Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഫിനിഷിങ്ങൊക്കെ കോമഡി അല്ലേ ചേട്ടാ... ട്വിറ്ററില്‍ ട്രോൾ.. നാളുകള്‍ എണ്ണപ്പെട്ടു?

ഹരാരെ: എം എസ് ധോണിയുടെ ഇനിയുള്ള ക്രിക്കറ്റ് ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാണ് സിംബാബ്‌വെയ്‌ക്കെതിരാ ട്വന്റി 20 മത്സരത്തിലെ തോല്‍വി നല്‍കുന്നത്. ധോണിയുടെ ഓരോ തോല്‍വിയും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടും. വിരാട് കോലി ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ നിന്നു കൊണ്ട് വേണം ധോണിക്കെതിരായ ഈ വിമര്‍ശനങ്ങളെ കാണാനും വിലയിരുത്താനും.

അവസാന ഓവറില്‍ എട്ട് റണ്‍സും 1 പന്തില്‍ 4 റണ്‍സും എടുക്കാന്‍ പറ്റാതായ ധോണിയുടെ നാളുകള്‍ കഴിഞ്ഞു എന്ന് തന്നെയാണ് ട്വിറ്ററില്‍ കളിപ്രേമികള്‍ പറയുന്നത്. ക്യാപ്റ്റനായി മാത്രമല്ല കളിക്കാരനായും ധോണിയുടെ നല്ലകാലം തീര്‍ന്നു എന്ന് പറയുന്നവരുമുണ്ട്. 17 പന്തില്‍ 1 ഫോറടക്കം 19 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന പേരൊക്കെ വെറും കോമഡിയല്ലേ ചേട്ടാ എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍ പോകുന്നത്.

msdhoni-wc-zim

ധോണിയുടെ നല്ല കാലം കഴിഞ്ഞു എന്നതിന്റെ കൃത്യമായ സൂചനയാണ് സിംബാബ്‌വെക്കെതിരെ കണ്ടത് എന്നാണ് ശ്രീനിവാസ് രാംമോഹന്‍ പറയുന്നത്. ജയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയ വീഴ്ചയാണ്. മോളുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന ധോണിക്കുള്ള ഫാദേഴ്‌സ് ഡേ ഗിഫ്റ്റാണിതെന്ന് കളിയാക്കുന്നവരുമുണ്ട്. ധോണിക്ക് അവസാന പന്തില്‍ ഫിനിഷ് ചെയ്യാന്‍ പറ്റാതെ ഇന്ത്യ തോറ്റതോടെ പരമ്പര ലൈവായി എന്ന് കരുതുന്നവരും ഉണ്ട്.

എന്നാല്‍ ധോണിയുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളുകളും ട്വിറ്ററിലുണ്ട്. അവര്‍ പ്രധാനമായും പറയുന്നത് ധോണിക്ക് വെറും രണ്ട് പന്ത് മാത്രമേ കിട്ടിയുള്ളൂ എന്നാണ്. എന്നാല്‍ ധോണി ഹേറ്റേഴ്‌സ് അതൊന്നും കാണില്ല എന്നും അവര്‍ക്ക് വിമര്‍ശിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളു എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നെവില്‍ മഡ്‌സിവയുടെ ബൗളിംഗ് സൂപ്പറായത് കൊണ്ടാണ് ധോണിക്ക് അടിത്താന്‍ പറ്റാതായതെന്നാണ് ചിലരുടെ ട്രോള്‍.

Story first published: Sunday, June 19, 2016, 13:07 [IST]
Other articles published on Jun 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+