വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപ്പുയര്‍ത്താന്‍ സച്ചിന്റെ ഇന്ത്യ, ദില്‍ഷന്റെ ലങ്കയെ ഭയക്കണം- കലാശപ്പോര് തീപാറും

ലീഗ് ഘട്ടത്തില്‍ ലങ്കയ്‌ക്കെതിരേ ഇന്ത്യക്കായിരുന്നു വിജയം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടൂര്‍ണമെന്റില്‍ ഇനി കലാശപ്പോരാട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്റ്‌സ് തിലകരത്‌നെ ദില്‍ഷന്‍ ക്യാപ്റ്റനായ ശ്രീലങ്ക ലെജന്റ്‌സുമായാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്. ഇരുടീമുകളിലും ഇതിഹാസങ്ങളുടെ വലിയ നിര തന്നെയുണ്ട്. അതുകൊണ്ടു തന്നെ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഫൈനലില്‍ പ്രതീക്ഷിക്കാം.

സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെയാണ് സച്ചിനും സംഘവും തകര്‍ത്തുവിട്ടതെങ്കില്‍ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെ തുരത്തിയാണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം.

ഇന്ത്യയുടെ പ്രകടനം

ഇന്ത്യയുടെ പ്രകടനം

ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ആറു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ മാത്രമേ ഇന്ത്യക്കു തോല്‍വി നേരിട്ടിട്ടുള്ളൂ. സച്ചിന്‍-വീരേന്ദര്‍ സെവാഗ് സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷന്‍ ഇത്തവണയും പ്രതീക്ഷ തെറ്റിട്ടില്ല. രണ്ടു പേരും കൂടി 407 റണ്‍സാണ് ടീമിനു വേണ്ടി സംഭാവന ചെയ്തത്.
യുവരാജ് സിങിന്റെ മിന്നുന്ന പ്രകടനവും ഇന്ത്യക്കു കരുത്തായി. സിക്‌സറടിയില്‍ തന്റെ പഴയ മിടുക്ക് ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് യുവി പരമ്പരയില്‍ തെളിയിച്ചു. തുടരെ നാലും മൂന്നും സിക്‌സറുകള്‍ അടുത്തടുത്ത മല്‍സരങ്ങളില്‍ അദ്ദേഹം നേടിയിരുന്നു. ബൗളിങില്‍ മുനാഫ് പട്ടേലാണ് ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. ഓള്‍റൗണ്ടര്‍മാരായ ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍ എന്നിവരുടെ സാന്നിധ്യവും ബൗളിങില്‍ ഇന്ത്യക്കു തുണയാവുന്നുണ്ട്.

ലീഗ് ഘട്ടത്തില്‍ ഇന്ത്യ നേടി

ലീഗ് ഘട്ടത്തില്‍ ഇന്ത്യ നേടി

ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ നേരത്തേ ഇന്ത്യയും ശ്രീലങ്കയും കൊമ്പുകോര്‍ത്തപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. ടൂര്‍ണമെന്റില്‍ ലങ്കയുടെ ഏക തോല്‍വിയും ഇതു തന്നെയാണ്. അഞ്ചു വിക്കറ്റിനായിരുന്നു അന്നു ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 138 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടന്നു.
ഇര്‍ഫാന്‍ പഠാന്‍ (57*), മുഹമ്മദ് കൈഫ് (46) എന്നിവര്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അപരാജിത ഫിഫ്റ്റിയോടൊപ്പം ഒരു വിക്കറ്റും വീഴ്ത്തിയ ഇര്‍ഫാനായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ ലെജന്റ്‌സ്- വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), യുവരാജ് സിങ്, മുഹമ്മദ് കൈഫ്, യൂസുഫ് പഠാന്‍, നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍), ഇര്‍ഫാന്‍ പഠാന്‍, മന്‍പ്രീത് ഗോണി, വിനയ് കുമാര്‍, പ്രഗ്യാന്‍ ഓജ, മുനാഫ് പട്ടേല്‍.
ശ്രീലങ്ക ലെജന്റ്‌സ്- സനത് ജയസൂര്യ, തിലകരത്‌നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ (വിക്കറ്റ്കീപ്പര്‍), ചമര സില്‍വ, കൗശല്യ വീരരത്‌നെ, ചിന്തക ജയസിംഗെ, റസ്സല്‍ ആര്‍നോള്‍ഡ്, ഫര്‍വീസ് മഹറൂഫ്, നുവാന്‍ കുലശേഖര, ദമ്മിക പ്രസാദ്, രംഗന ഹെരാത്ത്.

എപ്പോള്‍, എവിടെ കാണാം?

എപ്പോള്‍, എവിടെ കാണാം?

ഇന്നു രാത്രി ഏഴു മണിക്ക് കളേഴ്‌സ് സിനിപ്ലക്‌സ്, കളേഴ്‌സ് കന്നഡ സിനിമ, എഫ്ടിഎ ചാനല്‍ രിഷ്ത സിനിപ്ലെക്‌സ് തുടങ്ങി ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാനാവും. കൂടാതെ ജിയോ ടിവി, വൂട്ട് ആപ്പുകളിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.

Story first published: Sunday, March 21, 2021, 12:43 [IST]
Other articles published on Mar 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X