Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റിന്‍ഡീസിനെതിരെ തിരിച്ചടിക്കാന്‍ തന്ത്രമൊരുക്കി ഇന്ത്യ; ജയിച്ചുകയറാന്‍ ഇരു ടീമുകളും

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരു ടീമുകളെ സംബന്ധിച്ചും നിര്‍ണായകമാണ്. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടാം മത്സരം സമനിലയിലായതിനെ തുടര്‍ന്ന് ഓരോ മത്സരം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അതുകൊണ്ടുതന്നെ നാലാം മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നഷ്ടമാകില്ലെന്നുറപ്പിക്കാം. അതേസമയം, സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി പരമ്പര നേടിയ ഇന്ത്യയ്ക്ക് തോല്‍വി കനത്ത ആഘാതമാകും.

നാലാം മത്സരത്തില്‍ തോറ്റാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചാലും പരമ്പര സമനിലയിലാകും. ദുര്‍ബലരെന്ന് കരുതിപ്പോന്നിരുന്ന വിന്‍ഡീസ് മൂന്നു മത്സരങ്ങളിലും ശക്തരായ എതിരാളികളാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ബൗളിങ് മോശമായപ്പോള്‍ നാലാം മത്സരത്തില്‍ ബാറ്റിങ്ങാണ് ടീമിന് വിനയായത്. ആദ്യ മത്സരത്തില്‍ തോറ്റശേഷം ശക്തമായി തിരിച്ചടിച്ച വിന്‍ഡീസ് ആകട്ടെ ഉയര്‍ന്ന ആത്മവിശ്വാസത്തിലുമാണ്.

team

ഓള്‍റൗണ്ട് പ്രകടനം നടത്തിയാലെ ഇന്ത്യയ്ക്ക് നാലാം മത്സരത്തില്‍ ജയം നേടാന്‍ കഴിയൂ. ആദ്യ മൂന്നു മത്സരങ്ങളിലും സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് ടീമിന്റെ പ്രതീക്ഷയെല്ലാം. ശിഖര്‍ ധവാന്‍ പരമ്പരയില്‍ മങ്ങിയപ്പോള്‍ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി. ധോണി ഉള്‍പ്പെടെയുള്ള മധ്യനിര നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.

നാലാം മത്സരത്തില്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് കളിച്ചേക്കും. അങ്ങിനെയെങ്കില്‍ ബൗളര്‍ ഖലീലിനെ പുറത്തിരുത്താനാണ് സാധ്യത. സ്പിന്നര്‍മാര്‍ ശരാശരി പ്രകടനമാണ് നടത്തുന്നതെങ്കിലും മൂന്നാം മത്സരത്തില്‍നിന്നും മറ്റു മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കില്ല. മാറ്റമില്ലാതെയാകും വെസ്റ്റിന്‍ഡീസും ഇറങ്ങുക. ബാറ്റിങ്ങിലും ബൗളിങ്ങിലും സമതുലത കണ്ടെത്താന്‍ വിന്‍ഡീസിന് കഴിയുന്നുണ്ട്. വെടിക്കെട്ട് വീരന്‍ ഹെറ്റ്‌മെയര്‍ തിളങ്ങിയാല്‍ വിന്‍ഡീസ് കത്തിക്കയറും. റണ്ണൊഴുകുന്ന മുംബൈയിലെ പിച്ചില്‍ ടോസ് നേടുന്നവര്‍ ആദ്യം പന്തെറിയാനാണ് സാധ്യത.

Story first published: Monday, October 29, 2018, 10:42 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+