For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20യില്‍ തീപ്പാറും!! വിന്‍ഡീസിനോട് പകരംചോദിക്കാന്‍ ഇന്ത്യ... ആദ്യ അങ്കം ഈഡന്‍ ഗാര്‍ഡനില്‍

കൊല്‍ക്കത്ത: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-ട്വന്റി യുദ്ധത്തിന് ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ തുടക്കമാവും. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വരുതിയിലാക്കിയാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മല്‍സരം. മൂന്നു മല്‍സരങ്ങളടങ്ങിയതാണ് പരമ്പര. പരമ്പരയിലെ രണ്ടാം ടി-ട്വന്റി നവംബര്‍ ആറിന് ലക്‌നൗവിലും അവസാന മല്‍സരം നവംബര്‍ 11ന് ചെന്നൈയിലും അരങ്ങേറും.

ടി-ട്വന്റി ഇന്ത്യക്ക് എളുപ്പമാവില്ല

ടി-ട്വന്റി ഇന്ത്യക്ക് എളുപ്പമാവില്ല

ടെസ്റ്റ്, ഏകദിന പരമ്പര അനായാസം വരുതിയിലാക്കിയ ഇന്ത്യക്ക് ടി-ട്വന്റിയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. നിലവിലെ ട്വന്റി-ട്വന്റി ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരേയുള്ള ഇന്ത്യയുടെ ഇതുവരെയുള്ള മല്‍സരഫലങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. അവസാന മൂന്ന് ട്വന്റി20 മല്‍സരങ്ങളിലും ഇന്ത്യക്ക് വിന്‍ഡീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും വിന്‍ഡീസും അവസാനമായി ടി-ട്വന്റിയില്‍ കൊമ്പുകോര്‍ത്തത്. അന്ന് വിരാട് കോലിക്കു കീഴിലുള്ള ഇന്ത്യ ആറ് വിക്കറ്റിന് 190 റണ്‍സ് അടിച്ചെടുത്തെങ്കിലും കരീബിയന്‍ കരുത്തിനു മുന്നില്‍ വിജയലക്ഷ്യം തകര്‍ന്നടിയുകയായിരുന്നു. എവിന്‍ ലെവിസിന്റെ അപരാജിത സെഞ്ച്വറി കരുത്തില്‍ ഏക ട്വന്റി-ട്വന്റിയില്‍ ഒമ്പത് വിക്കറ്റിന് വിന്‍ഡീസ് ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു.

മുന്‍ റെക്കോഡുകള്‍

മുന്‍ റെക്കോഡുകള്‍

ഇന്ത്യയും വിന്‍ഡീസും എട്ട് തവണയാണ് ട്വന്റി20യില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. എന്നാല്‍, അഞ്ച് മല്‍സരങ്ങളില്‍ വിന്‍ഡീസ് വെന്നിക്കൊടി നാട്ടിയപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിച്ചു. 2016ലെ ടി-ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത് പിന്നീട് ലോക കിരീടം ചൂടിയതും.

കോലിയും ധോണിയുമില്ലാതെ ഇന്ത്യ

കോലിയും ധോണിയുമില്ലാതെ ഇന്ത്യ

ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരമാണ് ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി. എന്നാല്‍, കോലിയില്ലാതെയാണ് ട്വന്റി20യില്‍ ഇന്ത്യ ലോക ചാംപ്യന്‍മാരാ വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. കോലിക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. അതേസമയം, പ്രഥമ ട്വന്റി20യില്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണിയെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇരുവരുടെയും അഭാവം ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം. കോലിക്കു പകരം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. സമീപകാലത്ത് ട്വന്റി20യില്‍ ഇന്ത്യ മികച്ച പ്രകടനമാണ് മറ്റു എതിരാളികള്‍ക്കെതിരേ കാഴ്ചവച്ചത്. സ്വന്തം നാട്ടിലെ മുന്‍തൂക്കം മുതലാക്കി വിന്‍ഡീസിനെതിരായ മോശം റെക്കോഡിന് ഇത്തവണ ബ്രേക്കിടാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്പ്പട.

