വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിരീടം ഇന്ത്യക്കു തന്നെ- ലങ്കാദഹനം നടത്തി സച്ചിനും സംഘവും, യൂസുഫും യുവിയും മിന്നിച്ചു

14 റണ്‍സിനാണ് ഇന്ത്യയുടെ വിദയം

1

റായ്പൂര്‍: സച്ചിനെയും സംഘത്തെയും തടഞ്ഞുനിര്‍ത്താന്‍ ദില്‍ഷന്റെ ശ്രീലങ്കയ്ക്കായില്ല. റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനു കിരീടം. ആവേശകരമായ ഫൈനലില്‍ ലങ്കയെ 14 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. നേരത്തേ ലീഗ് ഘട്ടത്തില്‍ ലങ്കയെ തോല്‍പ്പിച്ച ഏക ടീമായ ഇന്ത്യ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 181 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ലങ്ക പൊരുതിനോക്കിയെങ്കിലും ഇന്ത്യ നല്‍കിയ ലക്ഷ്യം അവര്‍ക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏഴു വിക്കറ്റിന് 167 റണ്‍സെടുക്കാനേ ലങ്കയ്ക്കായുള്ളൂ. സ്‌കോര്‍: ഇന്ത്യ നാലു വിക്കറ്റിന് 181. ശ്രീലങ്ക ഏഴു വിക്കറ്റിന് 167.

ലങ്ക പൊരുതി വീണു

ലങ്ക പൊരുതി വീണു

ലങ്കയ്ക്കു മികച്ച തുടക്കമാണ് നായകന്‍ ദില്‍ഷനും സനത് ജയസൂര്യയും ചേര്‍ന്നു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. എന്നാല്‍ ദില്‍ഷന്റെ (21) പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. തൊട്ടുപിന്നാലെ ചമര സില്‍വയും (2) ക്രീസ് വിട്ടു. ഇതോടെ ലങ്ക രണ്ടിന് 65.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യ ലങ്കയുടെ റണ്‍ചേസ് ദുഷ്‌കമാക്കി. ജയസൂര്യയാണ് (43) ടീമിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. .ചിന്തക ജയസിംഗ (40), കൗശല്യ വീരരത്‌നെ (38) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി യൂസുഫ് പഠാനും ഇര്‍ഫാന്‍ പഠാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യക്കു മികച്ച ടോട്ടല്‍

ഇന്ത്യക്കു മികച്ച ടോട്ടല്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. മുന്‍നിര നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയില്‍ യൂസുഫ് പഠാന്റെയും (62*) യുവരാജ് സിങിന്റെയും (60) തകര്‍പ്പന്‍ ഫിഫ്റ്റികള്‍ ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.
36 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് പുറത്താവാതെ 62 റണ്‍സുമായി യൂസുഫ് ടീമിന്റെ ടോപ്‌സ്‌കോററായത്. യുവി ഈ മല്‍സസരത്തിലും ബാറ്റിങില്‍ നിരാശപ്പെടുത്തിയില്ല. 41 ബോളില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് അദ്ദേഹം 60 റണ്‍സ് അടിച്ചെടുത്തത്. നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (30 റണ്‍സ്, 23 ബോള്‍, അഞ്ചു ബൗണ്ടറി) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. നാലാം വിക്കറ്റില്‍ യുവരാജ്-.യൂസുഫ് സഖ്യം ചേര്‍ന്നെടുത്ത 85 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. സച്ചിന്‍-യുവി സഖ്യം 43 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

തുടക്കം മോശം

തുടക്കം മോശം

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സച്ചിന്‍- വീരേന്ദര്‍ സെവാഗ് ഓപ്പണിങ് ജോടിക്കു 19 റണ്‍സിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സെവാഗിനെ പുറത്താക്കി രംഗന ഹെരാത്താണ് ഇന്ത്യയെ ഞെട്ടിച്ചത്. 12 ബോളില്‍ ഒരു സിക്‌സറോടെ 10 റണ്‍സെടുത്ത വീരുവിനെ ഹെരാത്ത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയ എസ് ബദ്രിനാഥിനും സ്‌കോറിലേക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ഏഴു റണ്‍സ് മാത്രമെടുത്ത ബദ്രിനാഥിനെ സനത് ജയസൂര്യ വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍സ സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് മാേ്രത ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ സച്ചിന്‍-യുവരാജ് ജോടിയും യുവരാജ്-യൂസുഫ് സഖ്യവും മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ ലെജന്റ്‌സ്-വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), യുവരാജ് സിങ്, യൂസുഫ് പഠാന്‍, എസ് ബദ്രിനാഥ്, നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍), ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, വിനയ് കുമാര്‍, പ്രഗ്യാന്‍ ഓജ, മുനാഫ് പട്ടേല്‍.

ശ്രീലങ്ക ലെജന്റ്‌സ്- തിലകരത്‌നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍), സനത് ജയസൂര്യ, ഉപുല്‍ തരംഗ (വിക്കറ്റ് കീപ്പര്‍), ചിന്തക ജയസിംഗെ, ചമര സില്‍വ, കൗശല്യ വീരരത്‌നെ, റസ്സല്‍ ആര്‍നോള്‍ഡ്, ഫര്‍വീസ് മഹറൂഫ്, നുവാന്‍ കുലശേഖര, ദമ്മിക പ്രസാദ്, രംഗന ഹെരാത്ത്.

Story first published: Sunday, March 21, 2021, 23:22 [IST]
Other articles published on Mar 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X