വാംഖഡെ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു, മുരളി വിജയ്ക്ക് അർധ സെഞ്ച്വറി
മുംബൈ: വാംഖഡെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം
ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ
ഒരു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ
മുരളി വിജയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. 70
റൺസുമായി വിജയും 47 റൺസെടുത്ത ചെതേശ്വർ പുജാരയുമാണ് ക്രീസിൽ. ലോകേഷ് രാഹുലാണ് പുറത്തായ ബാറ്റ്സ്മാൻ.
24 റൺസെടുത്ത ലോകേഷിനെ മൊയിൻ അലിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ മുരളി വിജയും പുജാരയും ചേർന്ന് 109 റൺസ് നേടിയിട്ടുണ്ട്. അഞ്ചിന് 288 എന്ന സ്‌കോറില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂടി കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളൂ.

അഞ്ചിന് 288 എന്ന സ്‌കോറില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്
112 റണ്‍സ് കൂടി കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളൂ. വാലറ്റത്ത് ജോസ് ബട്ലർ
നടത്തിയ ചെറുത്ത് നിൽപ്പാണ് സന്ദർശകരെ മാന്യമായ സ്കോറിൽ എത്തിച്ചത്.
സ്പിന്നർമാരായ അശ്വിനും ജഡേജയും ചേർന്നാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശ്ശീല വീഴ്ത്തിയത്. അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. അശ്വിന്റെ 23-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടി.
അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിന്റെ
സെഞ്ച്വറിയാണ് (112) ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് അടിത്തറ നല്‍കിയത്. ജോസ്
ബട്ലർ (76), മൊയിൻ അലി (50) എന്നിവർ അർധ സെഞ്ച്വറി നേടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications