For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: രണ്ടിലൊന്ന് ഇന്ത്യക്ക് വേണം, അതിന് ഇത് നേടണം, ഇല്ലെങ്കില്‍ അവര്‍ ചാമ്പ്യന്‍മാരാകും

By Vaisakhan MK

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയില്‍ പോരാട്ടം ശക്തമായിരിക്കുകയാണ്. മൂന്ന് ടീമുകള്‍ ഇതിനായി രംഗത്തുണ്ട്. എന്നാല്‍ ആദ്യ രണ്ട് പേര്‍ ഒന്നാമതെത്താനായി പോരാട്ടം തുടങ്ങിയിരിക്കുകയാണ്. പ്രധാനമായും ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് മത്സരിക്കുന്നത്. ഇന്ത്യക്ക് ഇനി രണ്ട് മത്സരവും ഓസീസിന് ഇനി ഒരു മത്സരവുമാണ് ബാക്കിയുള്ളത്.

ഒന്നാം സ്ഥാനത്തെത്തുന്നത് കൊണ്ട് നിരവധി കാര്യങ്ങളില്‍ മുന്‍തൂക്കം നേടാന്‍ രണ്ട് ടീമുകള്‍ക്കും സാധിക്കും. നേരത്തെ ഇന്ത്യ തോല്‍വിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അപ്രതീക്ഷിത തോല്‍വി കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്. ഇതോടെ പോരാട്ടം എങ്ങോട്ട് വേണമെങ്കിലും മാറാമെന്ന അവസ്ഥയിലാണ്.

പോയിന്റ് നില

പോയിന്റ് നില

ഓസ്‌ട്രേലിയക്ക് എട്ട് കളിയില്‍ നിന്ന് 14 പോയിന്റാണ് ഉള്ളത്. ഇന്ത്യക്ക് ഏഴ് കളിയില്‍ നിന്ന് 11 പോയിന്റും. ന്യൂസിലന്റിന് എട്ട് കളിയില്‍ നിന്ന് 11 പോയിന്റുണ്ട്. അവര്‍ക്ക് ആദ്യ രണ്ടില്‍ തന്നെ ഫിനിഷ് ചെയ്യാനാവുമോ എന്ന് കണ്ടറിയണം. ഇന്ത്യക്ക് അവസാന രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ 15 പോയിന്റാവും. ന്യൂസിലന്റിന് 13 പോയിന്റേ ലഭിക്കൂ. അതേസമയം ഓസ്‌ട്രേലിയ ശേഷിക്കുന്ന ഒരു കളി കൂടി ജയിച്ചാല്‍ 16 പോയിന്റാവും. ഇതാണ് പോരാട്ടത്തെ അപ്രതീക്ഷിതമായി മാറ്റിമറിച്ചിരിക്കുന്നത്.

ഇനിയുള്ള മത്സരങ്ങള്‍

ഇനിയുള്ള മത്സരങ്ങള്‍

ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടുമാണ്. ഇതില്‍ രണ്ടിലും വിജയിച്ചാല്‍ മാത്രമേ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ സാധിക്കൂ. ന്യൂസിലന്റിന് അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. അതുകൊണ്ട് അതില്‍ ജയിച്ചാല്‍ ആദ്യ മൂന്നില്‍ നിലനില്‍ക്കാന്‍ സാധിക്കൂ. ഓസ്‌ട്രേലിയയുടെ അവസാന മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ടൂര്‍ണമെന്റില്‍ ആകെ രണ്ട് ജയം മാത്രം നേടിയ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസീസ് തോറ്റാല്‍ മാത്രമേ ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ സാധിക്കൂ.

എന്തുകൊണ്ട് ചാമ്പ്യന്‍മാരാകണം

എന്തുകൊണ്ട് ചാമ്പ്യന്‍മാരാകണം

ഇന്ത്യക്ക് അവസാനത്തെ രണ്ട് മത്സരങ്ങളും വിജയിച്ച് ആദ്യ രണ്ടിലെത്തുമെന്ന് ഉറപ്പിക്കണം. പ്രധാന കാരണം ആദ്യ രണ്ടിലെത്തിയാല്‍ ഓസ്‌ട്രേലിയയുമായുള്ള മത്സരം ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിക്കും. നോക്കൗട്ടില്‍ ഓസീസിനെ ഇതുവരെ ഒരു ടീമും പരാജയപ്പെടുത്തിയിട്ടില്ല. ആറുതവണ സെമിയിലെത്തിയപ്പോള്‍ ആറിലും ജയിച്ച ചരിത്രമാണ് ഓസ്‌ട്രേലിയക്കുള്ളത്. അങ്ങനെയുള്ളപ്പോള്‍ ഇന്ത്യ ന്യൂസിലന്റിനെയോ ഇംഗ്ലണ്ടിനെയോ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഇവര്‍ക്കെതിരെ വിജയസാധ്യത കൂടുതലുമാണ്.

കടുത്ത പോരാട്ടം

കടുത്ത പോരാട്ടം

ഇന്ത്യക്ക് ആദ്യ രണ്ടിലെത്തണമെങ്കിലും കടുത്ത പോരാട്ടം നടത്തേണ്ടി വരും. നാളെ ബംഗ്ലാദേശാണ് ഇന്ത്യയുടെ ഏഴാം മത്സരത്തിലെ എതിരാളികള്‍. അവര്‍ക്ക് ഏഴ് പോയിന്റുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അവര്‍ക്ക് സെമിയിലെത്താന്‍ സാധിക്കും. രണ്ടാം മത്സരത്തില്‍ പാകിസ്താനാണ് അവരുടെ എതിരാളികള്‍. ഇന്ത്യക്കെതിരെ അട്ടിമറിക്ക് പേരുകേട്ട ബംഗ്ലാദേശ് എല്ലാവിധ ശക്തിയും ഉപയോഗിച്ച് പോരാടാനാണ് സാധ്യത. ഇന്ത്യ വീണാല്‍ അത് ടീമിന് വലിയ തിരിച്ചടിയാവും. ഒന്നാം സ്ഥാനത്തെത്തിയവര്‍ മൂന്നാം സ്ഥാനത്തെത്തിയവരെയും രണ്ടാം സ്ഥാനത്തുള്ളവര്‍ നാലാം സ്ഥാനക്കാരെയുമാണ് നേരിടുക.

Story first published: Monday, July 1, 2019, 18:38 [IST]
Other articles published on Jul 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+