രോഹിതിന്റെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് നേട്ടമായേക്കും

രോഹിതിന്റെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് നേട്ടമായേക്കും

ക്യാപ്റ്റന്‍സിയില്‍ കോലിയേക്കാള്‍ നേത്യത്വ ഗുണമുള്ള താരമാണ് രോഹിത് ശര്‍മ. ഐപിഎല്ലിലും ചാംപ്യന്‍സ് ലീഗിലും പല പരമ്പരകളിലും അവസാനമായി നടന്ന ഏഷ്യാ കപ്പിലും രോഹിതിനു കീഴില്‍ നിരവധി കിരീടങ്ങള്‍ അദ്ദേഹം നയിച്ച മുംബൈ ഇ്ന്ത്യന്‍സിനും ദേശീയ ടീമിനും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രോഹിതിന്റെ ഈ കഴിവ് വിന്‍ഡീസിനെതിരേയും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ട്വന്റി20യില്‍ വിന്‍ഡീസിനെതിരേ പരമ്പര നേടാനായാല്‍ രോഹിതെന്ന ക്യാപ്റ്റന് അത് ഏറെ നേട്ടങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഖലീല്‍ അഹ്മദ്, ജസ്പ്രിത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍, ശിഖര്‍ ധവാന്‍, ശ്രെയാഷ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഷഹ്ബാസ് നദീം, മനീഷ് പാണ്ഡെ, ക്രുനാല്‍ പാണ്ഡ്യ, റിഷഭ് പന്ത്, ലോകേഷ് രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്.

ആധിപത്യം നിലനിര്‍ത്താന്‍ കരീബിയന്‍പ്പട

ആധിപത്യം നിലനിര്‍ത്താന്‍ കരീബിയന്‍പ്പട

ട്വന്റി20യില്‍ ഇന്ത്യക്കെതിരേയുള്ള ആധിപത്യം നിലനിര്‍ത്തുകായെന്ന ലക്ഷ്യവുമായാണ് കാര്‍ലോസ് ബ്രാത്‌വെയ്റ്റിനു കീഴില്‍ വിന്‍ഡീസ് കച്ചമുറുക്കുന്നത്. കുട്ടിക്രിക്കറ്റിന് അനുയോജ്യമായ നിരവധി താരങ്ങള്‍ വിന്‍ഡീസ് ടീമില്‍ അണിനിരയ്ക്കുന്നുണ്ട്. ഐപിഎല്ലില്‍ കളിച്ച പരിചയസമ്പത്തും വിന്‍ഡീസ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ക്യാപ്റ്റന്‍ ബ്രാത്‌വെയ്റ്റിനെ കൂടാതെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലെവിസ് എന്നിവരെല്ലാം ഒറ്റയ്ക്ക് മല്‍സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ടി-ട്വന്റിയില്‍ ഇന്ത്യക്കെതിരേയുള്ള മികച്ച റെക്കോഡും വിന്‍ഡീസ് നിരയ്ക്ക് കരുത്തുപകരും.

വിന്‍ഡീസ് ടീം

വിന്‍ഡീസ് ടീം

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, ഫാബിയാന്‍ അല്ലെന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലെവിസ്, ഒബെഡ് മക്കോയ്, ആഷ്‌ലി നുര്‍സ്, കീമോ പോള്‍, കിരോണ്‍ പൊള്ളാര്‍ഡ്, കാരി പിയേറെ, ദിനേഷ് രാംദിന്‍, റോവ്മാന്‍ പവല്‍, ആന്ദ്രെ റസ്സല്‍, ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ്, ഒഷെയ്ന്‍ തോമസ്.

Story first published: Saturday, November 3, 2018, 13:34 [IST]
Other articles published on Nov 3, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+