Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ പന്തെറിയാന്‍ ഫിറ്റല്ലായിരുന്നു, ഓസീസിനെതിരെ ടീമിന് പിഴച്ചത് ഒരേയൊരു കാര്യത്തില്ലെന്ന് കോലി!!

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ ടീം രൂക്ഷ വിമര്‍ശനം നേരിടുകയാണ്. തീര്‍ത്തും ഏകപക്ഷീയമായിരുന്നു മത്സരം. എന്നാല്‍ ടീം ബാലന്‍സിലാണ് ഇന്ത്യക്ക് പിഴച്ചതെന്ന് വിരാട് കോലി പറയുന്നു. ഓസ്‌ട്രേലിയയില്‍ ആവശ്യത്തിന് സമയം ഒരുങ്ങാനായി ടീമിന് ലഭിച്ചിരുന്നു. അതുകൊണ്ട് ഈ കാരണം കൊണ്ടാണ് തോറ്റതെന്ന് പറയാനാവില്ല. ദീര്‍ഘകാലത്തിന് ശേഷം ഇന്ത്യ കളിക്കുന്ന 50 ഓവര്‍ മത്സരമാണിത്. ഇന്ത്യന്‍ ടീം ടി20 മത്സരങ്ങളില്‍ ധാരാളം ഈ സമയത്ത് കളിച്ചിരുന്നു. പക്ഷേ ഏകദിന മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരാണ് എല്ലാം. അതുകൊണ്ട് തോല്‍വി ടീം ഗെയിമിലെ വീഴ്ച്ചയാണെന്നും കോലി പറഞ്ഞു.

1

25 ഓവറിന് ശേഷം ടീമിന്റെ ശരീര ഘടന ഒട്ടും നന്നായിരുന്നില്ല. വിജയതൃഷ്ണ കുറഞ്ഞത് പോലെയായിരുന്നു അനുഭവപ്പെട്ടത്. ഒരു ക്വാളിറ്റി ടീമിനെതിരെ അത്തരത്തില്‍ കളിക്കുമ്പോള്‍ അത് നിങ്ങളെ തോല്‍വിയിലേക്ക് നയിക്കും. ഫീല്‍ഡിംഗ് പിഴവുകള്‍ ടീമിനെ സംബന്ധിച്ച് വന്‍ ദുരന്തമായിരുന്നു. അതേസമയം ഹര്‍ദിക് പാണ്ഡ്യ പന്തെറിയുന്നില്ല എന്നത് ഇന്ത്യക്ക് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. ഓസീസിനെതിരെ അത് പ്രകടമായിരുന്നു. ഓസീസിനായി ഗ്ലെന്‍ മാക്‌സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും ബൗളര്‍മാരായും നന്നായി തിളങ്ങിയിരുന്നു. ടീമില്‍ പാര്‍ട്ട് ടൈം ബൗളര്‍മാരുടെ സേവനം കൂടുതലായി ആവശ്യമാണെന്നും കോലി വ്യക്തമാക്കി.

ഹര്‍ദിക് പന്തെറിയുന്നില്ല എന്നത് ടീം അംഗീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ആ പ്രശ്‌നം ടീം പരിഹരിക്കണം. ടീം ബാലന്‍സിന് അത് അത്യാവശ്യം ഘടകമാണ്. ഓസീസില്‍ അവരത് കൃത്യമായി ഉപയോഗിക്കുന്നുണ്ട്. മറ്റൊരു പ്രധാന കാര്യം വിക്കറ്റുകള്‍ എടുക്കുന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് അതുണ്ടായില്ല. അതേസമയം ബാറ്റ്‌സ്മാന്‍മാര്‍ നന്നായി കളിച്ചെന്ന് തന്നെ പറയാം. കളിക്ക് മുമ്പേ അത് തീരുമാനിച്ചിരുന്നു. വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്യാന്‍ വേണ്ടി തന്നെയായിരുന്നു കളിച്ചത്. ഹര്‍ദിക്കിന്റെ ഇന്നിംഗ്‌സ് അതിന് ഉദാഹരണമാണ്. ഇനിയും പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുകയെന്നും കോലി പറഞ്ഞു.

അതേസമയം കോലിയുടെ ക്യാപ്റ്റന്‍സി മത്സരത്തില്‍ വളരെയധികം വിമര്‍ശിക്കപ്പെടുന്നുണ്ട്. ബൗണ്ടറികളില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ ഉപയോഗിക്കാതെ സര്‍ക്കിളില്‍ കൂടുതല്‍ ഫീല്‍ഡര്‍മാരെ നിയോഗിച്ച കോലിയുടെ ക്യാപ്റ്റന്‍സി വന്‍ അബദ്ധമായിട്ടാണ് വിലയിരുത്തുന്നത്. നിരവധി റണ്‍സാണ് ഫീല്‍ഡിംഗ് പിഴവുകള്‍ കാരണം സംഭവിച്ചത്. ബാറ്റിംഗിലും കോലി പരാജയമായി. തുടക്കത്തില്‍ ക്യാച്ച് വിട്ടിട്ടും അത് മുതലാക്കാന്‍ കോലിക്ക് സാധിച്ചില്ല. കുറച്ചുകാലമായി ഫേമൗട്ടിലാണ് കോലി. ഐപിഎല്ലിലും മികച്ച പ്രകടനമല്ല കോലി നടത്തിയത്. പരമ്പരയില്‍ കോലിയില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക്് അത് വലിയ തിരിച്ചടിയാവും.

Story first published: Friday, November 27, 2020, 22:54 [IST]
Other articles published on Nov 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+