
ഷെഹ്‌സാദ്, പാകിസ്താന്റെ കോലി
വലം കൈയ്യന്‍ ബാറ്റ്‌സ്മാനും ലെഗ് ബ്രേക്ക് ബൗളറുമാണ് അഹമ്മദ് ഷെഹ്‌സാദ്. കോലിയും വലം കൈ ബാറ്റ്‌സ്മാനാണ്. ബൗളിംഗ് മീഡിയം പേസാണ്.

ഓപ്പണര്‍, മൂന്നാമന്‍
ഓപ്പണിംഗാണ് ഷെഹ്‌സാദിന്റെ ഇഷ്ട ബാറ്റിംഗ് പോസിഷന്‍. വിരാട് കോലിയാകട്ടെ മൂന്നാമനാണ്. ഇടയ്ക്ക് ഓപ്പണിംഗിലും കോലി ഇറങ്ങിയിട്ടുണ്ട്

ഫീല്‍ഡിംഗ് കേമം
വിരാട് കോലിയുടെയും അഹമ്മദ് ഷെഹ്‌സാദിന്റെയും ഫീല്‍ഡിംഗ് ബഹു കേമമാണ്. ബൗണ്ടറി ലൈനിലായാലും ക്ലോസ് ഇന്നായാലും. പാക് നിരയിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഷെഹ്‌സാദ്

വയസ്സും ഇളപ്പം
25 വയസ്സേ ആയിട്ടുള്ളൂ വിരാട് കോലിക്ക്. ഷെഹ്‌സാദിന് പിന്നെയും രണ്ട് വയസ്സ് കുറയും 23.

ആവറേജും തരക്കേടില്ല
ടെസ്റ്റില്‍ 45 ഉം ഏകദിനത്തില്‍ 34 ഉമാണ് ഷെഹ്‌സാദിന്റെ ആവറേജ്. ടെസ്റ്റില്‍ 46 ഉം ഏകദിനത്തില്‍ 52 ഉമാണ് കോലിയുടെ ശരാശരി.

സെഞ്ചുറി വീരന്മാര്‍
44 ഏകദിനം കളുക്കുമ്പോഴേക്കും അഞ്ച് സെഞ്ചുറി അടിച്ചുകഴിഞ്ഞു ഷെഹ്‌സാദ്. 134 കൡകളില്‍ നിന്നായി 19 സെഞ്ചുറിയാണ് കോലിയുടെ നേട്ടം.

ഫേവറിറ്റ് പുള്‍ഷോട്ട്
ഷെഹ്‌സാദിനംു കോലിക്കും പ്രിയമുള്ള ഷോട്ടാണ് പുള്‍. ഗുഡ് ലെംഗ്തില്‍ കുത്തിയുയരുന്ന പന്തുകള്‍ പോലും എളുപ്പം ബൗണ്ടറിയിലേക്ക് പായിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നു.

ആക്രമണം മുഖമുദ്ര
അറ്റാക്കിംഗ് ക്രിക്കറ്റാണ് ഇരുവരുടെയും മുഖമുദ്ര. കോലി നിലയുറപ്പിച്ച ശേഷം ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ ഷെഹ്‌സാദ് തുടക്കം മുതലേ അടിയാണ്.

പേസാണ് ഇഷ്ടം
ഫാസ്റ്റ് ബൗളിംഗിനെതിരെയാണ് ഷെഹ്‌സാദ് കൂടുതല്‍ അപകടകാരി.

കോലിക്ക് സ്പിന്നും പറ്റും
ഫാസ്റ്റ് ബൗളിംഗ് പോലെ തന്നെ സ്പിന്നിനെതിരെയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ കോലിക്ക കഴിവുണ്ട്.

സച്ചിന്‍ - അന്‍വര്‍
പോയ കാലത്ത് സച്ചിന്‍ - അന്‍വര്‍ പോരാട്ടങ്ങളായിരുന്നു ഇരു ടീമുകള്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. പുതിയ കാലത്ത് അത് കോലി - ഷെഹ്‌സാദ് ആയി പരിണമിക്കുമോ.


Click it and Unblock the Notifications