വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ചെന്നൈ പിച്ച് ഇന്ത്യക്കു പാരയായേക്കും! ഐസിസി നടപടിക്കു സാധ്യത, ഫൈനലിനെ ബാധിക്കും

പോയിന്റ് ഐസിസി വെട്ടിക്കുറച്ചേക്കും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്ത് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ചെന്നൈയിലെ പിച്ച് കാരണം ഇന്ത്യക്കു പണി കിട്ടിയേക്കുമെന്ന് സൂചന. രണ്ടാം ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് ചിലര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐസിസിയും ഇതില്‍ ഇടപെട്ടിരിക്കുകയാണ്.

പിച്ചിന്റെ പേര് പറഞ്ഞ് ഇന്ത്യക്കു പണി നല്കാൻ ICC | Oneindia Malayalam
1

പിച്ച് മോശമാണെന്നു തെളിഞ്ഞാല്‍ ഇന്ത്യയുടെ മൂന്നു പോയിന്റ് ഐസിസി വെട്ടിക്കുറച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ അത് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളെയും ബാധിക്കും. നിലവില്‍ ന്യൂസിലാന്‍ഡാണ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് രണ്ടാമത്തെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്.

ചെന്നൈയിലെ പിച്ച് ആദ്യദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കു അനുകൂലമായിരുന്നു. പിച്ചിലെ ടേണ്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വലച്ചിരുന്നു. രണ്ടിന്നിങ്‌സുകളിലും 200 റണ്‍സ് തികയ്ക്കാന്‍ അവര്‍ക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ 164 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. ഇന്ത്യയാവട്ടെ 329ഉം 286ഉം റണ്‍സെടുത്തിരുന്നു.

ഐസിസി നിയമാവലിയനുസരിച്ച് മോശം പിച്ചിനെക്കുറിച്ച് രണ്ടു നിര്‍വചനമാണുള്ളത്. ബാറ്റും ബോളും തമ്മില്‍ തുല്യമായ പോരാട്ടം നടത്താന്‍ കഴിയുന്ന പിച്ചുകളാണ് ഒരു മല്‍സരത്തിന് ഏറ്റവും അനുയോജ്യം. ബാറ്റ്‌സ്മാന്‍മാരെ അമിതമായോ, ബൗളര്‍മാരെ അമിതമായോ പിന്തുണയ്ക്കുന്ന പിച്ച് ഐസിസി അനുവദിക്കില്ല. ബൗളര്‍മാക്കു സീമോ, സ്പിന്നോ ലഭിക്കാതെ ബാറ്റ്‌സ്മാന്‍മാരെ മാത്രം ലക്ഷ്യമിട്ട് പിച്ച് തയ്യാറാക്കരുത്. അതുപോലെ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സീമും സ്പിന്നും ലഭിക്കുകയും ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്ണെടുക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്ന പിച്ചും ഐസിസിയുടെ നിയമത്തിനെതിരാണ്.

2

രണ്ടാം ടെസ്റ്റിനു വേണ്ടി ചെന്നൈയില്‍ ഒരുക്കിയ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്നതായിരുന്നു. ആദ്യദിനം മുതല്‍ സ്പിന്നര്‍മാര്‍ക്കു ഈ പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചിരുന്നു. ടെസ്റ്റില്‍ ആകെയുള്ള 40 വിക്കറ്റുകളില്‍ 32ഉം സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു. ഇംഗ്ലണ്ടിന്റെ ആകെയുള്ള 20 വിക്കറ്റുകളില്‍ 17ഉം വീഴ്ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നു. ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ഇന്ത്യയുടെ 20 വിക്കറ്റുകളില്‍ 15ഉം ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു.

രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇന്ത്യ നല്‍കിയ 482 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് വെറും 164 റണ്‍സിന് ഓള്‍ഔട്ടായി. അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കു വേണ്ടി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Tuesday, February 16, 2021, 15:24 [IST]
Other articles published on Feb 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X