For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു പിഴയ്ക്കുമോ? ഏകദിന പരമ്പര കൈവിട്ടേക്കും!! കാരണങ്ങളുണ്ട്...

അഞ്ച് ഏകദിനങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്

By Manu
New Zealand Vs India :ഏകദിന പരമ്പര എളുപ്പമാകില്ല | #NZvsIND | Oneindia Malayalam

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി അവസാനിപ്പിച്ച ടീം ഇന്ത്യ ന്യൂസിലാന്‍ഡിലും വെന്നിക്കൊടി പാറിക്കാനുള്ള പടയൊരുക്കത്തിലാണ്. അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈക്കലാക്കിയ ഇന്ത്യ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഏകദിന പരമ്പര നേടുകയെന്നത് ഇന്ത്യക്കു കഠിനമാവും. ന്യൂസിലാന്‍ഡിലെ കാലാവസ്ഥയും പിച്ചുമെല്ലാം ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഏകദിന പരമ്പര ഒരു പക്ഷെ ഇന്ത്യ കൈവിടാനും സാധ്യതയുണ്ട്. ഇതിനു കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആറാം ബൗളര്‍

ആറാം ബൗളര്‍

മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള മികച്ച ആറാം ബൗളര്‍ ഇല്ലെന്നത് ഏകദിന പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ന്യൂസിലാന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ ബൗണ്ടറികളും സിക്‌സറുകളും നേടുക വളരെയെളുപ്പമാണ്. റോസ് ടെയ്‌ലറടക്കമുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസിലാന്‍ഡിനുണ്ട്. ക്യാപ്റ്റന്‍ കെയന്‍ വില്ല്യംസണും ഏതു പിച്ചിലും തകര്‍ത്തടിക്കാന്‍ ശേഷിയുള്ള താരമാണ്.
നിലവില്‍ കേദാര്‍ ജാദവിനെയാവും ഇന്ത്യ പരമ്പരയില്‍ ആറാം ബൗളറായി പരീക്ഷിക്കാന്‍ സാധ്യത. എന്നാല്‍ അദ്ദേഹത്തിന് കിവി ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിവരും.

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം

യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഏകദിനത്തില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു സസ്‌പെന്‍ഷന്‍ നേരിടുകയാണ് താരം. പാണ്ഡ്യയുടെ ബൗളിങ് മാത്രമല്ല ബാറ്റിങും ഇന്ത്യക്കു വലിയ നഷ്ടം തന്നെയാണ്. കാരണം, ന്യൂസിലാന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ വലിയ ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.
പാണ്ഡ്യയുടെ പകരക്കാരനായി വിജയ് ശങ്കര്‍ ടീമിലുണ്ടെങ്കിലും മല്‍സരപരിചയം കുറവാണെന്നത് പോരായ്മയാണ്.

ന്യൂസിലാന്‍ഡിന്റെ മികച്ച ബാറ്റിങ് നിര

ന്യൂസിലാന്‍ഡിന്റെ മികച്ച ബാറ്റിങ് നിര

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശക്തമായ ബാറ്റിങ് നിരയാണ് ന്യൂസിലാന്‍ഡിനുള്ളത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും തങ്ങളുടേതായ ദിവസം ഏതു ബൗളിങ് നിരയെയും തരിപ്പണമാക്കാന്‍ ശേഷിയുള്ളവരാണ്.
മൂന്നാമനായി ക്രീസിലെത്തുന്ന വില്ല്യംസണ്‍ ഇന്ത്യന്‍ നായകന്‍ കോലിയോളം തന്നെ മികവുള്ള ബാറ്റ്‌സ്മാനാണ്. പിന്നീടെത്തുന്ന റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോളാസ് എന്നിവരും വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ടവരാണ്. ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമും അപകടകാരിയായ താരമാണ്.

മുന്‍നിരയെ അമിതമായി ആശ്രയിക്കുന്നു

മുന്‍നിരയെ അമിതമായി ആശ്രയിക്കുന്നു

ഏകദിനത്തില്‍ ബാറ്റിങില്‍ മുന്‍നിരയെ അമിതമായി ആശ്രയിച്ചാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ കൂടുതല്‍ മല്‍സരങ്ങളിലും ജയിച്ചിട്ടുള്ളത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മൂന്നാമനായെത്തുന്ന കോലിയും ചേര്‍ന്നാണ് ഇന്ത്യയുടെ റണ്‍സില്‍ കൂടുതലും നേടിയിട്ടുള്ളത്. ഇവരിലൊരാള്‍ എല്ലാ മല്‍സരങ്ങളിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
മൂന്നു പേരും തുടക്കത്തില്‍ തന്നെ പുറത്തായാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച നേരിട്ടേക്കും. മുന്‍നിര തകര്‍ന്നാല്‍ എംഎസ് ധോണി, ജാദവ് തുടങ്ങിയവരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ തന്നെ ഇന്ത്യക്കു വേണ്ടി വരും.

Story first published: Monday, January 21, 2019, 13:16 [IST]
Other articles published on Jan 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+