ബാറ്റിംഗ് പാളി, രണ്ടാം ടെസ്റ്റിലും ഇന്ത്യ തോറ്റു
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 128 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഓസ്‌ട്രേലിയ അല്‍പം വിയര്‍ത്താണെങ്കിലും ലക്ഷ്യത്തിലെത്തി. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയരുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. നാല് വിക്കറ്റിന് ജയവുമായി ഓസ്‌ട്രേലിയ രക്ഷപ്പെടുകയായിരുന്നു.
രണ്ടാമിന്നിംഗ്‌സിലെ ലക്ഷ്യബോധമില്ലാത്ത ബാറ്റിംഗിന് ഇന്ത്യയ്ക്ക് വിനയായത്. 97 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വെറും 224 റണ്‍സിന് ഓളൗട്ടായി. ധോണിയും രോഹിത് ശര്‍മയും പൂജ്യത്തിന് പുറത്തായപ്പോള്‍ കോലിക്ക് എടുക്കാന്‍ പറ്റിയത് ഒരേയൊരു റണ്‍സ്. ധവാന്‍ 81 ഉം പൂജാര 43 ഉം റണ്‍സെടുത്തു.

ധോണി വന്നു കളി മാറി
ക്യാപ്റ്റന്‍ സ്ഥാനത്ത് കോലി മാറി പകരം ധോണി വന്നത് ടീമിനെ ബാധിച്ചു. കോലിയുടെ ആക്രമണ ശൈലി വിട്ട് ധോണി പതിവ് പ്രതിരോധത്തിലേക്ക് മടങ്ങി. ഇത് ടീമിന്റെ ആകെ പ്രകടനത്തെ പിന്നോട്ട് വലിച്ചു.

കളി തിരിച്ചത് ജോണ്‍സന്‍
ഒന്നാമിന്നിംഗ്‌സില്‍ 88 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയില്‍ നിന്നും മത്സരം തട്ടിപ്പറിച്ചത്. ഓസ്‌ട്രേലിയയുടെ വാലറ്റക്കാര്‍ മാത്രം അടിച്ചെടുത്ത റണ്‍സ് പോലും ഇന്ത്യയ്ക്ക് രണ്ടാമിന്നിംഗ്‌സില്‍ നേടാനായില്ല.

രോഹിത് ശര്‍മ എന്തിനിങ്ങനെ
ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ എന്താണ് ചെയ്യുന്നത് എന്ന് ആര്‍ക്കും അറിയില്ല. മികച്ച തുടക്കം കിട്ടിയാലും 30 - 40 റണ്‍സെടുത്ത് പുറത്താകും, അല്ലെങ്കില്‍ പൂജ്യത്തിന്. രണ്ടാമിന്നിംഗ്‌സില്‍ രോഹിത് പൂജ്യത്തിന് പുറത്താകുകയായിരുന്നു.

സുരേഷ് റെയ്‌ന വരുമോ
മികച്ച ഫോമിലുള്ള സുരേഷ് റെയ്‌ന രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്താന്‍ സാധ്യതയുണ്ട്. ടീമിലുണ്ടെങ്കിലും പരമ്പരയില്‍ ഇതുവരെ റെയ്‌നയ്ക്ക് അവസരം കിട്ടിയിട്ടില്ല.

കോലിക്കെന്ത് പറ്റി
ക്യാപ്റ്റനായി ആദ്യ ടെസ്റ്റ് കളിച്ച കോലി നേടിയത് രണ്ട് സെഞ്ചുറികള്‍. ഇന്ത്യ വിജയത്തിന് അടുത്തെത്തുകയും ചെയ്തു. എന്നാല്‍ ധോണി ടീമിലെത്തിയതോടെ കോലിയുടെ കളിയും മാറി.

224 ന് ഓളൗട്ട്
സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യയെ ചതിച്ചത്. ധവാന്‍, പൂജാര എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് താളം കണ്ടെത്താനായതേ ഇല്ല.

പൊരുതിനോക്കി, പക്ഷേ വൈകി
ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications