വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനെ ടീമില്‍ നിന്ന് മാറ്റില്ല, പക്ഷേ, ഇവര്‍ തെറിക്കും, ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് പറയുന്നത് ഇങ്ങനെ

By Vaisakhan MK
അടിമുടി മാറാൻ ഇന്ത്യൻ ടീം പന്തിനെ ടീമില്‍ നിന്ന് മാറ്റില്ല

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിന്റെ ലൈനപ്പിനെ ബാധിക്കുമെന്ന് സൂചനയുമായി ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. ഇന്ത്യയുടെ മധ്യനിരയില്‍ ചെറിയൊരു മാറ്റം ബംഗ്ലാദേശിനെിരെയുണ്ടാവും. അതേസമയം ഒരു സ്പിന്നറെ പുറത്തിരിക്കുന്നിന്റെ കുറിച്ചും ടീം ആലോചിക്കുന്നുണ്ട്. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ കളിക്കുന്നതിലെ പ്രശ്‌നങ്ങളും കോലി ടീമിനെ അറിയിച്ചിട്ടുണ്ട്.

അതേസമയം പേസ് നിരയിലും ഒരു മാറ്റം ഉണ്ടായേക്കും. അതേസമയം മഹേന്ദ്ര സിംഗ് ധോണിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ബാംഗര്‍ പറയുന്നു. എന്നാല്‍ ടീമില്‍ ചെറിയ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിര്‍ണായക പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടവര്‍ പുറത്തുപോകുമെന്ന സൂചനയാണ് ഉണ്ടായിരിക്കുന്നത്. ഓപ്പണിംഗിലും മാറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

എന്തിന് ധോണിയെ മാത്രം

എന്തിന് ധോണിയെ മാത്രം

ധോണിയുടെ പ്രകടനത്തെ ല്ലൊവരും തുടര്‍ച്ചയായി വിമര്‍ശിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ബാംഗര്‍ പറഞ്ഞു. ധോണി വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നില്ല എന്ന് എല്ലാവരും പറയുന്നത് കഷ്ടമാണെന്നും ബാംഗര്‍ പറയുന്നു. എല്ലാ മത്സരങ്ങളിലും ഇതേ കാര്യം തന്നെയാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അദ്ദേഹം നല്ല രീതിയിലാണ് കളിക്കുന്നത്. ധോണിയുടെ കളിയില്‍ ടീം സന്തുഷ്ടരാണെന്നും ബാംഗര്‍ വ്യക്തമാക്കി. ഏഴ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ അഞ്ചെണ്ണത്തിലും ധോണി കളി ജയിപ്പിക്കാറുണ്ട്. അഫ്ഗാനിസ്ഥാനെതിരെ സ്‌കോറിംഗ് കുറഞ്ഞ് എന്നത് കൊണ്ട് ധോണിയുടെ പ്രതിഭയെ അളക്കരുതെന്നും ബാംഗര്‍ വ്യക്തമാക്കി.

എല്ലാ കളിയും കാണണം

എല്ലാ കളിയും കാണണം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത്തുമായി ചേര്‍ന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോണി ഉണ്ടാക്കിയത്. അത് ടീമിന് ആവശ്യമായ ഘട്ടത്തിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആവശ്യമായ സമയത്ത് അദ്ദേഹം നന്നായികളിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ കടുപ്പമേറിയ പിച്ചായിരുന്നിട്ടും ധോണി 56 റണ്‍സടിച്ചു. ഇംഗ്ലണ്ടിനെതിരെയും അതിവേഗത്തിലാണ് ധോണി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ട് നല്ല രീതിയില്‍ പന്തെറിഞ്ഞത് കൊണ്ടണ് അവര്‍ക്ക് സ്‌കോര്‍ ചെയ്യാനാവാതെ പോയതെന്നും ബാംഗര്‍ പറഞ്ഞു.

പന്ത് സ്ഥിരപ്പെടും

പന്ത് സ്ഥിരപ്പെടും

ഋഷഭ് പന്തിനെ ഇനിയുള്ള മത്സരത്തില്‍ നാലാം നമ്പറില്‍ കളിപ്പിക്കാനാണ് ടീം താല്‍പര്യപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ ആദില്‍ റഷീദിന് നല്ല രീതിയില്‍ പന്തെറിയാനാവാതെ പോയത് പന്ത് ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാനായത്‌കൊണ്ട്. ഇടത്,വലത് ബാറ്റ്‌സ്മാന്‍മാരുടെ കോമ്പിനേഷന്‍ ടീമിന് നല്ലതാണെന്നും ബാംഗര്‍ പറയുന്നു. അതേസമയം ലോകേഷ് രാഹുല്‍ ഓപ്പണിംഗില്‍ തുടരണമെന്നില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

ടീം ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ ഉറപ്പാണെന്ന് ബാംഗര്‍ പറയുന്നു. ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാള്‍ അടുത്ത മത്സരത്തില്‍ എത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നാലാം സ്ഥാനത്തേക്കുള്ള പോരാട്ടം കനക്കും. മൂന്ന് പേസര്‍മാര്‍ ബംഗ്ലാദേശിനെതിരെ കളിച്ചേക്കും. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഷമിക്ക് വിക്കറ്റെടുക്കാനുള്ള കഴിവുള്ളതിനാല്‍ ടീമില്‍ തുടരും. രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നതായിരിക്കും പ്രധാന മാറ്റം. അങ്ങനെയെങ്കില്‍ കേദാര്‍ ജാദവിനെ മാറ്റും. ചഹലിനെ പുറത്തിരുത്തി ജഡേജയെ കളിപ്പിക്കാനും സാധ്യതയുണ്ട്.

Story first published: Monday, July 1, 2019, 21:55 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X