ത്തിച്ചാല്‍ ഓസീസിനെ തടഞ്ഞുനിര്‍ത്താന്‍ കോലിക്കും സംഘത്തിനും വിയര്‍പ്പൊഴുക്കേണ്ടിവരും.

ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്

ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്

ടെസ്റ്റില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങില്‍ മാത്രമല്ല ലോവര്‍ ഓര്‍ഡര്‍ ബാറ്റിങിലു മികച്ച കൂട്ടുകെട്ടുകളുണ്ടായാല്‍ മാത്രമേ വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ടീമിനാവുകയുള്ളൂ. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ആറാമനായി ക്രീസിലെത്തിയ സാം കറെന്റെ ചില വീരോചിത ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ തോല്‍വിക്കു മുഖ്യ കാരങ്ങളിലൊന്ന്. കറെനെപ്പോലെ അതുപോലയുള്ള പൊസിഷനില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരങ്ങള്‍ കുറവാണെന്നത് ഇന്ത്യക്കു തിരിച്ചടിയാണ്.
കഴിഞ്ഞ പരിശീലന മല്‍സരവും ഇന്ത്യയുടെ ഈ വീക്ക്‌നെസ് തുറന്നുകാട്ടി. ഒരു ഘട്ടത്തില്‍ 500ന് മുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു.

Story first published: Monday, December 3, 2018, 12:38 [IST]
Other articles published on Dec 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X