വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Road safety series: റണ്‍വേട്ടയില്‍ വീരു തന്നെ, ദില്‍ഷന്‍ അരികെ; ബൗളിങില്‍ മുനാഫ്- ലിസ്റ്റ് നോക്കാം

ഇന്ത്യ ലെജന്റ്‌സിന്റെറ തുറുപ്പുചീട്ടാണ് സെവാഗ്

വെറ്ററന്‍സ് ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒരിക്കല്‍ക്കൂടി ലൈവായി കാണാന്‍ അവസരം ലഭിക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ വരവോടെ നിര്‍ത്തിവച്ച ടൂര്‍ണമെന്റാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

പോയിന്റ് പട്ടിക നോക്കിയാല്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായ ഇന്ത്യ ലെജന്റ്‌സാണ് തലപ്പത്ത്. കളിച്ച മൂന്നു മല്‍സരങ്ങിലും ജയിച്ച ഇന്ത്യക്കു ഇപ്പോള്‍ 12 പോയിന്റുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ഇതേ പോയിന്റോടെ ശ്രീലങ്ക ലെജന്റ്‌സ് ഇന്ത്യക്കു പിറകിലായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരും വിക്കറ്റ് വേട്ടക്കാരും ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സെവാഗ് ഒന്നാമന്‍

സെവാഗ് ഒന്നാമന്‍

ഇന്ത്യ ലെജന്റ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാണ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 157 ശരാശരിയില്‍ 161.85 സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം 157 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 80 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ശ്രീലങ്ക ലെജന്റ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ തിലകരത്‌നെ ദില്‍ഷവാണ് വീരുവിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. നാലു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 138 റണ്‍സ് അദ്ദേഹം നേടി. ടൂര്‍ണമെന്റില്‍ മറ്റാരം 100 റണ്‍സ് തികച്ചിട്ടില്ല.
ഓസ്‌ട്രേലിയ ലെജന്റ്‌സിന്റെ നതാന്‍ റെയര്‍ഡോണ്‍ (ഒരു കളി, 96 റണ്‍സ്), വെസ്റ്റ ഇന്‍ഡീസ് ലെജന്റ്‌സിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (രണ്ടു കളി, 82 റണ്‍സ്), ശ്രീലങ്ക ലെജന്റ്‌സിന്റെ ഉപുല്‍ തരംഗ (രണ്ടു കളി, 80 റണ്‍സ്) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

സിക്‌സറിലും വീരു

സിക്‌സറിലും വീരു

റണ്‍വേട്ടയില്‍ മാത്രമല്ല ലോക സീരീസില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളിലും വീരേന്ദര്‍ സെവാഗ് മുന്നിലുണ്ട്. അഞ്ചു സിക്‌സറുകളാണ് വീരു പറത്തിയത്. ഒരു കളിയില്‍ നിന്നും ഇത്ര തന്നെ സിക്‌സറുകളടിച്ച ഓസ്‌ട്രേലിയയുടെ നതാന്‍ റെയര്‍ഡോണിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ് വീരു.
ഇന്ത്യയുടെ ഇര്‍ഫാന്‍ പഠാനും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിന്റെ ഡ്വയ്ന്‍ സ്മിത്തും മൂന്നു സിക്‌സറുകള്‍ വീതം നേടി മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. രണ്ടു സിക്‌സറുകളടിച്ച ദക്ഷിണാഫ്രിക്ക ലെജന്റസിന്റെ ആല്‍ബി മോര്‍ക്കലാണ് അഞ്ചാംസ്ഥാനത്ത്.

മുനാഫ് പട്ടേല്‍ ഒന്നാമന്‍

മുനാഫ് പട്ടേല്‍ ഒന്നാമന്‍

ബൗളിങിലേക്കു വന്നാല്‍ കൂടുതല്‍ വിക്കറ്റെടുത്തവരില്‍ ഒന്നാമന്‍ ഇന്ത്യ ലെജന്റ്‌സ് പേസര്‍ മുനാഫ് പട്ടേലാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ മുനാഫ് വീഴ്ത്തിയിട്ടുണ്ട്. 19 റണ്‍സിന് നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.
ശ്രീലങ്ക ലെജന്റ്‌സ് താരങ്ങളായ രംഗന ഹെരാത്തും തിലകരത്‌നെ ദില്‍ഷനും അഞ്ചു വിക്കറ്റുകള്‍ വീതം വീഴ്ത്തി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയുടെ പ്രഗ്യാന്‍ ഓജ, വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിന്റെ ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍ എന്നിവരാണ് തുടര്‍ന്നുള്ളത്. മൂവരും നാലു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Tuesday, March 9, 2021, 11:51 [IST]
Other articles published on Mar 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X