അശ്വിന്‍ റെഡി, മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ നാളെ ഒന്നാം ടെസ്റ്റിന്!
മൊഹാലി: ട്വന്റി 20, ഏകദിന പരമ്പരകളിലെ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ ടീം ഇന്ത്യ വ്യാഴാഴ്ച ഒന്നാം ടെസ്റ്റിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് സ്പിന്നര്‍മാരുമായിട്ടാകും ഇന്ത്യ ഇറങ്ങുക എന്നാണ് അറിയുന്നത്. പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായ അശ്വിനൊപ്പം ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മൊഹാലിയില്‍ കളത്തിലിറങ്ങിയേക്കും.
നെറ്റ് സെക്ഷനില്‍ മൂന്ന് പേരും മത്സരിച്ച് പന്തെറിയുന്ന കാഴ്ചയാണ് കണ്ടത്. ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പിച്ച് പഴകും തോറും പന്ത് തിരിയാന്‍ സാധ്യതയുള്ള മൊഹാലി പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ കറക്കിവീഴ്ത്താം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സച്ചിന്‍ വിരമിച്ചതിന് ശേഷം ഇന്ത്യയിലെ ആദ്യ ടെസ്റ്റ്, ക്യാപ്റ്റനായി കോലി ഇന്ത്യയില്‍ ആദ്യമായി നയിക്കുന്നു തുടങ്ങിയ പ്രത്യേകതകളും മൊഹാലി ടെസ്റ്റിനുണ്ട്.

വില്‍ മിസ് യു സച്ചിന്‍
കൃത്യം രണ്ട് വര്‍ഷമായി ഇന്ത്യ സ്വന്തം നാട്ടില്‍ ടെസ്റ്റ് കളിച്ചിട്ട്. 2013 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിട്ടായിരുന്നു ഇന്ത്യ അവസാനമായി നാട്ടില്‍ ടെസ്റ്റ് കളിച്ചത്. ഈ പരമ്പരയിലെ അവസാന മത്സരത്തില്‍ സച്ചിന്‍ വിരമിക്കുകയും ചെയ്തു. സച്ചിന്‍ വിരമിച്ചതിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.

കോലി ആദ്യമായി നാട്ടില്‍ നയിക്കും
ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിട്ട് വര്‍ഷമൊന്ന് തികയാറായി. എന്നാല്‍ സ്വന്തം രാജ്യത്ത് വെച്ച് ടീമിനെ നയിക്കാനുള്ള ഒരു ചാന്‍സ് കോലിക്ക് ഇത് വരെ കിട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കോലിയുടെ ക്യാപ്റ്റനായുള്ള നാട്ടിലെ അരങ്ങേറ്റം.

ധോണിയില്ലാതെ ഇന്ത്യ
ധോണി കളിക്കാനും നയിക്കാനും ഉണ്ടായിട്ടും ഇന്ത്യ ട്വന്റി 20, ഏകദിന പരമ്പരകളില്‍ തോറ്റു. ധോണി ഇല്ലാതെ ടെസ്റ്റില്‍ ജയിച്ചാല്‍ അത് വലിയ വ്യത്യാസമാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാക്കാന്‍ പോകുന്നത്. ട്വന്റി 20, ഏകദിനങ്ങളില്‍ നിന്നും ധോണി വിരമിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകും.

അശ്വിന്‍ തിരിച്ചുവരും
ഇന്ത്യന്‍ ബൗളിംഗിലെ പ്രധാനശക്തിയായ ആര്‍ അശ്വിന്‍ തിരിച്ചെത്തുന്നത് കോലിക്ക് സഹായകമാകും. അശ്വിനൊപ്പം മിശ്രയും ജഡേജയും കൂടി ചേരുന്നതോടെ ഇന്ത്യ സ്പിന്‍ ബൗളിംഗില്‍ ഒന്നാന്തരമാകും.

ഫാസ്റ്റ് ബൗളര്‍മാര്‍ ഇവര്‍
വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഒന്നാം ടെസ്റ്റില്‍ കളിക്കാനിടയുള്ള ഫാസ്റ്റ് ബൗളര്‍മാര്‍. ഇഷാന്ത് ശര്‍മയ്ക്ക് ഒരു ടെസ്റ്റില്‍ വിലക്ക്കിട്ടിയതിനാല്‍ ഒന്നാം ടെസ്റ്റ് കളിക്കാനാകില്ല.

ബാറ്റിംഗ് ശക്തം
വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, രഹാനെ, മുരളി വിജയ്, പൂജാര എന്നിവര്‍ക്കൊപ്പം സാഹ കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications