Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ലോകകപ്പില്‍ പന്തും കളിക്കും; പക്ഷെ, കേരളത്തിലെ പരീക്ഷയില്‍ വിജയിക്കണം

ദില്ലി: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഏതൊക്കെ താരങ്ങള്‍ കളിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതിനിടയില്‍ ഫോമിലുള്ള കളിക്കാരെ ഉള്‍പ്പെടുത്താനും അല്ലാത്തവരെ പുറത്തിരുത്താനുമാകും ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും ശ്രമം. കളിക്കാരുടെ മികവ് തെളിയിക്കാന്‍ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ തിളങ്ങുന്ന യുവ കളിക്കാര്‍ക്ക് ലോകകപ്പിലും അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ഈ മത്സരങ്ങള്‍ നിര്‍ണായകമാണ്. എംഎസ് ധോണി ലോകകപ്പിലെ വിക്കറ്റ് കീപ്പറായിരിക്കുമെന്ന് ഉറപ്പിച്ചതോടെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ആയിരിക്കും പന്തിന്റെ സാധ്യതകള്‍.

rishabh

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അഞ്ച് ഏകിദിന മത്സരങ്ങള്‍ പന്തിന് നിര്‍ണാകമാകുന്നതും അതുകൊണ്ടുതന്നെ. അജിങ്ക്യ രഹാനെ നയിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പന്തിന് ഏകദിന ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. ധോണിയാകട്ടെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധശതകവുമായി ഫോമിലെത്തുകയും ചെയ്തു.

ലോകകപ്പ് ടീമില്‍ പന്ത് ഉള്‍പ്പെടുമെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും വ്യക്തമാക്കുന്നത്. അതേസമയം, പന്ത് കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുമോ എന്നതും സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നത്. അഞ്ച് ഏകദിനങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ വയനാട്ടിലും നടക്കും. ഈ കളികളില്‍ മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സെലക്ടര്‍മാര്‍ നല്‍കുന്ന സൂചന.

Story first published: Sunday, January 20, 2019, 11:44 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+